Schedule | 17 വയസിന് താഴെയുള്ളവരുടെ ഫിഫ വനിതാ ലോകകപ്: ടീമുകള്‍, ഷെഡ്യൂള്‍, മത്സരം തത്സമയം എവിടെ കാണാം, വിശദമായി അറിയാം

 


മുംബൈ: (www.kvartha.com) അഞ്ച് വര്‍ഷം മുമ്പ് നടന്ന പുരുഷന്മാരുടെ ഏജ് ഗ്രൂപ് ടൂര്‍ണമെന്റിന്റെ വിജയകരമായ ആതിഥേയത്തിന് ശേഷം, ചൊവ്വാഴ്ച മുതല്‍ കലിംഗ സ്റ്റേഡിയത്തില്‍ U-17 വനിതാ ലോകകപ് ആരംഭിക്കുന്നതോടെ മറ്റൊരു ഫിഫ ടൂര്‍ണമെന്റിന് ഇന്‍ഡ്യ വേദിയാവുകയാണ്. ഭുവനേശ്വര്‍, നവി മുംബൈ, ഗോവ എന്നിവിടങ്ങളില്‍ 17 വയസിന് താഴെയുള്ള വനിതകളുടെ ലോകകപ് മത്സരങ്ങള്‍ നടക്കും.
           
Schedule | 17 വയസിന് താഴെയുള്ളവരുടെ ഫിഫ വനിതാ ലോകകപ്: ടീമുകള്‍, ഷെഡ്യൂള്‍, മത്സരം തത്സമയം എവിടെ കാണാം, വിശദമായി അറിയാം

21 അംഗ ടീമിനെ ഇന്‍ഡ്യ പ്രഖ്യാപിച്ചു കഴിഞ്ഞു. യുഎസ്എ, മൊറോകോ, ബ്രസീല്‍ എന്നിവര്‍ക്കൊപ്പം ഗ്രൂപ് എയിലാണ് ആതിഥേയര്‍. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ യഥാക്രമം ചൊവ്വാഴ്ച യുഎസിനെയും 14ന് മൊറോകോയെയും 17 ന് ബ്രസീലിനെയും ഇന്‍ഡ്യ നേരിടും. ഗോവയിലെ മര്‍ഗോവിലുള്ള ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ സെമിഫൈനല്‍ നടക്കും, ഫൈനല്‍ ഒക്ടോബര്‍ 30ന് നവി മുംബൈയിലെ ഡി വൈ പാടീല്‍ സ്റ്റേഡിയത്തില്‍ നടക്കും. നവി മുംബൈയും ഗോവയും ക്വാര്‍ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് വേദിയാകും.
          
Schedule | 17 വയസിന് താഴെയുള്ളവരുടെ ഫിഫ വനിതാ ലോകകപ്: ടീമുകള്‍, ഷെഡ്യൂള്‍, മത്സരം തത്സമയം എവിടെ കാണാം, വിശദമായി അറിയാം

മത്സരങ്ങള്‍ എവിടെ കാണാം?

വനിതാ ലോകകപിന്റെ സംപ്രേക്ഷണാവകാശം സ്പോര്‍ട്സ് 18-നുണ്ട്. Sports18 1, Sports18 1 HD, Sports18 Khel എന്നിവ മത്സരങ്ങള്‍ തത്സമയം സംപ്രേക്ഷണം ചെയ്യും. തത്സമയ സ്ട്രീമിംഗ് JioCinema-യില്‍ ലഭ്യമാകും.

ഗ്രൂപുകള്‍:

എ: ഇന്‍ഡ്യ, ബ്രസീല്‍, മൊറോക്കോ, യുഎസ്എ
ബി: ജര്‍മനി, നൈജീരിയ, ചിലി, ന്യൂസിലന്‍ഡ്
സി: സ്‌പെയിന്‍, കൊളംബിയ, മെക്‌സിക്കോ, ചൈന
ഡി: ജപാന്‍, ടാന്‍സാനിയ, ഫ്രാന്‍സ്, കാനഡ

മത്സരങ്ങള്‍:

ഗ്രൂപ് ഘട്ടങ്ങള്‍

ഒക്ടോബര്‍ 11 (ചൊവ്വാഴ്ച)

മൊറോക്കോ vs ബ്രസീല്‍ - ഭുവനേശ്വര്‍ - 4.30 PM IST
ചിലി vs ന്യൂസിലാന്‍ഡ് - മര്‍ഗോവോ - 4.30 PM IST
ജര്‍മനി vs നൈജീരിയ - മര്‍ഗോവോ - 8.00 PM IST
ഇന്‍ഡ്യ vs യുഎസ്എ - ഭുവനേശ്വര്‍ - 8.00 PM IST

ഒക്ടോബര്‍ 12 (ബുധന്‍)

കാനഡ vs ഫ്രാന്‍സ് - മര്‍ഗോവോ - 4.30 PM IST
മെക്‌സിക്കോ vs ചൈന - നവി മുംബൈ - 4.30 PM IST
ജപാന്‍ vs ടാന്‍സാനിയ - മര്‍ഗോവോ - 8.00 PM IST
സ്‌പെയിന്‍ vs കൊളംബിയ - നവി മുംബൈ - 8.00 PM IST

ഒക്ടോബര്‍ 14 (വെള്ളി)

ബ്രസീല്‍ vs യുഎസ്എ - ഭുവനേശ്വര്‍ - 4.30 PM IST
ന്യൂസിലാന്‍ഡ് vs നൈജീരിയ - മര്‍ഗോവോ - 4.30 PM IST
ജര്‍മനി vs ചിലി - മര്‍ഗോവോ - 8.00 PM IST
ഇന്‍ഡ്യ vs മൊറോക്കോ - ഭുവനേശ്വര്‍ - 8.00 PM IST

ഒക്ടോബര്‍ 15 (ശനി)

ചൈന vs കൊളംബിയ - നവി മുംബൈ - 4.30 PM IST
ഫ്രാന്‍സ് vs ടാന്‍സാനിയ - മര്‍ഗോവോ - 4.30 PM IST
ജപാന്‍ vs കാനഡ - മര്‍ഗോവോ - 8.00 PM IST
സ്‌പെയിന്‍ vs മെക്‌സിക്കോ - നവി മുംബൈ - 8.00 PM IST

ഒക്ടോബര്‍ 17 (തിങ്കള്‍)

ന്യൂസിലാന്‍ഡ് vs ജര്‍മനി - മര്‍ഗോവോ - 4.30 PM IST
നൈജീരിയ vs ചിലി - ഭുവനേശ്വര്‍ - 4.30 PM IST
ബ്രസീല്‍ vs ഇന്‍ഡ്യ - ഭുവനേശ്വര്‍ - 8.00 PM IST
യുഎസ്എ vs മൊറോക്കോ - മര്‍ഗോവോ - 8.00 PM IST

ഒക്ടോബര്‍ 18 (ചൊവ്വാഴ്ച)

ചൈന vs സ്‌പെയിന്‍ - നവി മുംബൈ - 4.30 PM IST
കൊളംബിയ vs മെക്‌സിക്കോ - മര്‍ഗോവോ - 4.30 PM IST
ഫ്രാന്‍സ് vs ജപാന്‍ - മര്‍ഗോവോ - 8.00 PM IST
ടാന്‍സാനിയ vs കാനഡ - നവി മുംബൈ - 8.00 PM IST

നോകൗടുകള്‍ :

ഒക്ടോബര്‍ 21 (വെള്ളി)

ക്വാര്‍ടര്‍ ഫൈനല്‍ 1: ഗ്രൂപ് എ വിജയി vs ഗ്രൂപ് ബി റണര്‍ അപ് - നവി മുംബൈ - 4.30 PM IST
ക്വാര്‍ടര്‍ ഫൈനല്‍ 2: ഗ്രൂപ് ബി വിജയി vs ഗ്രൂപ് എ റണര്‍ അപ് - നവി മുംബൈ - 8.00 PM IST

ഒക്ടോബര്‍ 22 (ശനി)

ക്വാര്‍ടര്‍ ഫൈനല്‍ 3: വിജയി ഗ്രൂപ് സി vs റണര്‍ അപ് ഗ്രൂപ് ഡി - മര്‍ഗോ - 4.30 PM IST
ക്വാര്‍ടര്‍ ഫൈനല്‍ 4: വിജയി ഗ്രൂപ് ഡി vs റണര്‍ അപ് ഗ്രൂപ് സി - മര്‍ഗോ - 8.00 PM IST

ഒക്ടോബര്‍ 26 (ബുധന്‍)

സെമിഫൈനല്‍ 1: QF 1 വിജയി vs QF 3 വിജയി - മര്‍ഗോ - 4.30 PM IST
സെമിഫൈനല്‍ 2: QF 2 വിജയി vs QF 4 വിജയി - മര്‍ഗോ - 8.00 PM IST

ഒക്ടോബര്‍ 30 (ഞായര്‍)

മൂന്നാം സ്ഥാനം: ലൂസര്‍ സെമിഫൈനല്‍ 1 vs ലൂസര്‍ സെമിഫൈനല്‍ 2 - നവി മുംബൈ - 4.30 PM IST
ഫൈനല്‍: വിജയി സെമിഫൈനല്‍ 1 vs വിജയി സെമിഫൈനല്‍ 2 - നവി മുംബൈ - 8.00 PM IST

Keywords:  FIFA-U-17-Women’s-World-Cup, Latest-News, National, Top-Headlines, Sports, Football, Football Player, FIFA, World Cup, Women, FIFA U-17 Women's World Cup: Full Schedule And Fixtures.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia