Karyavattom T20 | കാര്യവട്ടം ടിട്വന്റി: 3 വര്‍ഷങ്ങള്‍ക്ക് ശേഷം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വിരുന്നെത്തുന്ന അന്താരാഷ്ട്ര ക്രികറ്റ് മത്സരം കാണുവാന്‍ സൗരവ് ഗാംഗുലിയും; മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും
Sep 27, 2022, 10:44 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വിരുന്നെത്തുന്ന അന്താരാഷ്ട്ര ക്രികറ്റ് മത്സരം കാണുവാന്‍ മുഖ്യാതിഥതിയായി ബിബിസി പ്രസിഡന്റ് സൗരവ് ഗാംഗുലിയും എത്തും. 28ന് രാവിലെ തിരുവനന്തപുരത്തെത്തുന്ന ഗാംഗുലി സെക്രടേറിയേറ്റിലെത്തി മുഖ്യമന്ത്രി പിണറായി വിജയനെ കാണും. മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ ക്യാംപായ 'സേ നോ ടു ഡ്രഗ്സില്‍' അദ്ദേഹം പങ്കെടുക്കും. അതിന് ശേഷമാണ് ഗാംഗുലി ഗ്രീന്‍ ഫീല്‍ഡില്‍ എത്തുക.
'കാര്യവട്ടം ടി20യില്‍ മുഖ്യാതിഥിയായി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുണ്ടാവും. സ്റ്റേഡിയത്തില്‍ അപ്രതീക്ഷിത പ്രതിസന്ധികള്‍ ഉണ്ടായെങ്കിലും ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായി. കാര്യവട്ടം ട്വന്റി 20യുടെ ജനപങ്കാളിത്തം കേരളത്തിന് വനിതാ ഐപിഎല്‍ ടീം കിട്ടാനുള്ള സാധ്യത വര്‍ധിപ്പിക്കും.' ബിസിസിഐ ജോയിന്റ് സെക്രടറി ജയേഷ് ജോര്‍ജ് പറഞ്ഞു.
ഇന്‍ഡ്യ- ദക്ഷിണാഫ്രിക ആദ്യ ടി20യ്ക്ക് ഒരുക്കങ്ങളെല്ലാം പൂര്‍ത്തായായി. ഇന്‍ഡ്യക്കെതിരായ ഒന്നാം ടി20ക്ക് മുന്നോടിയായി ദക്ഷിണാഫ്രികന്‍ ക്രികറ്റ് ടീം പരിശീലനം ആരംഭിച്ചു. ബുധനാഴ്ചയാണ് പരമ്പരയിലെ ആദ്യ മത്സരം കാര്യവട്ടത്ത് നടക്കുന്നത്. ടികറ്റുകള്‍ ഭൂരിഭാഗവും വിറ്റഴിഞ്ഞു. ഇരു ടീമുകളും രണ്ട് ദിവസങ്ങളിലായി തിരുവനന്തപുരത്തെത്തിയിരുന്നു. കേരള ക്രികറ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഗംഭീര സ്വീകരണമാണ് ഇരു ടീമുകള്‍ക്കും ലഭിച്ചത്.
ടീം ഇന്‍ഡ്യ വൈകീട്ട് അഞ്ചിന് ഗ്രീന്‍ ഫീല്‍ഡില്‍ പരിശീലനത്തിനിറങ്ങും. രാത്രി എട്ടുവരെയുണ്ടാകും പരിശീലനം. നാലരയ്ക്ക് മാധ്യമങ്ങളെ കാണുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മ നയം വ്യക്തമാക്കും. ഉച്ചയ്ക്ക് ഒന്നുമുതല്‍ നാലുവരെയാണ് ദക്ഷിണാഫ്രികയുടെ പരിശീലനം. പരിശീലനത്തിന് മുമ്പ് ക്യാപ്റ്റന്‍ തെംപ ബാവുമയും മാധ്യമങ്ങളെ കാണും.
ദക്ഷിണാഫ്രികയ്ക്കെതിരെ ടി20 പരമ്പരയ്ക്കുള്ള ഇന്‍ഡ്യന്‍ ടീം: രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, ആര്‍ അശ്വിന്‍, യൂസ്വേന്ദ്ര ചാഹല്‍, അക്സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷല്‍ പട്ടേല്‍, ദീപക് ചാഹര്‍, ജസ്പ്രിത് ബുമ്ര, ഉമേഷ് യാദവ്, ശ്രേയസ് അയ്യര്‍.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

