ഇന്‍ഡ്യന്‍ ഹോകി താരം വന്ദന കതാരിയയെ വനിതാശിശുക്ഷേമ വകുപ്പിന്റെ ബ്രാന്‍ഡ് അംബാസിഡറായി നിയമിച്ച് ഉത്തരാഖണ്ഡ് സര്‍കാര്‍

 



ഡെറാഡൂണ്‍: (www.kvartha.com 09.08.2021) ഇന്‍ഡ്യന്‍ ഹോകി താരം വന്ദന കതാരിയയെ വനിതാശിശുക്ഷേമ വകുപ്പിന്റെ ബ്രാന്‍ഡ് അംബാസിഡറായി നിയമിച്ച് ഉത്തരാഖണ്ഡ് സര്‍കാര്‍. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയയാണ് വന്ദനയെ വനിതാശിശുക്ഷേമ വകുപ്പിന്റെ ബ്രാന്‍ഡ് അംബാസിഡറായി പ്രഖ്യാപിച്ചത്.
  
ടോകിയോയില്‍ ഹാട്രിക് നേടി ഇന്‍ഡ്യയുടെ സെമി വരെയുള്ള മുന്നേറ്റത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച താരമാണ് വന്ദന. ഒളിംപിക്‌സ് ഹോകിയില്‍ ഹാട്രിക് നേടുന്ന ആദ്യ ഇന്‍ഡ്യന്‍ താരമാണ് വന്ദന കതാരിയ.

ഒളിംപിക്സ് സെമി ഫൈനലില്‍ തോല്‍വി നേരിട്ടതിന് പിന്നാലെ ഇന്‍ഡ്യന്‍ വനിതാ ഹോകി താരം വന്ദന കതാരിയക്കും കുടുംബത്തിനും വലിയ രീതിയിലുള്ള ജാതീയധിക്ഷേപം നേരിടേണ്ടി വന്നിരുന്നു. സെമി ഫൈനലില്‍ അര്‍ജന്റീനയോടാണ് ഇന്‍ഡ്യ തോറ്റത്. 

ഇന്‍ഡ്യന്‍ ഹോകി താരം വന്ദന കതാരിയയെ വനിതാശിശുക്ഷേമ വകുപ്പിന്റെ ബ്രാന്‍ഡ് അംബാസിഡറായി നിയമിച്ച് ഉത്തരാഖണ്ഡ് സര്‍കാര്‍


ഹരിദ്വാറിലെ റോഷന്‍ബാദിലുള്ള വന്ദനയുടെ വീട്ടിലെത്തിയ ഉയര്‍ന്ന ജാതിയില്‍പ്പെട്ട രണ്ട് പേര്‍ വന്ദനയുടെ തോല്‍വി പടക്കം പൊട്ടിച്ച് ആഘോഷിച്ചിരുന്നു. ദലിത് താരങ്ങള്‍ ഇന്‍ഡ്യന്‍ ടീമില്‍ ഉള്ളത് കൊണ്ടാണ് ഇന്‍ഡ്യ തോറ്റത് എന്ന് പറഞ്ഞ് കളിയാക്കുകയും ചെയ്തതായി കുടുംബാംഗങ്ങള്‍ പറഞ്ഞിരുന്നു.

Keywords:  News, National, India, Dehra Dun, Uttarakhand, Hockey, Sports, Tokyo-Olympics-2021, Player, Family, Hockey player Vandana Kataria made Uttarakhand's Women & Child Development ambassador
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia