സെക്സും സ്പോര്‍ട്സും തമ്മിലെന്ത് ബന്ധം?

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

സെക്സും സ്പോര്‍ട്സും തമ്മിലെന്ത് ബന്ധം?
സെക്സും സ്പോര്‍ട്സും തമ്മില്‍ ബന്ധമുണ്ടോ?. ഒളിംപിക്സ് മത്സരങ്ങള്‍ക്ക് ചൂടുപിടിച്ച് തുടങ്ങിയതോടെയാണ് ഈ ചോദ്യം കായികലോകത്ത് വീണ്ടും സജീവമായത്. കാരണം പലപരിശീലകരും മത്സരങ്ങള്‍ക്ക് മുന്‍പ് തങ്ങളുടെ താരങ്ങള്‍ക്ക് സെക്സ് ഉള്‍പ്പടെയുളള​കാര്യങ്ങള്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇത് വെറും തെറ്റിദ്ധാരണ മാത്രമാണെന്ന് ഗവേഷകര്‍ പറയുന്നു.

ബോക്സിംഗ് ഇതിഹാസം മുഹമ്മദ് അലി മത്സരത്തിന് ആറാഴ്ച മുന്‍പേ ലൈംഗികബന്ധം ഒഴിച്ചുനിറുത്തുമായിരുന്നു. ഇത് കായികലോകത്ത് വലിയ ചര്‍ച്ചയാവുകയും ചെയ്തു.​എന്നാല്‍​ഇതിന് ഒരു ശാസ്ത്രീയ അടിസ്ഥാനവും ഇല്ലെന്നാണ് കണ്ടെത്തല്‍.

മത്സരത്തലേന്ന് ലൈംഗിക ബന്ധത്തില്‍​ഏര്‍പ്പെടുന്നതും കളിക്കളത്തിലെ പ്രകടനവും തമ്മില്‍ ബന്ധമില്ല. കളിക്കളത്തിലെ പ്രകടനം അപ്പോഴത്തെ മാനസിക നിലയെ ആശ്രയിച്ചാണിരിക്കുക. ഞങ്ങള്‍​നടത്തിയ പഠനത്തിലൊന്നും സെക്സ് അകറ്റിനിറുത്തുന്നതും പ്രകടനവുമായി ഒരു ബന്ധവുമില്ല- കനഡയിലെ മക്ഗില്‍ സര്‍വകലാശാല ഫാമിലി മെഡിസിന്‍ വി ഭാഗത്തിലെ ശാസ്ത്രജ്ഞന്‍ പറഞ്ഞു.

14 പുരുഷതാരങ്ങളിലാണ് പരീക്ഷണം നടത്തിയത്. ഇവര്‍ ലൈംഗികബന്ധത്തില്‍​ഏര്‍പ്പെട്ട ശേഷവും ഇല്ലാതെയുമുളള പ്രകടനങ്ങളാണ് പരിശോധനയ്‌ക്ക് വിധേയമാക്കിയത്.

SUMMARY: Some Olympians who believe that athletes should abstain from sex in the run-up on a sporting performance, may only be frustrating themselves unnecessarily as it now seems there is no evidence to support this myth, it has been revealed.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia