Video | വൈറലായ വീഡിയോ: ഭാര്യയെ മേകപിടാന്‍ സഹായിച്ച ഭര്‍ത്താവിനെ തേടി സമൂഹ മാധ്യമങ്ങള്‍; പുകഴ്ത്തല്‍ കമന്റുകള്‍ ഇങ്ങനെ

 


ADVERTISEMENT



ന്യൂഡെല്‍ഹി: (www.kvartha.com) സ്റ്റേഡിയത്തില്‍ കളി കണ്ടുകൊണ്ട് ഇരിക്കുന്നതിനിടെ കാമറ ഓണ്‍ ചെയ്ത് ഭാര്യയെ മേകപിടാന്‍ സഹായിച്ച ഭര്‍ത്താവിനെ തേടി സമൂഹ മാധ്യമങ്ങള്‍. 'ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഭര്‍ത്താവ്' എന്ന കുറിപ്പോടെ ഗുല്‍സാര്‍ സാഹിബ് എന്ന ട്വിറ്റര്‍ യൂസര്‍ പങ്കുവച്ച വീഡിയോ വൈറലായതോടെ യുവാവിനെ വാനോളം പുകഴ്ത്തുകയാണ് ആരാധകര്‍. വീഡിയോ ദൃശ്യത്തിലുള്ള യുവാവ് ആരാണെന്ന് അറിയില്ലെങ്കിലും അതാരാണെന്ന് അറിയാനുള്ള ആകാംക്ഷ കമന്റുകളിള്‍ കാണാം.
Aster_MIMS

സ്റ്റേഡിയത്തില്‍ തത്സമയം കളി കാണുന്നതിനിടെയാണ് അടുത്തിരിക്കുന്ന ഭാര്യയെ മേകപിടാന്‍ യുവാവ് പരിസരം മറന്ന് സഹായിക്കുന്നത്. ഭര്‍ത്താവിന്റെ കയ്യില്‍ പിടിച്ചിരിക്കുന്ന ഫോണിന്റെ മുന്‍വശത്തെ കാമറ ഓണ്‍ചെയ്ത് അതില്‍ നോക്കി കണ്ണെഴുതുകയും മറ്റ് മേകപുകള്‍ ഇടുകയുമാണ് ഭാര്യ. ഈ സമയമത്രയും ഭാര്യയെ മുഷിപ്പിക്കാതെ സഹായിയായി അടുത്തിരിക്കുന്ന ഭര്‍ത്താവിന്റെ കണ്ണ് അപ്പോഴും സ്റ്റേഡിയത്തില്‍ ആണ്. 


Video | വൈറലായ വീഡിയോ: ഭാര്യയെ മേകപിടാന്‍ സഹായിച്ച ഭര്‍ത്താവിനെ തേടി സമൂഹ മാധ്യമങ്ങള്‍; പുകഴ്ത്തല്‍ കമന്റുകള്‍ ഇങ്ങനെ


ഡിസംബര്‍ 16ന് പങ്കുവച്ച ഈ വീഡിയോയാണ് ഇതിനോടകംതന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. വീഡിയോക്ക് താഴെ നിരവധി പേര്‍ യുവാവിനെ പുകഴ്ത്തി കമന്റുകളുമായി എത്തി. 'ഇങ്ങനെയൊരു ഭര്‍ത്താവിനെയാണ് ഏതൊരു പെണ്ണും ആഗ്രഹിക്കുന്നത്' എന്നാണ് പല യുവതികളുടെയും കമന്റ്. 'ഇത്തരം റൊമാന്‍സ് മനോഹരമാണ്' വേറെ ചിലര്‍ കമന്റ് ചെയ്തു. എന്നാല്‍, 'ഭര്‍ത്താവിന്റെ മുഖത്ത് താത്പര്യമില്ലായ്മ പ്രകടമാണ്' - എന്ന് ചിലര്‍ വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്. 



Keywords:  News,National,India,New Delhi,Sports,Video,Social-Media,Lifestyle & Fashion,Husband,Wife, Husband Of The Year Helps Wife With Makeup During Live Match

 

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia