റെക്കോര്‍ഡുകളുടെ രാജകുമാരന്‍ ജന്മദിനം ആഘോഷിക്കുകയാണ്; നിരവധി ട്വിസ്റ്റുകളുള്ള മെസിയുടെ പ്രണയകാവ്യത്തിന്റെ കഥയിങ്ങനെ

 


ADVERTISEMENT


ബ്യൂണേഴ്‌സ് അയേഴ്‌സ്: (www.kvartha.com 24.06.2020) കായികലോകത്ത് ഏറെ ആഘോഷിക്കപ്പെടുന്ന ബാഴ്സയുടെ അര്‍ജന്റീന താരം ലയണല്‍ മെസി തന്റെ 33-ാം ജന്മദിനം ആഘോഷിക്കുകയാണ്. കളിക്കളത്തില്‍ മാത്രമല്ല ജീവിതത്തിലും ഏറെ സസ്പെന്‍സുകളുള്ള താരമാണ് മെസി. കുട്ടിക്കാലം മുതലുള്ള കളിക്കൂട്ടുക്കാരിയെ ആണ് ജീവിതസഖിയാക്കിയത്. പ്രണയമാണ് മെസിയെയും അന്റോണെല്ല റൊക്കൂസോയെയും ജീവിതത്തില്‍ ഒന്നിപ്പിച്ചത്.

റെക്കോര്‍ഡുകളുടെ രാജകുമാരന്‍ ജന്മദിനം ആഘോഷിക്കുകയാണ്; നിരവധി ട്വിസ്റ്റുകളുള്ള മെസിയുടെ പ്രണയകാവ്യത്തിന്റെ കഥയിങ്ങനെ

നിരവധി ട്വിസ്റ്റുകളുള്ള ഒരു പ്രണയകാവ്യമായിരുന്നു അത്. അഞ്ച് വയസുള്ളപ്പോള്‍ മുതല്‍ മെസിയും അന്റോണെല്ലയും സുഹൃത്തുക്കളാണ്. ഇരുവരും റൊസാരിയോ തെരുവിലാണ് ജനിച്ചുവളര്‍ന്നത്. കുഞ്ഞുമെസി കൂട്ടുകാരനായ ലൂക്കാസ് സ്‌കാഗ്ലിയയുടെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു. ലൂക്കാസുമായുള്ള മെസിയുടെ സുഹൃദ്ബന്ധം വളര്‍ന്നു. അതോടൊപ്പം കുഞ്ഞു മെസിയുടെ മനസില്‍ ഒരു പ്രണയവും മൊട്ടിട്ടു.

ലൂക്കാസിന്റെ കസിനാണ് അന്റോണെല്ല. ലൂക്കാസുമായി അടുത്തതു പോലെ അന്റോണെല്ലയുമായി മെസി നല്ല അടുപ്പത്തിലായി. റൊസാരിയോ തെരുവീഥികളില്‍ അവര്‍ ഒന്നിച്ചു കളിക്കാനും സൗഹൃദം പങ്കിടാനും തുടങ്ങി. അകലാന്‍ സാധിക്കാത്തവിധം ഇരുവരും അടുത്തു. സ്ഥിരമായി അന്റോണെല്ലയ്ക്കു കത്തുകള്‍ എഴുതിയിരുന്ന കുഞ്ഞു മെസി വലുതായി കഴിയുമ്പോള്‍ അവളെ തന്റെ ഗേള്‍ഫ്രണ്ട് ആക്കുമെന്ന് പറയുമായിരുന്നു.

പിന്നീട് മെസി ഫുട്ബോള്‍ ലോകത്തേക്ക് എത്തി. മെസിയെന്ന താരം ഉയര്‍ച്ചകളിലേക്ക് കയറാന്‍ തുടങ്ങിയപ്പോള്‍ മെസിയും അന്റോണെല്ലയും വളരെ അകല്‍ച്ചയിലായി. ഇരുവരും തമ്മില്‍ ആ സമയത്ത് വലിയ ബന്ധമൊന്നും ഉണ്ടായിരുന്നില്ല. അന്റോണെല്ല മറ്റൊരാളുമായി പ്രണയത്തിലാകുകയും ചെയ്തു. റൊസാരിയോയിലുള്ള ഒരു സുഹൃത്തുമായി തന്നെയാണ് അന്റോണെല്ല പ്രണയത്തിലായത്. മൂന്ന് വര്‍ഷം ആ പ്രണയബന്ധം നീണ്ടു. പിന്നീട് ആ ബന്ധം അന്റോണെല്ല ഉപേക്ഷിക്കുകയായിരുന്നു.

അങ്ങനെയിരിക്കെയാണ് അന്റോണെല്ലയുടെ അടുത്ത സുഹൃത്ത് വാഹനാപകടത്തില്‍ മരിക്കുന്നത്. ഇത് അന്റോണെല്ലയെ മാനസികമായി തളര്‍ത്തി. ഇക്കാര്യം അറിഞ്ഞ മെസി ഉടന്‍ അര്‍ജന്റീനയിലേക്ക് തിരിച്ചെത്തി. അന്റോണെല്ലയ്ക്ക് മാനസികമായ ശക്തി പകര്‍ന്നു. അന്റോണെല്ലയ്ക്കൊപ്പം ആയിരിക്കാനാണ് മെസി അര്‍ജന്റീനയിലേക്ക് എത്തുന്നത്. വീണ്ടും ഇരുവരും തമ്മിലുള്ള ബന്ധം ദൃഢപ്പെട്ടു. അകലാന്‍ സാധിക്കാത്ത വിധം ഇരുവരും പ്രണയത്തിലായി. എന്നാല്‍, ഇക്കാര്യം ഇരുവരും പരസ്യമാക്കിയില്ല.

2007 ല്‍ മെസിയുമായി അടുപ്പത്തിലാണെന്ന കാര്യം അന്റോണെല്ല വെളിപ്പെടുത്തി. 2010 ല്‍ അന്റോണെല്ല ബാഴ്സലോണയിലേക്ക് പുറപ്പെട്ടു. മെസിക്കൊപ്പം ജീവിക്കാന്‍ വേണ്ടിയായിരുന്നു അത്.

റെക്കോര്‍ഡുകളുടെ രാജകുമാരന്‍ ജന്മദിനം ആഘോഷിക്കുകയാണ്; നിരവധി ട്വിസ്റ്റുകളുള്ള മെസിയുടെ പ്രണയകാവ്യത്തിന്റെ കഥയിങ്ങനെ

2012 നവംബര്‍ രണ്ടിനു അന്റോണെല്ല-മെസി ദമ്പതികള്‍ക്ക് ആദ്യ കുഞ്ഞ് പിറന്നു. 2015 ല്‍ രണ്ടാമത്തെ കുഞ്ഞും പിറന്നു. 2017 ലാണ് ഇരുവരും വിവാഹിതരാകുന്നത്. പിതാവിന്റെയും മാതാവിന്റെയും വിവാഹത്തിനു മക്കളായ തിയാഗോയും മതിയോയും സാക്ഷികളായി.

2018 ല്‍ ഇരുവര്‍ക്കും മൂന്നാമത്തെ കുഞ്ഞും പിറന്നു. ഫുട്ബോള്‍ കഴിഞ്ഞാല്‍ മെസിക്ക് ഏറ്റവും പ്രിയപ്പെട്ടത് കുടുംബം തന്നെയാണ്. മത്സരങ്ങളില്ലാത്ത സമയത്ത് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയാണ് മെസി ചെയ്യുക. മെസിയുടെ കുടുംബം ആരാധകര്‍ക്കും ഏറെ പ്രിയപ്പെട്ടതാണ്.

Keywords:  News, World, Argentina, Sports, Football, Leonal Messi, Birthday, Love, Wife, Family, Entertainment, Happy Birthday Lionel Messi: Barcelona and Argentina star
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia