അഞ്ജുവിനെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറ്റിയേക്കും

 


തിരുവനന്തപുരം: (www.kvartha.com 11.06.2016) അഞ്ജു ബോബി ജോര്‍ജിനെ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് സ്ഥാനത്തു നിന്നു മാറ്റിയേക്കും. ഇതിനായി അടുത്ത നിയമസഭാ സമ്മേളനത്തില്‍ പുതിയ നിയമഭേദഗതി കൊണ്ടുവരാനും സര്‍ക്കാര്‍ ആലോചനയുണ്ട്.

അഞ്ജു ബോബി ജോര്‍ജ്ജിനെ മറയാക്കി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അഴിമതിക്കാരെ സംരക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കായിക മന്ത്രി ഇപി ജയരാജന്‍ പ്രതികരിച്ചിരുന്നു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരാണ് അഞ്ജു ബോബി ജോര്‍ജ്ജിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് നിയമിച്ചത്. എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നതോടെ മാറ്റാന്‍ സാധ്യതയുണ്ടെന്ന സൂചനകള്‍ പുറത്തു വന്നിരുന്നു.

അഞ്ജുവിനെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറ്റിയേക്കുംജൂണ്‍ 22ന് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ യോഗം നടക്കും. അതിന് മുമ്പ് അഞ്ജു സ്ഥാനം ഒഴിയുമെന്നും പറയുന്നുണ്ട്. നിലവിലുള്ള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭരണസമിതിയെ സര്‍ക്കാര്‍ പിരിച്ചുവിട്ടേക്കും. നിലവിലുള്ള ഭരണസമിതിയിലെ  അംഗങ്ങള്‍ നോമിനേറ്റഡ് അംഗങ്ങളാണ്.

നിലവിലുള്ള ഈ രീതിക്ക് പകരം ഭരണസമിതിയെ തെരഞ്ഞെടുക്കുന്ന രീതി കൊണ്ടുവരാനാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ ആലോചിക്കുന്നത്. അതിന് നിലവിലുള്ള കായിക നയം ഭേദഗതി ചെയ്താകും സര്‍ക്കാര്‍ നടപടി.

Keywords: Thiruvananthapuram, Kerala, Sports, President, LDF, Government, Minister, E.P Jayarajan, Anju Bobby George, State Sports Council.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia