Piqué and Clara | സ്പാനിഷ് ഫുട്‌ബോള്‍ താരം ജെറാദ് പികേയും ക്ലാര ചിയ മാര്‍ടിയും വിവാഹിതരാകുന്നു
Aug 27, 2022, 18:22 IST
മഡ്രിഡ്: (www.kvartha.com) മുന്‍ കാമുകി ഷകീറയുമായുള്ള ബന്ധം
പിരിഞ്ഞതിന് പിന്നാലെ സ്പാനിഷ് ഫുട്‌ബോള്‍ താരം ജെറാദ് പികേയും പുതിയ കാമുകി ക്ലാര ചിയ മാര്‍ടിയും ഉടന്‍ വിവാഹിതരായേക്കുമെന്ന് റിപോര്‍ട്. സ്പാനിഷ് മാധ്യമമായ മാര്‍കയാണ് ഇക്കാര്യം റിപോര്‍ട് ചെയ്തത്.
പിരിഞ്ഞതിന് പിന്നാലെ സ്പാനിഷ് ഫുട്‌ബോള്‍ താരം ജെറാദ് പികേയും പുതിയ കാമുകി ക്ലാര ചിയ മാര്‍ടിയും ഉടന്‍ വിവാഹിതരായേക്കുമെന്ന് റിപോര്‍ട്. സ്പാനിഷ് മാധ്യമമായ മാര്‍കയാണ് ഇക്കാര്യം റിപോര്‍ട് ചെയ്തത്.
പികേയുടെ വിവാഹക്കാര്യം രാജ്യാന്തര മാധ്യമങ്ങളിലും വാര്‍ത്തയായി. അതേസമയം പികേ വിവാഹക്കാര്യം സ്ഥിരീകരിക്കാന്‍ തയാറായിട്ടില്ല. പികേയ്ക്കും കാമുകിക്കും കുഞ്ഞുണ്ടാകാന്‍ പോകുന്നതായും അഭ്യൂഹങ്ങളുണ്ട്.
എന്നാല്‍ വിവാഹക്കാര്യത്തില്‍ പികേയും കാമുകി ക്ലാര ചിയയും തീരുമാനമെടുത്തിട്ടുണ്ട്. വളരെ ചെറിയ ചടങ്ങായി വിവാഹം നടത്താനാണ് നീക്കം. അടുത്ത സുഹൃത്തിന്റെ വിവാഹത്തിനായി ഫുട്‌ബോള്‍ താരവും കാമുകിയും കഴിഞ്ഞ ദിവസം സ്‌പെയിനിലെ കോസ്റ്റ ബ്രാവയിലെത്തിയിരുന്നു. തുടര്‍ന്നാണ് ക്ലാര ചിയയുടെ ചിത്രവും പുറത്തുവന്നത്.
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ ക്ലാരയുടെ കയ്യില്‍ പികേ അണിയിച്ച വിവാഹ നിശ്ചയ മോതിരം ഉണ്ടായിരുന്നതായും സ്പാനിഷ് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നു.
വര്‍ഷങ്ങള്‍ നീണ്ട ബന്ധം ഉപേക്ഷിച്ചാണ് മാസങ്ങള്‍ക്ക് മുന്‍പ് പികേയും പോപ് ഗായിക ഷകീറയും വേര്‍പിരിഞ്ഞത്. കരാര്‍ പ്രകാരം ഇരുവരുടേയും മക്കള്‍ ഷകീറയ്‌ക്കൊപ്പമാണ് കഴിയുന്നത്. പികേയുമായുള്ള ബന്ധം തകര്‍ന്നശേഷം മുന്‍ കാമുകി ഷകീറ മനശാസ്ത്ര വിദഗ്ധന്റെ സഹായം തേടിയതായും സ്പാനിഷ് മാധ്യമം റിപോര്‍ട് ചെയ്തു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.