TNPL | തമിഴ്‌നാട് പ്രീമിയര്‍ ലീഗ് താരലേലം; സായ് സുദര്‍ശനെ സ്വന്തമാക്കാന്‍ ടീമുകളുടെ പോരാട്ടം, വാരിയെറിഞ്ഞത് ലക്ഷങ്ങള്‍, ഐ പി എലിനേക്കാള്‍ കൂടുതല്‍ പ്രതിഫലം
Feb 24, 2023, 16:54 IST
ചെന്നൈ: (www.kvartha.com) തമിഴ്‌നാട് പ്രീമിയര്‍ ലീഗ് താരലേലത്തില്‍ യുവതാരം സായ് സുദര്‍ശനെ സ്വന്തമാക്കാന്‍ ടീമുകളുടെ മത്സരം. ലേലം വിളി മുറുകിയതോടെ താരത്തിനെ സ്വന്തമാക്കാനുള്ള ആവേശ പോരാട്ടത്തില്‍ ടീമുകള്‍ ലക്ഷങ്ങളാണ് വാരിയെറിഞ്ഞത്.
ഐപിഎല്‍ ലേലത്തില്‍ താരം 20 ലക്ഷം രൂപയ്ക്ക് ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത് ടൈറ്റന്‍സില്‍ ചേര്‍ന്നിരുന്നു. ഐപിഎലില്‍ 20 ലക്ഷം രൂപയായിരുന്നു താരത്തിന്റെ അടിസ്ഥാന വില. 2022 ല്‍ നടന്ന മെഗാ ലേലത്തിലാണ് താരത്തെ ഗുജറാത് സ്വന്തമാക്കിയത്. കഴിഞ്ഞ സീസണില്‍ ഗുജറാതിനായി അഞ്ച് മത്സരങ്ങള്‍ കളിച്ച താരം 145 റണ്‍സെടുത്തു.
ഇന്‍ഡ്യന്‍ താരം ആര്‍ അശ്വിന്‍ തമിഴ്‌നാട്ടിലെ താരലേലത്തിനെത്തിയിരുന്നു. ദിണ്ടിഗല്‍ ഡ്രാഗണ്‍സിനു വേണ്ടി താരങ്ങളെ കണ്ടെത്തുന്നതിനാണ് അശ്വിന്‍ ലേലത്തില്‍ പങ്കെടുത്തത്. ഗുജറാത് ടൈറ്റന്‍സ് താരമായ ആര്‍ സായ് കിഷോറിനെ 13 ലക്ഷം രൂപയ്ക്ക് തിരുപ്പൂര്‍ തമിഴന്‍സ് വാങ്ങി. 6.40 ലക്ഷത്തിന് മുരുകന്‍ അശ്വിനെ മധുരൈ പാന്തേഴ്‌സ് ടീമും സ്വന്തമാക്കി.
Keywords: Gujarat Titans batter Sai Sudharsan to earn more salary in TNPL than IPL, Chennai, News, IPL, Cricket, Sports, National.
ഒടുവില്‍ 21.6 ലക്ഷം രൂപയ്ക്ക് ലൈക കോവയ് കിങ്‌സ് ടീമാണ് താരത്തെ സ്വന്തമാക്കിയത്. ടിഎന്‍പിഎലില്‍ ഇതാദ്യമായാണ് ഐപിഎല്‍ മാതൃകയില്‍ ലേലം നടത്തുന്നത്. ലേലത്തില്‍ ഇന്‍ഡ്യന്‍ പ്രീമിയര്‍ ലീഗ് ലേലത്തില്‍ നിന്നു കിട്ടിയതിനേക്കാള്‍ കൂടിയ തുകയാണു സായ് സുദര്‍ശനു ലഭിക്കുക.
ഐപിഎല്‍ ലേലത്തില്‍ താരം 20 ലക്ഷം രൂപയ്ക്ക് ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത് ടൈറ്റന്‍സില്‍ ചേര്‍ന്നിരുന്നു. ഐപിഎലില്‍ 20 ലക്ഷം രൂപയായിരുന്നു താരത്തിന്റെ അടിസ്ഥാന വില. 2022 ല്‍ നടന്ന മെഗാ ലേലത്തിലാണ് താരത്തെ ഗുജറാത് സ്വന്തമാക്കിയത്. കഴിഞ്ഞ സീസണില്‍ ഗുജറാതിനായി അഞ്ച് മത്സരങ്ങള്‍ കളിച്ച താരം 145 റണ്‍സെടുത്തു.
ഇന്‍ഡ്യന്‍ താരം ആര്‍ അശ്വിന്‍ തമിഴ്‌നാട്ടിലെ താരലേലത്തിനെത്തിയിരുന്നു. ദിണ്ടിഗല്‍ ഡ്രാഗണ്‍സിനു വേണ്ടി താരങ്ങളെ കണ്ടെത്തുന്നതിനാണ് അശ്വിന്‍ ലേലത്തില്‍ പങ്കെടുത്തത്. ഗുജറാത് ടൈറ്റന്‍സ് താരമായ ആര്‍ സായ് കിഷോറിനെ 13 ലക്ഷം രൂപയ്ക്ക് തിരുപ്പൂര്‍ തമിഴന്‍സ് വാങ്ങി. 6.40 ലക്ഷത്തിന് മുരുകന്‍ അശ്വിനെ മധുരൈ പാന്തേഴ്‌സ് ടീമും സ്വന്തമാക്കി.
Keywords: Gujarat Titans batter Sai Sudharsan to earn more salary in TNPL than IPL, Chennai, News, IPL, Cricket, Sports, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.