Opening Ceremony | ലോകകപ്പ് ഉദ്‌ഘാടന വേദിയിൽ ശ്രുതി മനോഹരമായ ഖുർആൻ പാരായണത്തോടെ തിളങ്ങി ഗാനിം അൽ മുഫ്ത്വാഹ്; ഒപ്പമുണ്ടായിരുന്നത് ഹോളിവുഡ് ഇതിഹാസം; ലോകത്തിന് ഖത്വറിന്റെ വലിയ സന്ദേശം
Nov 21, 2022, 10:29 IST
ദോഹ: (www.kvartha.com) ഫിഫ ലോകകപ്പിന് വർണാഭവമായ തുടക്കമാണ് ഖത്വറിൽ കണ്ടത്. ഖത്വറിന്‍റെ സാംസ്കാരിക തനിമയും ചരിത്രവും വിളിച്ചോതിയായിരുന്നു ഉദ്ഘാടന ചടങ്ങുകൾ. രാജ്യത്തിന്റെ അമീർ മിഡിൽ ഈസ്റ്റിൽ ആദ്യമായി അരങ്ങേറിയ ഫുട്ബോളിന്റെ ഏറ്റവും വലിയ മാമാങ്കത്തിലേക്ക് ലോകത്തെ സ്വാഗതം ചെയ്തപ്പോൾ അൽ ബൈത് സ്റ്റേഡിയത്തിന്റെ മേൽക്കൂരയിൽ നിന്ന് പടക്കങ്ങൾ പൊട്ടിത്തെറിച്ചു.
എന്നാൽ ലോകത്തെ പിടിച്ചിരുത്തുകയും കാണികളെ ആവേശം കൊള്ളിക്കുകയും ചെയ്തത് ഫിഫ ലോകകപ്പ് അംബാസഡർ കൂടിയായ 20 കാരനായ ഗാനിം അൽ മുഫ്ത്വാഹ് ആണ്. ഹോളിവുഡ് നടൻ മോർഗൻ ഫ്രീമാനൊപ്പം വേദിയിലെത്തിയ ഗാനിം ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. അദ്ദേഹത്തിൻറെ ഖുർആൻ പാരായണം ലോകം മുഴുവൻ ശ്രവിച്ചു. ആ ഖുർആൻ വാക്യങ്ങൾ ഖത്വറിന് ലോകത്തോട് പറയാനുണ്ടായിരുന്ന സന്ദേശമായിരുന്നു.
'ഓ മനുഷ്യരേ, നിങ്ങളെ നാം ഒരാണില്‍ നിന്നും പെണ്ണില്‍ നിന്നുമാണ് സൃഷ്ടിച്ചത്. നിങ്ങളെ വിവിധ വിഭാഗങ്ങളും ഗോത്രങ്ങളുമാക്കിയത് നിങ്ങളന്യോന്യം തിരിച്ചറിയാനാണ്. അല്ലാഹുവിന്റെ അടുത്ത് നിങ്ങളിലേറ്റം ആദരണീയന്‍ നിങ്ങളില്‍ കൂടുതല്‍ ഭയഭക്തിയുള്ളവനാണ്. തീര്‍ച്ച.', ഗാനിം പാരായണം ചെയ്ത ഖുർആൻ വാചകങ്ങളുടെ അർഥം ഇതായിരുന്നു. ഒരുപക്ഷേ ഇതാദ്യമായാണ് ഒരു ഫിഫ ലോകകപ്പ് ഖുർആൻ സൂക്തങ്ങളോടെ തുടക്കം കുറിക്കുന്നത്.
A verse of the Qur'an was recited at the World Cup's opening ceremony: pic.twitter.com/thGYe5oTgv
— ilmfeed (@IlmFeed) November 20, 2022
നട്ടെല്ലിന്‍റെ വളർച്ച ഇല്ലാതാക്കുന്ന കോഡൽ റിഗ്രെഷൻ സിൻഡ്രോം എന്ന അപൂർവ രോഗം ബാധിച്ചയാളാണ് മുഫ്ത്വാഹ്. എന്നാൽ വിധിയോട് പൊരുതി സംരംഭകനെന്ന നിലയിലും സേഷ്യൽ ഇൻഫ്ലുവൻസറായും തലയുയർത്തി ലോകകപ്പ് വേദിയിലെത്തി. 'ദ കോളിംഗ്' എന്നറിയപ്പെട്ട ലോകകപ്പ് ഉദ്ഘാടന ചടങ്ങിന്റെ ഉദ്ഘാടന പരിപാടിയിൽ ഗാനിമിന് ഒപ്പമുണ്ടായിരുന്ന ഫ്രീമാൻ വിവരിച്ചു: 'ഞങ്ങൾ എല്ലാവരും ഇവിടെ ഒരു വലിയ ഗോത്രത്തിൽ ഒത്തുകൂടുന്നു'. കറുത്ത നിറമുള്ള ഫ്രീമാനെയും അരയ്ക്ക് താഴെ ശാരീരിക വളർച്ചയില്ലാത്ത വെളുത്ത നിറമുള്ള ഗാനിമിനിയും ഒരേ വേദിയിലിരുത്തി, എല്ലാവരും തുല്യരാണെന്ന വലിയ സന്ദേശമാണ് ഖത്വർ ലോകത്തിന് പകർന്ന് നൽകിയത്.
Keywords: Fifa World Cup: Qatar welcomes football fans with Quran recitation, Morgan Freeman narration, International,Doha,Qatar,FIFA-World-Cup-2022,Football,Sports,Quran.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.