മകന്റെ മത്സരം കാണാനെത്തിയ ഡാരെന്‍ ലേമാന്‍ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

സിഡ്നി: (www.kvarthaa.com 06.02.2020) ഓസ്ട്രേലിയയുടെ മുന്‍ പരിശീലകനും താരവുമായ ഡാരെന്‍ ലേമാന്‍ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍. ഗോള്‍ഡ് കോസ്റ്റില്‍ മകന്‍ ജെയ്ക്ക് ക്യാപ്റ്റനായ ക്രിക്കറ്റ് ഓസ്ട്രേലിയ ഇലവനും ഇംഗ്ലണ്ട് ലയണ്‍സും തമ്മിലുള്ള മത്സരം കാണാനെത്തിയതായിരുന്നു ലേമാന്‍. ഇതിനിടയിലാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. ലേമാനെ ഹൃദയ ശസ്ത്രക്രിയക്ക് വിധേയനാക്കും.

കഴിഞ്ഞ ദിവസമായിരുന്നു ലേമാന്റെ അമ്പതാം പിറന്നാള്‍. 2018-ല്‍ പന്തുചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് ലേമാന്‍ ഓസ്ട്രേലിയയുടെ പരിശീലകസ്ഥാനം രാജിവെച്ചിരുന്നു. തുടര്‍ന്ന് ബ്രിസ്ബെയ്നില്‍ ഓസ്ട്രേലിയയുടെ നാഷണല്‍ പെര്‍ഫോമന്‍സ് പ്രോഗാമിന്റെ ചുമതല ഏറ്റെടുത്തിരുന്നു . 2019 ബിഗ് ബാഷ് ലീഗില്‍ ബ്രിസ്ബെയ്ന്‍ ഹീറ്റിന്റെ പരിശീലകനുമായി.

 മകന്റെ മത്സരം കാണാനെത്തിയ ഡാരെന്‍ ലേമാന്‍ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍

കൗണ്ടി ക്രിക്കറ്റ് ടീം യോക്ഷെയറിന്റെ കളിക്കാരനും പരിശീലകനുമായും ലേമാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1997 മുതല്‍ 2006 വരെ ലേമാന്‍ യോക്ഷെയറിനായി കളിച്ചു. 33 വര്‍ഷത്തിനിടെ ആദ്യമായി യോക്ഷെയറിനെ കൗണ്ടി ചാമ്പ്യന്‍മാരാക്കുന്നതിലും ലേമാന്‍ നിര്‍ണായക പങ്കുവഹിച്ചു.

2013-ല്‍ മിക്കി ആര്‍തര്‍ സ്ഥാനമൊഴിഞ്ഞതോടെയാണ് ലേമാന്‍ ഓസീസ് ടീമിന്റെ പരിശീലകനാകുന്നത്. ആറു മാസത്തിനുള്ളില്‍ ടീമിനെ ഉടച്ചുവാര്‍ത്ത ലേമാന്റെ പരിശീലനത്തില്‍ ഓസ്ട്രേലിയ ആഷസ് കിരീടം നേടി. ഇംഗ്ലണ്ടിനെ 5-0ത്തിന് തോല്‍പ്പിച്ചായിരുന്നു ഈ നേട്ടം.

അങ്ങനെ നാല് വര്‍ഷത്തിന് ശേഷം ഓസ്ട്രേലിയ വീണ്ടും ആഷസ് ജേതാക്കളായി. 2015-ല്‍ ഓസീസ് ലോകകപ്പും നേടി. ഇതോടെ കോച്ചെന്ന നിലയിലും കളിക്കാരനെന്ന നിലയിലും ലോകകപ്പ് നേടുന്ന ആദ്യത്തെ ഓസ്ട്രേലിയക്കാരന്‍ എന്ന റെക്കോഡും ലേമാന്‍ സ്വന്തമാക്കി.

Keywords:  Former Australia cricketer and coach Darren Lehmann to undergo heart bypass surgery after suffering chest pains, Sidney, News, Sports, Cricket, Hospital, Treatment, Son, Birthday Celebration, Controversy, Resigned, World.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script