Miranda | 'വിട പറയാനുള്ള നിമിഷം വന്നിരിക്കുന്നു'; മുന്‍ ബ്രസീലിയന്‍ പ്രതിരോധ താരം ജോവോ മിറാന്‍ഡ വിരമിക്കല്‍ പ്രഖ്യാപിച്ചു
Jan 12, 2023, 14:50 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബ്രസീലിയ: (www.kvartha.com) മുന്‍ ബ്രസീല്‍ പ്രതിരോധ താരം ജോവോ മിറാന്‍ഡ (38) വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇന്‍സ്റ്റാഗ്രാം അകൗണ്ടിലൂടെയാണ് താരം ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. വിട പറയാനുള്ള നിമിഷം വന്നിരിക്കുന്നു, ഫുട്‌ബോളിന്റെ ആരാധകനായി തുടരുമെന്നും മിറാന്‍ഡ പറഞ്ഞു.
ബ്രസീലിയന്‍ സീരി എയിലെ കോറിറ്റിബയിലാണ് അദ്ദേഹം കരിയര്‍ ആരംഭിച്ചത്. കോറിറ്റിബയിലെ വിജയങ്ങള്‍ അദ്ദേഹത്തെ സാവോ പോളോ എഫ്‌സിയില്‍ എത്തിച്ചു. 18 വര്‍ഷത്തെ കരിയറില്‍ അദ്ദേഹം ഫ്രാന്‍സില്‍ സോചൗക്സിനായും ഇറ്റലിയില്‍ ഇന്റര്‍ മിലാന് വേണ്ടിയും കളിച്ചിട്ടുണ്ട്.
2009 മുതല്‍ 2019 വരെ 58 തവണ ബ്രസീല്‍ ജേഴ്സിയില്‍ അദ്ദേഹം കളത്തിലിറങ്ങി. ബ്രസീലിയന്‍ പ്രതിരോധത്തിലെ വന്‍ മതിലായിരുന്നു മിറാന്‍ഡ. 2013 ലിലും 2014 ലിലും അത്ലറ്റികോ മാഡ്രിഡിനൊപ്പം ലീഗ് കിരീടങ്ങള്‍ നേടി.
2018 ലോകകപ് ക്വാര്‍ടര്‍ ഫൈനലില്‍ ബെല്‍ജിയത്തോട് തോറ്റ് ബ്രസീല്‍ പുറത്താകുന്നത് വരെയുള്ള അഞ്ച് മത്സരങ്ങളിലും അദ്ദേഹം കളിച്ചു. 2019ല്‍ കോച അമേരികയും അതിന് മുമ്പ് ഫിഫ കോണ്‍ഫെഡറേഷന്‍ കപും നേടിയ ടീമുകളിലും അദ്ദേഹം ഉണ്ടായിരുന്നു.
Keywords: News,World,international,Brazil,Sports,Player,Football,Retirement,Top-Headlines,Latest-News, Former Brazil Center-Back Miranda Announces Retirement
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

