Sreesanth | 'ആളുകള്‍ അദ്ദേഹത്തെ നിയന്ത്രിക്കാന്‍ ശ്രമിക്കുമ്പോഴും എന്നെ ഫിക്‌സര്‍, ഫിക്‌സര്‍ എന്നു വിളിക്കുകയായിരുന്നു'; ലെജന്‍ഡ്‌സ് ക്രികറ്റ് ലീഗ് മത്സരത്തിനിടെ ഗൗതം ഗംഭീര്‍ തന്നോട് മോശം ഭാഷയില്‍ സംസാരിച്ചുവെന്ന് ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ രൂക്ഷവിമര്‍ശനവുമായി ശ്രീശാന്ത്
Dec 7, 2023, 18:01 IST
സൂറത്: (KVARTHA) കളി നിര്‍ത്തിയിട്ടും മൈതാനത്തില്‍ തമ്മിലടിച്ച് 40 പിന്നിട്ട താരങ്ങള്‍. കലിപ്പടങ്ങാതെ ഗംഭീറും ശ്രീശാന്തുമാണ് തമ്മില്‍ കൊരുത്തത്. ലെജന്‍ഡ്‌സ് ക്രികറ്റ് ലീഗ് മത്സരത്തിനിടെയാണ് സംഭവം. ഇതിനിടെ ഗൗതം ഗംഭീര്‍ തന്നെ ഒത്തുകളി നടത്തിയവനെന്ന് വിളിച്ചതായി മുന്‍ ഇന്‍ഡ്യന്‍ താരം എസ് ശ്രീശാന്ത് വെളിപ്പെടുത്തി.
മത്സരത്തിനിടെ ഇരു താരങ്ങളും തമ്മില്‍ മൈതാനത്തില്‍ വച്ചു തര്‍ക്കമുണ്ടായപ്പോഴാണ് ഗംഭീര്‍ മോശം ഭാഷയില്‍ സംസാരിച്ചതെന്ന് ശ്രീശാന്ത് ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ പ്രതികരിച്ചു. ഒരു മോശം വാക്കുപോലും ഞാന്‍ അദ്ദേഹത്തിനെതിരെ ഉപയോഗിച്ചിട്ടില്ലെന്നും എന്താണ് നിങ്ങള്‍ പറയുന്നതെന്ന് ചോദിക്കുക മാത്രമാണ് ചെയ്തതെന്നും അതിനിടെയാണ് സംഭവമെന്ന് ശ്രീശാന്ത് വ്യക്തമാക്കി.
ഗംഭീര്‍ അങ്ങനെ വിളിച്ചുകൊണ്ടിരിക്കുമ്പോഴും ചിരിക്കുക മാത്രമാണ് ചെയ്തതെന്നും ശ്രീശാന്ത് പറഞ്ഞു. ഈ സമയം, ആളുകള്‍ അദ്ദേഹത്തെ നിയന്ത്രിക്കാന്‍ ശ്രമിക്കുമ്പോഴും എന്നെ 'ഫിക്‌സര്‍, ഫിക്‌സര്‍' എന്നു വിളിക്കുകയായിരുന്നു. ക്രികറ്റില്‍ ലഭിച്ച അവസരങ്ങള്‍ക്കെല്ലാം നന്ദിയുണ്ട്. കേരളത്തില്‍നിന്നുള്ള ഒരു സാധാരണക്കാരനായ എനിക്ക് രണ്ടു ലോകകപുകള്‍ വിജയിക്കാന്‍ സാധിച്ചത് ഭാഗ്യമാണ്. ദൈവത്തിന് നന്ദിയെന്ന് ശ്രീശാന്ത് ഇന്‍സ്റ്റഗ്രാമില്‍ പ്രതികരിച്ചു.
മത്സരത്തിനിടെ ഇന്‍ഡ്യ ക്യാപിറ്റല്‍സിന്റെ താരമായ ഗംഭീറിനെ ഗുജറാത് ജയന്റ്‌സ് താരം ശ്രീശാന്ത് തുറിച്ചുനോക്കിയിരുന്നു. ശ്രീശാന്തിന്റെ പന്തില്‍ ഗംഭീര്‍ തുടര്‍ച്ചയായി സിക്‌സും ഫോറും അടിച്ചതിന് പിന്നാലെയായിരുന്നു താരത്തിന്റെ പ്രതികരണം. തുടര്‍ന്ന് ഗംഭീറും ശ്രീശാന്തും മൈതാനത്തില്‍വച്ച് തര്‍ക്കിക്കുകയായിരുന്നു.
Keywords: News, National, National-News, Sports, Sports-News, Fight, Game, Legends League Cricket (LLC), Sreesanth, Gautam Gambhir, Arguments, Instagram, Social Media, Video, Gautam Gambhir 'Kept Calling Me Fixer...': Sreesanth Reveals Details Of Clash During Cricket Match.
മത്സരത്തിനിടെ ഇരു താരങ്ങളും തമ്മില്‍ മൈതാനത്തില്‍ വച്ചു തര്‍ക്കമുണ്ടായപ്പോഴാണ് ഗംഭീര്‍ മോശം ഭാഷയില്‍ സംസാരിച്ചതെന്ന് ശ്രീശാന്ത് ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ പ്രതികരിച്ചു. ഒരു മോശം വാക്കുപോലും ഞാന്‍ അദ്ദേഹത്തിനെതിരെ ഉപയോഗിച്ചിട്ടില്ലെന്നും എന്താണ് നിങ്ങള്‍ പറയുന്നതെന്ന് ചോദിക്കുക മാത്രമാണ് ചെയ്തതെന്നും അതിനിടെയാണ് സംഭവമെന്ന് ശ്രീശാന്ത് വ്യക്തമാക്കി.
ഗംഭീര്‍ അങ്ങനെ വിളിച്ചുകൊണ്ടിരിക്കുമ്പോഴും ചിരിക്കുക മാത്രമാണ് ചെയ്തതെന്നും ശ്രീശാന്ത് പറഞ്ഞു. ഈ സമയം, ആളുകള്‍ അദ്ദേഹത്തെ നിയന്ത്രിക്കാന്‍ ശ്രമിക്കുമ്പോഴും എന്നെ 'ഫിക്‌സര്‍, ഫിക്‌സര്‍' എന്നു വിളിക്കുകയായിരുന്നു. ക്രികറ്റില്‍ ലഭിച്ച അവസരങ്ങള്‍ക്കെല്ലാം നന്ദിയുണ്ട്. കേരളത്തില്‍നിന്നുള്ള ഒരു സാധാരണക്കാരനായ എനിക്ക് രണ്ടു ലോകകപുകള്‍ വിജയിക്കാന്‍ സാധിച്ചത് ഭാഗ്യമാണ്. ദൈവത്തിന് നന്ദിയെന്ന് ശ്രീശാന്ത് ഇന്‍സ്റ്റഗ്രാമില്‍ പ്രതികരിച്ചു.
മത്സരത്തിനിടെ ഇന്‍ഡ്യ ക്യാപിറ്റല്‍സിന്റെ താരമായ ഗംഭീറിനെ ഗുജറാത് ജയന്റ്‌സ് താരം ശ്രീശാന്ത് തുറിച്ചുനോക്കിയിരുന്നു. ശ്രീശാന്തിന്റെ പന്തില്‍ ഗംഭീര്‍ തുടര്‍ച്ചയായി സിക്‌സും ഫോറും അടിച്ചതിന് പിന്നാലെയായിരുന്നു താരത്തിന്റെ പ്രതികരണം. തുടര്‍ന്ന് ഗംഭീറും ശ്രീശാന്തും മൈതാനത്തില്‍വച്ച് തര്‍ക്കിക്കുകയായിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.