അഭ്യൂഹങ്ങള്‍ക്കും സംശയങ്ങള്‍ക്കും വിട; ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യ ലോക്ഡൗണിനിടെ വിവാഹിതനായി; ആദ്യത്തെ കണ്‍മണി പിറക്കാന്‍ പോകുന്ന വിവരം പരസ്യമാക്കി ദമ്പതികള്‍

 


ADVERTISEMENT

മുംബൈ: (www.kvartha.com 01.06.2020) അഭ്യൂഹങ്ങള്‍ക്കും സംശയങ്ങള്‍ക്കും വിട. ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യ, ലോക്ഡൗണിനിടെ കാമുകിയും ബോളിവുഡ് താരവുമായ നടാഷ സ്റ്റാന്‍കോവിച്ചിനെ വിവാഹം ചെയ്തിരുന്നതായി സ്ഥിരീകരണം. ആദ്യത്തെ കണ്‍മണി പിറക്കാന്‍ പോകുന്ന വിവരം ഇസ്റ്റഗ്രാമിലൂടെ പരസ്യമാക്കിയിരിക്കയാണ് ദമ്പതികള്‍.

കുഞ്ഞ് ജനിക്കാന്‍ പോകുന്ന വിവരം അറിയിച്ചുകൊണ്ടുള്ള ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ഹാര്‍ദിക് പങ്കുവച്ച ചിത്രങ്ങളിലൊന്ന് വിവാഹ ചടങ്ങിന്റേതായിരുന്നുവെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലോക്ഡൗണിനിടെ സംഘടിപ്പിച്ച ലളിതമായ ചടങ്ങിലായിരുന്നു വിവാഹമെന്നാണ് റിപ്പോര്‍ട്ട്. കുഞ്ഞു ജനിക്കാന്‍ പോകുന്ന വിവരമറിയിച്ചുകൊണ്ടുള്ള പാണ്ഡ്യയുടെ പോസ്റ്റിനു താഴെ ഒട്ടേറെപ്പേര്‍ വിവാഹത്തെക്കുറിച്ച് ചോദ്യമുന്നയിച്ച് കമന്റ് ചെയ്തിരുന്നു.

അഭ്യൂഹങ്ങള്‍ക്കും സംശയങ്ങള്‍ക്കും വിട; ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യ ലോക്ഡൗണിനിടെ വിവാഹിതനായി; ആദ്യത്തെ കണ്‍മണി പിറക്കാന്‍ പോകുന്ന വിവരം പരസ്യമാക്കി ദമ്പതികള്‍

നേരത്തെ, ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഹൃദ്യമായ ഒരുപിടി ചിത്രങ്ങള്‍ സഹിതമുള്ള ലഘു കുറിപ്പിലാണ് തങ്ങള്‍ മാതാപിതാക്കളാകാന്‍ പോകുന്ന വിവരം പാണ്ഡ്യയും നടാഷയും പരസ്യമാക്കിയത്. സെര്‍ബിയന്‍ സ്വദേശിയായ ബോളിവുഡ് നടിയും മോഡലുമാണ് നടാഷ സ്റ്റാന്‍കോവിച്ച്. ഏതാനും സിനിമകളിലെ നൃത്ത രംഗങ്ങളിലൂടെ കയ്യടി നേടിയ നടാഷ, ബിഗ് ബോസ് എന്ന ടിവി ഷോയിലൂടെയാണ് പ്രശസ്തയായത്.

അഭ്യൂഹങ്ങള്‍ക്കും സംശയങ്ങള്‍ക്കും വിട; ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യ ലോക്ഡൗണിനിടെ വിവാഹിതനായി; ആദ്യത്തെ കണ്‍മണി പിറക്കാന്‍ പോകുന്ന വിവരം പരസ്യമാക്കി ദമ്പതികള്‍

'നടാഷയുമൊത്തുള്ള എന്റെ സുന്ദരമായ ജീവിതയാത്ര പുതിയൊരു വഴിത്തിരിവിലേക്ക്. ഞങ്ങളുടെ ജീവിതത്തിലേക്ക് പുതിയൊരു അതിഥി ഉടനെത്തും. ജീവിതത്തിലെ ആ പുതിയ ഇന്നിങ്‌സിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഞങ്ങള്‍. നിങ്ങളുടെ പ്രാര്‍ഥനകളും ആശംസകളും ഉണ്ടാകുമല്ലോ' എന്ന് പാണ്ഡ്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. പാണ്ഡ്യയെയും നടാഷയെയും അഭിനന്ദിച്ചും ആശംസകളറിയിച്ചും സഹതാരങ്ങള്‍ ഉള്‍പ്പെടെ രംഗത്തെത്തി.

ഇത്തവണത്തെ പുതുവര്‍ഷപ്പിറവിക്കു തൊട്ടുപിന്നാലെയാണ് നടാഷയുമായുള്ള പ്രണയം പാണ്ഡ്യ ആദ്യമായി തുറന്നു സമ്മതിച്ചത്. നടാഷയുമൊത്തുള്ള ചിത്രം സമൂഹമാധ്യങ്ങളിലൂടെ പങ്കുവച്ചാണ് പാണ്ഡ്യ ഗോസിപ്പുകള്‍ക്കു വിരാമമിട്ടത്. ഇരുവരും പ്രണയത്തിലാണെന്ന് ഏറെനാളായി അഭ്യൂഹങ്ങളുണ്ടായിരുന്നു.

Keywords:  Hardik Pandya married Natasa Stankovic during lockdown; picture goes viral,Mumbai, News, Cinema, Cricket, Sports, instagram, Pregnant Woman, Baby, Marriage, Bollywood, Actress, National.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia