SWISS-TOWER 24/07/2023

ട്വന്റി 20 ലോകകപ്പ്: ഇന്ത്യ 90 റണ്‍സിന് ഇംഗ്ലണ്ടിനെ തകര്‍ത്തു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

 ട്വന്റി 20 ലോകകപ്പ്: ഇന്ത്യ 90 റണ്‍സിന് ഇംഗ്ലണ്ടിനെ തകര്‍ത്തു
കൊളംബോ: ട്വന്റി 20 ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. സ്പിന്നര്‍മാരുടെ മികവില്‍ ഇന്ത്യ 90 റണ്‍സിന് ഇംഗ്ലണ്ടിനെ തരിപ്പണമാക്കി. റണ്‍സിന്റെ അടിസ്ഥാനത്തില്‍ ട്വന്റി 20 ക്രിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണിത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നാല് വിക്കറ്റിന് 170 റണ്‍സെടുത്തു. ഗൗതം ഗംഭീര്‍ (45), വിരാട് കോലി (40) രോഹിത് ശര്‍മ (55 നോട്ടൗട്ട്) എന്നിവരാണ് ഇന്ത്യയുടെ സ്‌കോറര്‍മാര്‍. രോഹിത് 33 പന്തില്‍ ഒരു സിക്‌സറും അഞ്ച് ഫോറുകളും ഉള്‍പ്പടെയാണ് 55 റണ്‍സെടുത്തത്. ഇര്‍ഫാന്‍ പഠാന്‍ (8), ധോണി(9) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റ്‌സ്മാന്‍മാര്‍.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിനെ ഇന്ത്യന്‍ ബൗളര്‍മാര്‍ നിലംതൊടീച്ചില്ല. മൂന്നുപേര്‍ക്കേ രണ്ടക്കം കാണാനായുളളൂ. 14.4 ഓവറില്‍ ഇംഗ്ലണ്ട് കൂടാരം കയറി. ഹര്‍ഭജന്‍ സിംഗ് 12 റണ്‍സിന് നാല് വിക്കറ്റും പിയൂഷ് ചൗള 13 റണ്‍സിന് രണ്ടു വിക്കറ്റും പഠാന്‍ 17 റണ്‍സിന് രണ്ടു വിക്കറ്റും നേടി.

ഹര്‍ഭജന്‍ സിംഗാണ് മാന്‍ ഓഫ് ദ മാച്ച്.

SUMMARY:  Harbhajan Singh (4-12) and Piyush Chawla (2-13) spun India to a massive 90-run victory over the defending champions England in their final group league encounter in the ICC World Twenty20 on Sunday.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia