IPL | ഐപിഎല്‍ ചരിത്രത്തില്‍ ആദ്യം! രണ്ട് സഹോദരന്മാര്‍ ടീമുകളുടെ ക്യാപ്റ്റന്മാരായി നേര്‍ക്കുനേര്‍; ടോസിനിടെ വികാരാധീനനായി ഹാര്‍ദിക് പാണ്ഡ്യ; വീഡിയോ
May 7, 2023, 18:19 IST
അഹ്മദാബാദ്: (www.kvartha.com) ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള മത്സരത്തില്‍ ഹാര്‍ദിക് പാണ്ഡ്യയും ക്രുനാല്‍ പാണ്ഡ്യയും മുഖാമുഖമായിരുന്നു. മത്സരത്തില്‍ ക്രുനാല്‍ പാണ്ഡ്യയായിരുന്നു ലഖ്നൗ ടീമിന്റെ നായകന്‍, ഹാര്‍ദിക് പാണ്ഡ്യ ഗുജറാത്തിന്റെ ക്യാപ്റ്റനും. ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായിട്ടാണ് രണ്ട് സഹോദരന്മാര്‍ നേര്‍ക്കുനേര്‍ ഒരു മത്സരത്തില്‍ ക്യാപ്റ്റനാകുന്നത്.
ലോകേഷ് രാഹുലിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് ലഖ്നൗവിന്റെ ചുമതല ക്രുനാലിന് നല്‍കിയത്. പരിക്കിനെ തുടര്‍ന്ന് ഈ സീസണ്‍ മുഴുവനും രാഹുല്‍ പുറത്തായിരുന്നു. ക്രുനാല്‍ ആയിരിക്കും ശേഷിക്കുന്ന മത്സരങ്ങളില്‍ കൂടി ലഖ്നൗവിനെ നയിക്കുക. ഈ മത്സരത്തില്‍ ടോസ് നേടിയ ലഖ്നൗ സൂപ്പര്‍ ജയന്റ്സ് ക്യാപ്റ്റന്‍ ക്രുണാല്‍ പാണ്ഡ്യ ആദ്യം ബൗള്‍ ചെയ്യാന്‍ തീരുമാനിച്ചു.
ഇതൊരു സ്വപ്ന സാക്ഷാത്കാരമാണെന്ന് ക്രുനാല്‍ പാണ്ഡ്യ ടോസിനിടെ പ്രതികരിച്ചു. 'ഞാന്‍ ആഗ്രഹിച്ചത് എനിക്ക് ലഭിച്ചിരിക്കുന്നു. വൈകാരികമായി ഇത് ഒരു പ്രത്യേക ദിവസമാണ്, ഞങ്ങളുടെ പിതാവ് അഭിമാനിക്കുന്നു. ഞങ്ങളുടെ കുടുംബം അഭിമാനിക്കുന്നു. ഒരു പാണ്ഡ്യ ഇന്ന് തീര്‍ച്ചയായും വിജയിക്കും', ഹാര്‍ദിക് പാണ്ഡ്യ പറഞ്ഞു. ടോസിനിടെ ഹാര്‍ദിക് പാണ്ഡ്യ വികാരാധീനനാവുകയും ജ്യേഷ്ഠന്റെ തൊപ്പി ശരിയാക്കുകയും ചെയ്തു. ജ്യേഷ്ഠനാണ് ഇത്തവണ ജയിക്കേണ്ടതെന്ന് ക്രുനാലിന്റെ ഭാര്യ പങ്കുരി പറഞ്ഞു. ലഖ്നൗ സൂപ്പര്‍ ജയന്റ്സിന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍ നിന്നാണ് പങ്കുരിയുടെ ഈ വീഡിയോ പങ്കുവെച്ചത്.

Keywords: Malayalam News, IPL, Cricket News, IPL News, Sports, Sports News, Gujarat Titans, Lucknow Super Giants, Hardik Pandya, Krunal Pandya, First Time In IPL; Two Brothers Captained Their Team.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.