വെന്റിലേറ്ററില്‍ കഴിയുന്ന ഹോക്കി ഇതിഹാസം ബല്‍ബീര്‍ സിങ് അതീവ ഗുരുതരാവസ്ഥയില്‍

 


ADVERTISEMENT


മൊഹാലി: (www.kvartha.com 15.05.2020) വെന്റിലേറ്ററില്‍ കഴിയുന്ന ഹോക്കി ഇതിഹാസം ബല്‍ബീര്‍ സിങ് അതീവ ഗുരുതരാവസ്ഥയില്‍. മൊഹാലിയിലെ ആശുപത്രിയിലെ വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയുന്ന തൊണ്ണൂറ്റിയാറുകാരനായ ബല്‍ബീര്‍ സിങ്ങിന് ഇതിനിടെ കഴിഞ്ഞ ദിവസം രാത്രി രണ്ട് തവണ ഹൃദയാഘാതമുണ്ടായി. നൂറിലേറെ ദിവസമായി ആശുപത്രിയില്‍ ചികിത്സയിലാണ്.

വെന്റിലേറ്ററില്‍ കഴിയുന്ന ഹോക്കി ഇതിഹാസം ബല്‍ബീര്‍ സിങ് അതീവ ഗുരുതരാവസ്ഥയില്‍

1948, 52, 56 ഒളിമ്പിക്‌സുകളില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീമിലെ അംഗമാണ് ബല്‍ബീര്‍ സിങ്. 1952ലെ ഹെല്‍സിങ്കി ഒളിംപിക്‌സിലെ ടീമിന്റെ ഉപനായകനും 1956 മെല്‍ബണ്‍ ഒളിംപിക്‌സിലെ നായകനുമായിരുന്നു ബല്‍ബീര്‍ സിങ്. 1975ലെ ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ മാനേജരായിരുന്നു.

മകള്‍ സുഷ്ബിറിനും കൊച്ചുമകന്‍ കബീറിനെുമൊപ്പം ചാണ്ഡീഗഢില്‍ താമസിച്ചുവരികയായിരുന്നു ബല്‍ബീര്‍ സിങ്.

Keywords:  News, World, Sports, Hockey, Player, hospital, Health, Hockey Legend Balbir Singh Senior Suffers More Cardiac Arrests
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia