History of Singapore Open | സിംഗപൂര്‍ ഓപണിന്റെ ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം; ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടിയ രാജ്യങ്ങള്‍, ഇന്‍ഡ്യയുടെ നേട്ടങ്ങള്‍, വിശദമായറിയാം

 


സിംഗപൂര്‍: (www.kvartha.com) ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് 1987 മുതല്‍ നടന്നുവരുന്ന സിംഗപൂര്‍ ഓപണ്‍. പതിനാലാമത്തെ ടൂര്‍ണമെന്റാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. സിംഗപൂര്‍ ബാഡ്മിന്റണ്‍ അസോസിയേഷനാണ് (SBA) ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന്‍ (BWF) അംഗീകാരത്തോടെ ഈ മത്സരം സംഘടിപ്പിക്കുന്നത്.
              
History of Singapore Open | സിംഗപൂര്‍ ഓപണിന്റെ ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം; ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടിയ രാജ്യങ്ങള്‍, ഇന്‍ഡ്യയുടെ നേട്ടങ്ങള്‍, വിശദമായറിയാം

കളിയെ പ്രോത്സാഹിപ്പിക്കുന്നതിനും ടൂര്‍ണമെന്റുകള്‍ നടത്തുന്നതിനും വേണ്ടി 1929 ലാണ് എസ്ബിഎ സ്ഥാപിതമായത്. അതേ വര്‍ഷം നടന്ന ആദ്യ ഔപചാരിക വാര്‍ഷിക ഓപണ്‍ ചാംപ്യന്‍ഷിപിലൂടെ പ്രാദേശിക മത്സരങ്ങളില്‍ സിംഗപൂരിനെ പ്രതിനിധീകരിക്കാന്‍ മികച്ച കായികതാരങ്ങളെ തെരഞ്ഞെടുത്തു. ഇത് 1960ല്‍ കൂടുതല്‍ വിപുലമാക്കുകയും 1973 വരെ എല്ലാ വര്‍ഷവും നടത്തുകയും ചെയ്തു.

1987 മുതല്‍ 1989 വരെ കോണിക കപ് എന്ന് നാമകരണം ചെയ്യപ്പെട്ട ഈ മത്സരം ഏഷ്യന്‍ കളിക്കാര്‍ക്ക് ക്ഷണം മാത്രമുള്ള ഇനമായിരുന്നു. ഏഴ് ബിഡബ്‌ള്യുഎഫ് സൂപര്‍ 500 മത്സരങ്ങളില്‍ ഒന്നായി സിംഗപൂര്‍ ഓപണ്‍ 2018 മുതലാണ് അംഗീകാരം നേടിയത്. 2023-ല്‍ ഇത് സൂപര്‍ 750 ലേക്ക് ഉയര്‍ത്തപ്പെടും. ഇതിന്റെ മൊത്തം സമ്മാനത്തുക 350,000 യുഎസ് ഡോളറാണ്.

കൂടുതല്‍ വിജയങ്ങള്‍

സിംഗപൂര്‍ ഓപണ്‍ മത്സരങ്ങളില്‍, ഇതുവരെ മൊത്തം 138 കിരീടങ്ങളില്‍ ചൈന 51 കിരീടങ്ങള്‍ നേടി ആധിപത്യം പുലര്‍ത്തി വരുന്നു. 39 കിരീടങ്ങള്‍ നേടിയിട്ടുള്ള ഇന്‍ഡോനേഷ്യയാണ് രണ്ടാമതുള്ളത്.

ഇന്‍ഡ്യയുടെ നേട്ടങ്ങള്‍

സിംഗപൂര്‍ ഓപണില്‍ ഇന്‍ഡ്യന്‍ താരങ്ങള്‍ ഏറെക്കാലമായി പങ്കെടുത്ത് വരുന്നുണ്ടെങ്കിലും അതിന്റെ ചരിത്രത്തില്‍ രണ്ട് ഇന്‍ഡ്യന്‍ താരങ്ങള്‍ക്ക് മാത്രമാണ് ഏതെങ്കിലും വിഭാഗത്തില്‍ വിജയിക്കാന്‍ കഴിഞ്ഞിട്ടുള്ളത്. 2010 ലെ വനിതാ സിംഗിള്‍സ് മത്സരത്തില്‍ സൈന നെഹ്വാള്‍ ഇന്‍ഡ്യക്കായി സ്വര്‍ണ മെഡല്‍ നേടി, 2017 ലെ പോരാട്ടത്തില്‍ പുരുഷ സിംഗിള്‍സില്‍ ബി സായ് പ്രണീതും മെഡല്‍ നേടി. അതിന് ശേഷം വിജയം തുടരാന്‍ ഇന്‍ഡ്യന്‍ താരങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. ഇത്തവണ അതിന് മാറ്റമുണ്ടാവുമോയെന്ന് ഉറ്റുനോക്കുകയാണ് രാജ്യം.

Keywords:  Latest-News, Singapore-Open, Sports, Badminton, Badminton Championship, History, Players, World, Country, Winner, Won, Indian Team, History of the Singapore Open.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia