ആ ലോകകപ്പ് ഫൈനല്‍ ഒത്തുകളിയായിരുന്നോ ? തെളിവ് ആവശ്യപ്പെട്ട് കുമാര്‍ സംഗക്കാര

 


ADVERTISEMENT

കൊളംബോ: (www.kvartha.com 19/06/2020) ഇന്ത്യ ജേതാക്കളായ 2011 ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ ഒത്തുകളി നടന്നതായി ശ്രീലങ്കയുടെ മുന്‍ കായിക മന്ത്രി മഹിന്ദാനന്ദ അലുത്ഗാമേജയുടെ ആരോപണവുമായി രംഗത്ത് വന്നിരുന്നു. അനായാസം ജയിക്കേണ്ട മത്സരം ശ്രീലങ്ക ഇന്ത്യയ്ക്ക് 'വില്‍ക്കുകയായിരുന്നുവെന്ന്' നിലവില്‍ ഊര്‍ജ മന്ത്രി കൂടിയായ അദ്ദേഹം ആരോപിച്ചു. 'ഈ പറഞ്ഞതില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു. ഞാന്‍ കായികമന്ത്രിയായിരുന്ന സമയത്താണ് ലോകകപ്പ് ഫൈനല്‍ നടന്നത്. രാജ്യത്തിന്റെ നന്മയെ കരുതി തല്‍ക്കാലം വിശദാംശങ്ങളൊന്നും പുറത്തുവിടുന്നില്ല. 2011 ല്‍ ഇന്ത്യയ്‌ക്കെതിരെ നടന്ന ഫൈനല്‍ മത്സരം നമുക്കു ജയിക്കാമായിരുന്നു. പക്ഷേ, ഒത്തുകളിച്ച് തോറ്റു' എന്നും മന്ത്രി പറഞ്ഞു.

അതേസമയം, ഏതെങ്കിലും കളിക്കാര്‍ ഒത്തുകളിച്ചതായി എടുത്തു പറയുന്നില്ലെന്നും ചില 'ഗ്രൂപ്പു'കള്‍ ഇക്കാര്യത്തില്‍ ഇടപെട്ടിട്ടുണ്ടെന്നും മന്ത്രി വെളിപ്പെടുത്തി. ഇതിനെതിരെയാണ് അന്നത്തെ ക്യാപ്റ്റനായ കുമാര്‍ സംഗക്കാര പ്രതികരിച്ച് തെളിവ് ആവശ്യപ്പെട്ടത്. 'ലോകകപ്പ് ഫൈനലില്‍ ഒത്തു കളി നടന്നിട്ടുണ്ടെന്ന് തെളിയിക്കുന്ന രേഖയുണ്ടെങ്കില്‍ അദ്ദേഹം ഇത് ഐസിസിക്കും ആന്റി കറപ്ക്ഷന്‍ വിഭാഗത്തിനും സെക്യൂരിറ്റി യൂണിറ്റിനും ഹാജരാക്കണമെന്ന് സംഗക്കാര ആവശ്യപ്പെട്ടു. എങ്കില്‍ ഈ വാദങ്ങള്‍ വിശദമായി അന്വേഷിക്കാന്‍ സാധിക്കും.' സംഗക്കാര ട്വിറ്ററില്‍ കുറിച്ചു.

ശ്രീലങ്കയുടെ മറ്റൊരു ഇതിഹാസ താരവും ബാറ്റ്‌സ്മാനും മുന്‍ നായകനുമായ മഹേല ജയവര്‍ധനെയും മന്ത്രിയുടെ ആരോപണത്തോട് ട്വിറ്ററിലൂടെ പ്രതികരിച്ചിരുന്നു. തിരഞ്ഞെടുപ്പ് ഉടനെയെങ്ങാനും വരാനിരിക്കുന്നുണ്ടോ? ഇതിനു മുന്നോടിയായുള്ള സര്‍ക്കസ് ഇപ്പോള്‍ തന്നെ തുടങ്ങിയെന്നു തോന്നുന്നു. പേരുകളും തെല്‍വുകളും എവിടെയെന്നും ട്വിറ്ററിലൂടെ ജയവര്‍ധന്‍ ചോദിച്ചിരുന്നു. 2011 ലെ ലോകകപ്പ് ഫൈനലില്‍ അപരാജിത സെഞ്ചുറി നേടിയെങ്കിലും ശ്രീലങ്കയ്ക്ക് ജയിക്കാന്‍ സാധിച്ചിരുന്നില്ല. മുംബൈ വാംഘഡെ സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരില്‍ 275 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ ഗൗതം ഗംഭീറിന്റെയും ക്യാപ്റ്റന്‍ എം എസ് ധോണിയുടെയും മികവിലാണു കിരീടത്തിലെത്തിയത്.

ആ ലോകകപ്പ് ഫൈനല്‍ ഒത്തുകളിയായിരുന്നോ ? തെളിവ് ആവശ്യപ്പെട്ട് കുമാര്‍ സംഗക്കാര

Keywords: India, National, Cricket, News, Sports, World Cup, 2011, Sri Lanka, Former Sri Lanka minister claims 2011 World Cup final was fixed, Sangakkara demands proof

Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Ahn
Web Desk Ahn

154168 Articles

Tags

Share this story

wellfitindia