Arrested | 'ആന്ധ്ര മുഖ്യമന്ത്രി വൈ എസ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ പേരുപറഞ്ഞ് 12 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തി'; സണ്‍റൈസേഴ്‌സ് മുന്‍ താരം പിടിയില്‍
Mar 15, 2023, 16:02 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഹൈദരാബാദ്: (www.kvartha.com) ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ പേരുപറഞ്ഞ് വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസില്‍ ഐപിഎല്‍ ടീം സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ മുന്‍ താരം പിടിയില്‍. രഞ്ജി ട്രോഫി മത്സരങ്ങള്‍ കളിച്ചിട്ടുള്ള നാഗരാജു ബുദുമുരു(28) വാണ് സൈബര്‍ ക്രൈം പൊലീസിന്റെ പിടിയിലായത്.
2014 മുതല്‍ 2016 വരെ ഇയാള്‍ ആന്ധ്രപ്രദേശ് രഞ്ജി ട്രോഫി ടീമില്‍ കളിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ആന്ധ്ര മുഖ്യമന്ത്രിയുടെ പേരുപറഞ്ഞ് ഒരു ഇലക്ട്രോണിക്‌സ് കംപനിയില്‍നിന്ന് 12 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണു ഇയാള്‍ക്കെതിരെയുള്ള പരാതി. മുഖ്യമന്ത്രിയുടെ പഴ്‌സനല്‍ സ്റ്റാഫാണെന്നു പറഞ്ഞായിരുന്നു തട്ടിപ്പ്.

ക്രികറ്റ് താരം റികി ഭൂയിയെ സ്‌പോണ്‍സര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് നാഗരാജു കംപനിയെ സമീപിച്ചത്. വ്യാജ വിവരങ്ങള്‍ ഇമെയില്‍ വഴി അയച്ചു നല്‍കിയതിനു പിന്നാലെ ക്രികറ്റ് താരത്തെ സ്‌പോണ്‍സര്‍ ചെയ്യാന്‍ കംപനി മുന്നോട്ടുവരികയും പിന്നാലെ 12 ലക്ഷം രൂപ പ്രതി ആവശ്യപ്പെട്ട അകൗണ്ടിലേക്കു നല്‍കുകയും ചെയ്തു. പിന്നീട് പ്രതികരണങ്ങളൊന്നും ലഭിക്കാതിരുന്നതോടെയാണു കംപനി പരാതിയുമായി പൊലീസിനെ സമീപിച്ചത്.
നാഗരാജുവില്‍നിന്ന് ഏഴര ലക്ഷം രൂപ പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. ഇന്‍ഡ്യന്‍ ബി ടീമിലും നാഗരാജു കളിച്ചിട്ടുണ്ട്. 2018ലാണ് താരം ക്രികറ്റ് കരിയര്‍ അവസാനിപ്പിച്ചത്. മൂന്നരക്കോടിയോളം രൂപ ഇയാള്‍ തട്ടിപ്പിലൂടെ സ്വന്തമാക്കിയിട്ടുണ്ടെന്നാണു പൊലീസ് പറയുന്നത്. നേരത്തേ മുന്‍ ഇന്‍ഡ്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയുടെ പേരുപറഞ്ഞും ഇയാള്‍ തട്ടിപ്പ് നടത്തിയതായും പൊലീസ് വ്യക്തമാക്കി.
Keywords: Former Ranji cricketer from AP arrested in vishing case, Hyderabad, News, Cheating, Chief Minister, Arrested, Police, IPL, Sports ,Cricket, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.