ശമിയും ബുംറയും നിലയുറപ്പിച്ചു നിന്നു; ഇന്‍ഡ്യയ്ക്ക് മികച്ച ലീഡ്

 


ലന്‍ഡന്‍: (www.kvartha.com 16.08.2021) ശമിയുടെയും ബുംറയുടെയും മികവില്‍ ലോര്‍ഡ്‌സിലെ രണ്ടാം ടെസ്റ്റില്‍ ഇന്‍ഡ്യയ്ക്ക് ലീഡ്. അവസാന ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഇന്‍ഡ്യ എട്ടിന് 286 റണ്‍സും 259 റണ്‍സിന്റെ ലീഡും നേടി. വാലറ്റക്കാരായ മുഹമ്മദ് ശമി (52) യുടെ അര്‍ധ സെഞ്ചുറിയും ജസ്പ്രീത് ബുമ്ര (30 )യുടെ ഇനിങ്സുമാണ് ഇന്‍ഡ്യയെ മികച്ച ലീഡിലേക്ക് എത്തിച്ചത്. ഇരുവരും പുറത്തായിട്ടില്ല.

  
ശമിയും ബുംറയും നിലയുറപ്പിച്ചു നിന്നു; ഇന്‍ഡ്യയ്ക്ക് മികച്ച ലീഡ്



ഇന്‍ഗ്ലന്‍ഡിനായി മൊയീന്‍ അലി, ഒലി റോബിന്‍സണ്‍ എന്നിവര്‍ക്ക് രണ്ട് വികെറ്റും മാര്‍ക് വുഡ് മൂന്ന് വികെറ്റും വീഴ്ത്തി. 61 റണ്‍സ് എടുത്ത അജിന്‍ക്യ രഹാനെയാണ് ഇന്‍ഡ്യയുടെ ടോപ് സ്‌കോറര്‍.

ആറിന് 181 എന്ന നിലയില്‍ അവസാന ദിനം ആരംഭിച്ച ഇന്‍ഡ്യയ്ക്ക് വേണ്ടി ഇശാന്ത് ശര്‍മയും റിഷഭ് പന്തുമായിരുന്നു ക്രീസില്‍. ആദ്യം പന്തിനെയും പിന്നാലെ ഇശാന്ത് (16) നെയും റോബിന്‍സണ്‍ മടക്കി. പിന്നീട് ഒന്നിച്ച ശമി- ബുമ്ര സഖ്യം ഇന്‍ഡ്യയുടെ ലീഡ് 250 കടത്തി.

മൊയീന്‍ അലിക്കെതിരെ സിക്സർ അടിച്ചാണ് ശമി തന്റെ അര്‍ധ സെഞ്ചുറി നേടിയത്. ഒരു സിക്‌സറും അഞ്ച് ഫോറും അടങ്ങുന്നതായിരുന്നു ശമിയുടെ ഇനിങ്സ്. ഇരുവരും ഇതുവരെ 77 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ബുമ്ര രണ്ട് ബൗന്‍ഡറി നേടി മികച്ച പിന്തുണയാണ് നൽകിയത്.

Keywords:  Kerala, World, News, London, Sports, Cricket, Cricket Test, Test Series, India, Top-Headlines, Great lead for India.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia