ഇന്ത്യയുടെ ഹോക്കി ഇതിഹാസം ബല്‍ബിര്‍ സിങ് സീനിയര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മൊഹാലി: (www.kvartha.com 13.05.2020) ഇന്ത്യയുടെ ഹോക്കി ഇതിഹാസം ബല്‍ബിര്‍ സിങ് സീനിയര്‍ ഗുരുതരാവസ്ഥയില്‍. ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ മെയ് എട്ടിനാണ് ബല്‍ബിറിനെ മൊഹാലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നേരിയ പുരോഗതി കൈവരിക്കുന്നതിനിടെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍വെച്ച് അദ്ദേഹത്തിന് ഹൃദയസ്തംഭനമുണ്ടായി. ഇന്ത്യക്കായി മൂന്നു ഒളിമ്പിക് സ്വര്‍ണം നേടിയ താരമാണ് 96-കാരനായ ബല്‍ബിര്‍.

കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ന്യൂമോണിയയെ തുടര്‍ന്ന് ബല്‍ബിറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അന്ന് 108 ദിവസത്തെ ആശുപത്രിവാസത്തിന് ശേഷമാണ് അദ്ദേഹം വീട്ടിലേക്ക് മടങ്ങിയത്.

ഇന്ത്യയുടെ ഹോക്കി ഇതിഹാസം ബല്‍ബിര്‍ സിങ് സീനിയര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി തെരഞ്ഞെടുത്ത 16 ഇതിഹാസ താരങ്ങളുടെ പട്ടികയില്‍ ഇടംനേടിയ ഏക താരമാണ് ബല്‍ബിര്‍. 1975-ല്‍ ഹോക്കി ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ പരിശീലകനും ബല്‍ബിറായിരുന്നു. 1957-ല്‍ രാജ്യം പദ്മശ്രീ നല്‍കി ഇതിഹാസതാരത്തെ ആദരിച്ചു.

ഒളിമ്പിക്‌സ് പുരുഷ ഹോക്കി ഫൈനലില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരം കൂടിയാണ് താരം. 1952 ഹെല്‍സിങ്കി ഒളിമ്പിക്‌സില്‍ നെതര്‍ലന്‍ഡ്‌സിനെതിരായ ഫൈനലില്‍ അഞ്ചു ഗോളുകളാണ് ബല്‍ബിര്‍ നേടിയത്. അന്ന് ഇന്ത്യ 6-1ന് വിജയിച്ച് സ്വര്‍ണം നേടി.

1948-ല്‍ ലണ്ടന്‍, 1956-ല്‍ മെല്‍ബണ്‍ ഒളിമ്പിക്‌സുകളില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ഹോക്കി ടീമംഗമായിരുന്നു ബല്‍ബിര്‍. 1958 ടോക്കിയോ ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡലും നേടി. ലണ്ടനിലും ഹെല്‍സിങ്കിയും വൈസ് ക്യാപ്റ്റനായിരുന്ന ബല്‍ബിര്‍ മെല്‍ബണില്‍ ഇന്ത്യന്‍ ഒളിമ്പിക് ടീമിനെ നയിച്ചു.

Keywords:  Hockey legend Balbir Singh Sr suffers cardiac arrest, remains critical, hospital, Treatment, Hockey, Award, Olympics, Winner, Sports, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia