മെയ്യപ്പനെ 29 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: ഐ.പി.എല്‍ വാതുവെപ്പ് കേസുമായി മുംബൈ ക്രൈംബ്രാഞ്ച് വെള്ളിയാഴ്ച രാത്രി അറസ്റ്റ് ചെയ്ത ഗുരുനാഥ് മെയ്യപ്പനെ ചോദ്യം ചെയ്യുന്നതിനായി കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു. ബി.സി.സി.ഐ അധ്യക്ഷന്‍ എന്‍. ശ്രീനിവാസന്‍െറ മരുമകനായ മെയ്യപ്പനെ ശനിയാഴ്ചയാണ് മുംബൈ കോടതിയില്‍ ഹാജരാക്കിയത്.

കേസില്‍ നേരത്തേ അറസ്റ്റിലായ ബോളീവുഡ് നടന്‍ വിന്ദു ധാരാസിംഗുമായുള്ള ബന്ധത്തിന്‍െറ അടിസ്ഥാനത്തിലാണ് മെയ്യപ്പനെ അറസ്റ്റ് ചെയ്തത്. കേസില്‍ ക്രൈംബ്രാഞ്ച് നിര്‍ദേശപ്രകാരം വെള്ളിയാഴ്ച വൈകുന്നേരം മുംബൈയില്‍ ഹാജരായ മെയ്യപ്പന്‍ ചോദ്യങ്ങളോട് സഹകരിക്കാതിരുന്നതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തതെന്നാണ് സൂചന.

ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീമിന്‍െറ മുന്‍ പ്രിന്‍സിപ്പല്‍ കൂടിയായ വിന്ദുവുമായും മറ്റു വാതുവെപ്പുകാരുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായാണ് പോലീസ് റിപോര്‍ട്ടില്‍ പറയുന്നത്. വിന്ദുവിനൊപ്പം മറ്റൊരു ബുക്കിയായ ജുപ്പിറ്ററിന്‍െറയും സഹായത്തോടെയാണ് മെയ്യപ്പന്‍ വാതുവെച്ചിരുന്നതെന്നാണ് പോലീസ് പറയുന്നത്. ടീമിന്‍െറ ഘടനയും മറ്റുമുള്ള വിവരങ്ങളും മെയ്യപ്പന്‍ വാതുവെപ്പുകാരുമായി പങ്കുവെച്ചിരുന്നുവെന്നും നാല് മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചാണ് വാതുവെപ്പുകാരുമായി ബന്ധം പുലര്‍ത്തിയിരുന്നതെന്നും പോലീസ് കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നു.

മെയ്യപ്പനെ 29 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടുഅതേസമയം മുംബൈയിലെത്തിയ എന്‍. ശ്രീനിവാസന്‍ ബി.സി.സി.ഐ. യോഗത്തില്‍ പങ്കെടുക്കേണ്ടതിനാല്‍ മെയ്യപ്പനെ സന്ദര്‍ശിക്കാതെ കൊല്‍ക്കത്തയിലേക്ക് പോയി. വൈകിട്ട് ആറിന് മെയ്യപ്പനെ സന്ദര്‍ശിക്കാനാണ് ക്രൈംബ്രാഞ്ച് ശ്രീനിവാസന് സമയം അനുവദിച്ചിരുന്നത്. അതിനിടെ കഴിഞ്ഞ 21ന് അറസ്റ്റിലായ വിന്ദു ധാരാസിംഗിന്‍െറ കസ്റ്റഡി ഈ മാസം 28 വരെ നീട്ടിയിട്ടുമുണ്ട്.

Summary: Gurunath Meiyappan has been sent into police custody till May 29. The soninlaw of BCCI President N Srinivasan was arrested on Friday for his alleged role in the betting racket in the Indian Premier League (IPL) 2013.

Meiyappan was brought in court in Mumbai on Saturday. The former Chennai Super Kings principal is reported to have been in contact with actor Vindoo Dara Singh.
Vindoo was arrested on May 21 and the Mumbai court granted police to keep him in custody till May 28.

Keyword: Gurunath Meiyappan, Police custody, BCCI, President N Srinivasan, Vindoo Dara Singh.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia