Women's World Cup | 8 - 0; 17 വയസിന് താഴെയുള്ളവരുടെ ഫിഫാ വനിതാ ലോക കപിൻറെ ആദ്യ മത്സരത്തിൽ തന്നെ വമ്പൻ പരാജയം ഏറ്റുവാങ്ങേണ്ടി വന്നതിന്റെ നിരാശയിൽ ഇൻഡ്യ

 


ഭുവനേശ്വർ: (www.kvartha.com) 17 വയസിന് താഴെയുള്ളവരുടെ ഫിഫാ വനിതാ ലോക കപ് ഉദ്ഘാടന മത്സരത്തിൽ അമേരികയോട് 8-0 ന്റെ വമ്പൻ പരാജയം ഏറ്റുവാങ്ങേണ്ടി വന്നത് ടീം ഇൻഡ്യയ്ക്ക് നിരാശ പടർത്തി. സ്വന്തം നാട്ടിൽ മത്സരം നടക്കുന്നതിന്റെ കാര്യമായ സ്വാധീനമൊന്നും പ്രകടനത്തിൽ ചെലുത്തിയില്ല. ഗുണനിലവാരത്തിലെ വ്യത്യാസം വളരെ വലുതാണെന്ന് ഇൻഡ്യ മനസിലാക്കിയ മത്സരമായിരുന്നു ചൊവ്വാഴ്ച രാത്രിയിലേത്.
                    
Women's World Cup | 8 - 0; 17 വയസിന് താഴെയുള്ളവരുടെ ഫിഫാ വനിതാ ലോക കപിൻറെ ആദ്യ മത്സരത്തിൽ തന്നെ വമ്പൻ പരാജയം ഏറ്റുവാങ്ങേണ്ടി വന്നതിന്റെ നിരാശയിൽ ഇൻഡ്യ

ഇൻഡ്യൻ ടീം ലക്ഷ്യത്തിലേക്ക് രണ്ട് ഷോടുകൾ മാത്രമാണ് തൊടുത്തത്, അഞ്ചാം മിനിറ്റിൽ മധ്യനിരയിൽ നിന്ന് എതിർ ബോക്സിലേക്ക് നേഹ കുതിച്ചപ്പോൾ ഇൻഡ്യയ്ക്ക് കളിയിലെ ഏറ്റവും മികച്ച നീക്കമുണ്ടായി. എന്നാൽ ഒരു ലോകകപ് മത്സരത്തിന്റെ സമ്മർദം മധ്യനിരയെ ബാധിച്ചു. കൃത്യമായ ഇടവേളകളിൽ ഒന്നിന് പിറകെ ഒന്നായി ഗോൾ അടിച്ച് കൊണ്ടിരുന്നതിനാൽ മത്സരം സന്ദർശകരുടേതായി മാറി.

മൊറോകോ, ടാൻസാനിയ എന്നിവർക്കൊപ്പം ടൂർണമെന്റിൽ അരങ്ങേറ്റം കുറിക്കുന്ന മൂന്ന് ടീമുകളിലൊന്നാണ് ഇൻഡ്യ. നേരത്തെ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ വനിതാ ഫുട്ബോൾ ടീമിന് ആശംസകൾ നേർന്നിരുന്നു. ജാർഖണ്ഡിൽ നിന്നുള്ള ആറ് താരങ്ങളെ ഇൻഡ്യൻ ടീമിൽ ഉൾപെടുത്തിയിട്ടുണ്ട്.

ഭുവനേശ്വറിൽ നടന്ന ടൂർണമെന്റിന്റെ ഉദ്ഘാടന ചടങ്ങിൽ ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്, കായിക മന്ത്രി അനുരാഗ് താക്കൂർ, കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ എന്നിവർ പങ്കെടുത്തു. ഇൻഡ്യൻ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് കല്യാണ് ചൗബെയും സന്നിഹിതനായിരുന്നു.

Keywords: FIFA U-17 Women's World Cup: USA thrash India 8-0 in opener, National, News,America,FIFA-U-17-Women’s-World-Cup, Football, Sports, India, Minister, President.
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia