ശമിയും ബുംറയും നിലയുറപ്പിച്ചു നിന്നു; ഇന്‍ഡ്യയ്ക്ക് മികച്ച ലീഡ്
Aug 16, 2021, 19:42 IST
ADVERTISEMENT
ലന്‍ഡന്‍: (www.kvartha.com 16.08.2021) ശമിയുടെയും ബുംറയുടെയും മികവില്‍ ലോര്‍ഡ്‌സിലെ രണ്ടാം ടെസ്റ്റില്‍ ഇന്‍ഡ്യയ്ക്ക് ലീഡ്. അവസാന ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഇന്‍ഡ്യ എട്ടിന് 286 റണ്‍സും 259 റണ്‍സിന്റെ ലീഡും നേടി. വാലറ്റക്കാരായ മുഹമ്മദ് ശമി (52) യുടെ അര്‍ധ സെഞ്ചുറിയും ജസ്പ്രീത് ബുമ്ര (30 )യുടെ ഇനിങ്സുമാണ് ഇന്‍ഡ്യയെ മികച്ച ലീഡിലേക്ക് എത്തിച്ചത്. ഇരുവരും പുറത്തായിട്ടില്ല.
ഇന്‍ഗ്ലന്‍ഡിനായി മൊയീന്‍ അലി, ഒലി റോബിന്‍സണ്‍ എന്നിവര്‍ക്ക് രണ്ട് വികെറ്റും മാര്‍ക് വുഡ് മൂന്ന് വികെറ്റും വീഴ്ത്തി. 61 റണ്‍സ് എടുത്ത അജിന്‍ക്യ രഹാനെയാണ് ഇന്‍ഡ്യയുടെ ടോപ് സ്‌കോറര്‍.
ആറിന് 181 എന്ന നിലയില്‍ അവസാന ദിനം ആരംഭിച്ച ഇന്‍ഡ്യയ്ക്ക് വേണ്ടി ഇശാന്ത് ശര്‍മയും റിഷഭ് പന്തുമായിരുന്നു ക്രീസില്‍. ആദ്യം പന്തിനെയും പിന്നാലെ ഇശാന്ത് (16) നെയും റോബിന്‍സണ്‍ മടക്കി. പിന്നീട് ഒന്നിച്ച ശമി- ബുമ്ര സഖ്യം ഇന്‍ഡ്യയുടെ ലീഡ് 250 കടത്തി.
മൊയീന്‍ അലിക്കെതിരെ സിക്സർ അടിച്ചാണ് ശമി തന്റെ അര്‍ധ സെഞ്ചുറി നേടിയത്. ഒരു സിക്‌സറും അഞ്ച് ഫോറും അടങ്ങുന്നതായിരുന്നു ശമിയുടെ ഇനിങ്സ്. ഇരുവരും ഇതുവരെ 77 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ബുമ്ര രണ്ട് ബൗന്‍ഡറി നേടി മികച്ച പിന്തുണയാണ് നൽകിയത്.

Keywords: Kerala, World, News, London, Sports, Cricket, Cricket Test, Test Series, India, Top-Headlines, Great lead for India.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.