Criticism | ടീമിന് ഒരു നായകനെ പാടുള്ളൂ, ഏഴ് പേരൊക്കെ ഉണ്ടായാല്‍ ഇങ്ങനെ തന്നെ സംഭവിക്കും; ടി20 ലോക കപ് സെമിയില്‍ ഇന്‍ഡ്യ തോറ്റതിന് പിന്നാലെ വിമര്‍ശനവുമായി അജയ് ജഡേജ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com) ടി20 ലോക കപ് സെമിയില്‍ ഇന്‍ഗ്ലന്‍ഡിനോട് തോറ്റ് ഇന്‍ഡ്യ പുറത്തായതിന് പിന്നാലെ ടീം സെലക്ഷനെയും ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഇന്‍ഡ്യന്‍ താരം അജയ് ജഡേജ. 10 വികറ്റ് റണ്‍സിന്റെ നാണംകെട്ട തോല്‍വിയായിരുന്നു ഇന്‍ഡ്യയ്ക്ക് നേരിടേണ്ടി വന്നത്. ടീമിന് ഒരു നായകനെ പാടുള്ളൂവെന്നും ഏഴ് ക്യാപ്റ്റന്‍മാരൊക്കെ ഉണ്ടായാല്‍ ഇങ്ങനെ തന്നെ സംഭവിക്കുമെന്നും ക്രിക് ബസിലെ ചര്‍ചയിലാണ് ജഡേജ പറഞ്ഞത്.
Aster mims 04/11/2022

Criticism | ടീമിന് ഒരു നായകനെ പാടുള്ളൂ, ഏഴ് പേരൊക്കെ ഉണ്ടായാല്‍ ഇങ്ങനെ തന്നെ സംഭവിക്കും; ടി20 ലോക കപ് സെമിയില്‍ ഇന്‍ഡ്യ തോറ്റതിന് പിന്നാലെ വിമര്‍ശനവുമായി അജയ് ജഡേജ

ഞാന്‍ പറയുന്ന കാര്യങ്ങള്‍ ഒരുപക്ഷെ രോഹിത് ശര്‍മയെ വേദനിപ്പിക്കുമെന്ന് പറഞ്ഞ ജഡേജ ക്യാപ്റ്റനെന്ന നിലയില്‍ നിങ്ങള്‍ ഒരു ടീം കെട്ടിപ്പടുക്കുമ്പോള്‍ കുറഞ്ഞത് ഒരു കൊല്ലമെങ്കിലും ആ ടീം തുടര്‍ചയായി ഒരുമിച്ച് കളിക്കണം എന്നും പറയുകയുണ്ടായി. ഈ വര്‍ഷം എത്ര പരമ്പരകളിലാണ് രോഹിത് ശര്‍മ കളിച്ചത്. ഇതൊരു സൂചനയാണെന്നല്ല ഞാന്‍ പറയുന്നത്. പണ്ടുമുതലേ പറയുന്ന കാര്യം ആവര്‍ത്തിക്കുകയാണ്. ഇപ്പോഴിതാ ലോക കപിനുശേഷം നടക്കുന്ന ന്യൂസിലന്‍ഡ് പരമ്പരയില്‍ പരിശീലകന്‍ പോലും പോകുന്നില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ടീമിന് ഒരു നായകനെ ഉണ്ടാവാന്‍ പാടുള്ളു. അല്ലാതെ ഏഴ് നായകന്‍മാരൊക്കെ ഉണ്ടായാല്‍ കാര്യങ്ങള്‍ ബുദ്ധിമുട്ടാണെന്നും ജഡേജ പറഞ്ഞു. ഈ വര്‍ഷം കളിച്ച ദ്വിരാഷ്ട്ര പരമ്പരകളില്‍ ഇന്‍ഡ്യ നിരവധി ക്യാപ്റ്റന്‍മാരെ പരീക്ഷിച്ചിരുന്നു. ജൂണില്‍ ദക്ഷിണാഫ്രികക്കെതിരെ നടന്ന ടി20 പരമ്പരയില്‍ റിഷഭ് പന്താണ് ഇന്‍ഡ്യയെ നയിച്ചതെങ്കില്‍ ഇതിനുശേഷം അയര്‍ലന്‍ഡിനെതിരായ പരമ്പരയില്‍ ഹാര്‍ദിക് പാണ്ഡ്യയായിരുന്നു നായകന്‍. കെ എല്‍ രാഹുലും ജസ്പ്രീത് ബുമ്രയുമെല്ലാം ഇതിനിടയില്‍ നായകരായി.

ടി20 ലോക കപില്‍ മോശം ഫോമിലായിരുന്ന രോഹിത് ആറ് ഇന്നിംഗ്‌സുകളില്‍ 19.33 ശരാശരിയില്‍ 116 റണ്‍സ് മാത്രമാണ് നേടിയത്. ദുര്‍ബലരായ നെതര്‍ലന്‍ഡ് സിനെതിരെ നേടിയ ഒരേയൊരു അര്‍ധസെഞ്ചുറി മാത്രമാണ് രോഹിതിന്റെ പേരിലുള്ളതെന്നും ജഡേജ പറഞ്ഞു.

അതേസമയം പാകിസ്താന്‍ ഫൈനലില്‍ എത്തിയിട്ടുണ്ട്. ഇന്‍ഗ്ലന്‍ഡാണ് എതിരാളി.

Keywords: 'Ghar ka ek buzurg hona chahiye. Agar 7 honge...': Jadeja's explosive remark on Rohit's captaincy stint after T20WC exit, Mumbai, News, Twenty-20, Sports, Cricket, Rohit Sharma, National.




ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia