ഐപിഎല്‍ : ബിഗ്ബിക്കും സല്‍മാനും നോട്ടീസ്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ഐപിഎല്‍ : ബിഗ്ബിക്കും സല്‍മാനും നോട്ടീസ്
മധുര:  വിവാദങ്ങളുടെ പറുദീസയാണ് ഇന്ത്യന്‍ പ്രിമിയര്‍ ലീഗ്. ഐ പി എല്‍ വിവാദങ്ങളുടെ പട്ടികയിലേക്ക് പുതിയൊരു കേസുകൂടി. ഐ പി എല്‍ അഞ്ചാം സീസണിന്റെ ഉദ്ഘാടന ചടങ്ങിനിടെ സഭ്യമല്ലാത്ത രീതിയില്‍ ഡാന്‍സ് അവതരിപ്പിച്ചുവെന്ന പരാതിയില്‍ ബിസിസിഐ പ്രസിഡന്റ് എന്‍ ശ്രീനിവാസന്‍, ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്‍, സല്‍മാന്‍ ഖാന്‍, കരീന കപൂര്‍ എന്നിവര്‍ക്ക് മധുര ഹൈക്കോടതി നോട്ടീസ് അയച്ചു.

പ്രിയങ്കാ ചോപ്ര, ഐ പി എല്‍ ചെയര്‍മാന്‍ രാജീവ് ശുക്‌ള, അമേരിക്കന്‍ പോപ്പ് താരം കാറ്റി പെറി, ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരം ഡൗഗ് ബോളിഞ്ചര്‍ എന്നിവര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ ഏപ്രില്‍ മൂന്നിന് നടന്ന ഉദ്ഘാടന ചടങ്ങില്‍ സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ ഉണ്ടായിരുന്നുവെന്നും സഭ്യമല്ലാത്ത രീതിയില്‍ നൃത്തം അവതരിപ്പിച്ചതിന് സംഘാടകര്‍ക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട്  അഭിഭാഷകനായ ജെ ജബകുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്.

പരാതിക്കരാനായ ജബകുമാര്‍ ഉദ്ഘാടനച്ചടങ്ങിന്റെ ചിത്രങ്ങള്‍ സഹിതമാണ് കോടതിയെ സമീപിച്ചത്. വിദ്യാര്‍ഥികള്‍ പരീക്ഷാസമയത്ത് പഠിക്കുന്നതിനിടെയാണ് ഇത്തരം നിയന്ത്രണങ്ങളില്ലാത്ത പരിപാടികള്‍ നടന്നതെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു.

SUMMARY: Madras high court bench here on Wednesday ordered notice to Indian cricket board chief N Srinivasan, Bollywood stars Amitabh Bachchan, Salman Khan and Kareena Kapoor on a petition regarding alleged "uncensored and indecent" dance programmes during the IPL-V inaugural show in Chennai in April.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia