SWISS-TOWER 24/07/2023

Cricket Tournament | ഗോ-ഗെറ്റേര്‍സ്-കനറാബേങ്ക് അഖിലകേരള ക്രികറ്റ് ടൂര്‍ണമെന്റ് ജനുവരി 6 മുതല്‍ കണ്ണൂരില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ ഗോ-ഗെറ്റേര്‍സ് സ്‌പോര്‍ട്‌സ് അകാഡമിയുടെ ആഭിമുഖ്യത്തില്‍ 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കായി നടത്തുന്ന പ്രഥമ അഖില കേരള ക്രികറ്റ് ടൂര്‍ണമെന്റ് ജനുവരി ആറു മുതല്‍ 15 വരെ കണ്ണൂരില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കണ്ണൂര്‍ ജില്ലാ ക്രികറ്റ് അസോസിയേഷന്റെയും കേരള ക്രികറ്റ് അസോസിയേഷന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റില്‍ കേരളത്തിലെ 16 പ്രഗത്ഭ അകാഡമി ടീമുകളാണ് മാറ്റുരക്കുന്നത്. ലീഗ് കം നോകൗട് അടിസ്ഥാനത്തില്‍ 30 ഓവറുകള്‍ വീതമുള്ള ടൂര്‍ണമെന്റ് കണ്ണൂര്‍ പൊലീസ് മൈതാനിയിലും എന്‍ജിനീയറിംഗ് കോളജ് ഗ്രൗന്‍ഡിലുമായാണ് നടക്കുക.
Aster mims 04/11/2022

Cricket Tournament | ഗോ-ഗെറ്റേര്‍സ്-കനറാബേങ്ക് അഖിലകേരള ക്രികറ്റ് ടൂര്‍ണമെന്റ് ജനുവരി 6 മുതല്‍ കണ്ണൂരില്‍

സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ തലശ്ശേരി ക്രികറ്റ് സ്റ്റേഡിയത്തിലാണ് നടക്കുക. ടൂര്‍ണമെന്റിലെ വിജയികള്‍ക്ക് കനറാബാങ്ക് ട്രോഫിയും റണേഴ്‌സ് അപിന് ഗോ ഗെറ്റേര്‍സ് കെവിആര്‍ ട്രോഫിയും നല്‍കും. കൂടാതെ ഓരോ കളിയിലേയും മികച്ച പ്രകടനത്തെ അടിസ്ഥാനമാക്കി നല്‍കുന്ന മാന്‍ ഓഫ് ദ മാച് അവാര്‍ഡിന് പുറമെ ഇംപാക്ട് പ്ലെയര്‍ അവാര്‍ഡും നല്‍കും.

ടൂര്‍ണമെന്റിലെ മികച്ച ബാറ്റര്‍, ബൗളര്‍, വികറ്റ് കീപര്‍, ഫീല്‍ഡര്‍, മാന്‍ ഓഫ് ദി ടൂര്‍ണമെന്റ് അവാര്‍ഡുകള്‍ക്ക് പുറമെ ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച വനിത ക്രികറ്റര്‍ക്കുള്ള പ്രത്യേക ഉപഹാരവും നല്‍കും.

ഇന്‍ഡ്യന്‍ ക്രികറ്റ് ടീമിലേക്ക് കണ്ണൂര്‍ ജില്ലയില്‍ നിന്നും താരങ്ങളെ വളര്‍ത്തിയെടുക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെ കണ്ണൂര്‍ ആസ്ഥാനമാക്കി 2018 ല്‍ രൂപീകൃതമായ സ്ഥാപനമാണ് ഗോ-ഗെറ്റേര്‍സ് സ്‌പോര്‍ട്‌സ് അകാഡമി. അകാഡമി അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.

ആറിന് രാവിലെ എട്ടു മണിക്ക് കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ കണ്ണൂര്‍ സിറ്റി പൊലീസ് കമീഷണര്‍ അജിത് കുമാര്‍ ഉദ്ഘാടനം ചെയ്യും. മുന്‍ കേരള രഞ്ജി ട്രോഫ് ക്രികറ്റ് താരവും സീനിയര്‍ കേരള ഹോകി താരവുമായ വെറ്റില്‍ താരം ഐവന്‍ ഡിക്രൂസ് മുഖ്യാതിഥിയായി പങ്കെടുക്കും.

വാര്‍ത്താ സമ്മേളനത്തില്‍ ഗോ-ഗെറ്റേര്‍സ് ക്രികറ്റ് അകാഡമി ഡയറക്ടര്‍ എ കെ ശെരീഫ്, കനറാബാങ്ക് ചീഫ് മാനേജര്‍ എആര്‍ രാജേഷ്, മീഡിയ കോ-ഓര്‍ഡിനേറ്റര്‍ കെ വി ഗോകുല്‍ദാസ്, പാരന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് അമേഷ് എന്നിവര്‍ പങ്കെടുത്തു.

Keywords: Go-Getters-Canarabank All Kerala Cricket Tournament from January 6 in Kannur, Kannur, News, Sports, Cricket, Press meet, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia