രഹാനെയില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കുന്നു; മുന്‍ ഇന്‍ഡ്യന്‍ താരം ഭരദ്വാജ്
May 31, 2021, 10:29 IST
ബെംഗളൂറു: (www.kvartha.com 31.05.2021) രഹാനെയില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കുന്നുണ്ടെന്ന് മുന്‍ ഇന്‍ഡ്യന്‍ താരം ഭരദ്വാജ്. 10 ടെസ്റ്റുകള്‍ ഇന്‍ഗ്ലന്‍ഡില്‍ കളിച്ചിട്ടുള്ള രഹാനെ ഒരു സെഞ്ചുറിയും നാല് അര്‍ധ സെഞ്ചുറിയും ഉള്‍പെടെ 552 റണ്‍സാണ് നേടിട്ടുണ്ട്. സമ്മര്‍ദങ്ങളുടെ നടുക്കായിരിക്കും രഹാനെ. പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ അടുത്ത കാലത്ത് അദ്ദേഹത്തിനായിട്ടില്ല. സ്ഥിരതയോടെ കളിക്കാന്‍ താരത്തിന് സാധിക്കുന്നില്ല. റണ്‍സ് നേടുക മാത്രമല്ല, വേഗത്തില്‍ സ്‌കോര്‍ ചെയ്യാനും രഹാനെ ശ്രമിക്കണമെന്നും പൂജാര വേണ്ടുവോളം സമയമെടുത്ത് കളിക്കുന്നതുകൊണ്ട് മറ്റൊരു താരം കൂടി അതുപോലെ കളിക്കേണ്ടതില്ലെന്നും ഭരദ്വാജ് പറഞ്ഞു.
ഇന്‍ഡ്യ- ന്യൂസിലന്‍ഡ് ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് ഫൈനലില്‍ ജൂണ്‍ 18ന് സതാംപ്ടണില്‍ ആരംഭിക്കും. ശേഷം ഇന്‍ഗ്ലന്‍ഡിനെതിരെ അഞ്ച് ടെസ്റ്റുകള്‍ കൂടി ഇന്‍ഡ്യ കളിക്കുന്നുണ്ട്. ഇപ്പോള്‍ ഇന്‍ഡ്യന്‍ താരങ്ങള്‍ ക്വാറന്റീനിലാണ്. 20 അംഗ സ്‌ക്വാഡുമായാണ് ഇന്‍ഡ്യ ഇന്‍ഗ്ലന്‍ഡിലേക്ക് തിരിക്കുന്നത്.
ഇതില്‍ ശുഭ്മാന്‍ ഗില്‍, മായങ്ക് അഗര്‍വാള്‍, വാഷിംഗ്ടണ്‍സ സുന്ദര്‍, മുഹമ്മദ് സിറാജ് എന്നിവരൊന്നും ഇന്‍ഗ്ലന്‍ഡില്‍ കളിച്ചിട്ടില്ല. പലരും ആദ്യമായിട്ടാണ് ഇന്‍ഗ്ലന്‍ഡില്‍ കളിക്കാന്‍ ഇറങ്ങുന്നത്. അതുകൊണ്ടുതന്നെ സീനിയര്‍ താരങ്ങളായ വിരാട് കോലി, അജിന്‍ക്യ രഹാനെ, ചേതേശ്വര്‍ പൂജാര എന്നിവരില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കും.
ചാംപ്യന്‍ഷിപ് ജയിക്കണമെങ്കില്‍ ബാറ്റ്സ്മാന്‍ സ്‌കോറിംഗ് റേറ്റ് ഉയര്‍ത്തണം. കോലി, രോഹിത്, റിഷഭ് പന്ത് എന്നിവരെല്ലാം വേഗത്തില്‍ റണ്‍സ് കണ്ടെത്തുന്നവരാണ്. അതുപോലെ രഹാനെയും കളിക്കേണ്ടതുണ്ടെന്നാണ് ഭരദ്വാജ് പറയുന്നത്.
രഹാനെയുടെ കീഴില്‍ ഓസ്ട്രേലിയയില്‍ ഇന്‍ഡ്യ 1-2ന് പരമ്പര നേടിയിരുന്നു. രണ്ടാം ടെസ്റ്റില്‍ സെഞ്ചുറി നേടിയെങ്കിലും പിന്നീട് മോശം പ്രകടനമായിരുന്നു താരത്തിന്റേത്. ഇന്‍ഗ്ലന്‍ഡിനെതിരെ നാട്ടില്‍ നടന്ന പരമ്പയിലും അദേഹത്തിനു തിളങ്ങാനായില്ല.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.