Brazil Won | 17 വയസിന് താഴെയുള്ളവരുടെ വനിതാ ലോകകപ്: ഉദ്ഘാടന മത്സരത്തില്‍ ബ്രസീല്‍ മൊറോകോയെ തോല്‍പിച്ചു

 


ഭുവനേശ്വര്‍: (www.kvartha.com) കലിംഗ സ്റ്റേഡിയത്തില്‍ നടന്ന 17 വയസിന് താഴെയുള്ളവരുടെ ഫിഫ വനിതാ ലോകകപിന്റെ ഉദ്ഘാടന മത്സരത്തില്‍ ബ്രസീല്‍ 1-0 ന് മൊറോകോയെ തോല്‍പിച്ചു. അഞ്ച് മിനിറ്റിന് ശേഷം ബ്രസീലിന്റെ ഒമ്പതാം നമ്പര്‍ ജേഴ്സി താരം ജോണ്‍സണ്‍ ആണ് ഗോള്‍ നേടിയത്. എന്നിരുന്നാലും മികച്ച പ്രകടനമാണ് മൊറോകോ കാഴ്ചവെച്ചത്.
           
Brazil Won | 17 വയസിന് താഴെയുള്ളവരുടെ വനിതാ ലോകകപ്: ഉദ്ഘാടന മത്സരത്തില്‍ ബ്രസീല്‍ മൊറോകോയെ തോല്‍പിച്ചു

ബ്രസീലിന്റെ ഗോളുകള്‍ നേടാനുള്ള വഴിയില്‍ മൊറോകോ ടീമിന്റെ ഗോള്‍കീപര്‍ ലൂയിസ ഡെര്‍ബാലി അഭേദ്യമായ മതിലായി നിന്നു. മത്സരശേഷം, ഏക ഗോള്‍ സ്‌കോററായ ജോണ്‍സണ്‍ ഗോള്‍കീപറെ പ്രശംസിക്കുകയും ചെയ്തു. ലൂയിസ ഡെര്‍ബാലി മികച്ച രീതിയില്‍ കളിച്ചുവെന്ന് അവര്‍ പറഞ്ഞു.

മഞ്ഞ ജഴ്സിയെ പിന്തുണക്കാന്‍ ബ്രസീലില്‍ നിന്ന് ആരാധകരാരും പറന്നില്ലെങ്കിലും, മൊറോകോയെ പിന്തുണച്ച് രാജ്യത്തെ പ്രവാസി പൗരന്മാര്‍ സ്‌പെയിന്‍, ഫ്രാന്‍സ്, ബെല്‍ജിയം എന്നിവിടങ്ങളില്‍ നിന്ന് പറന്നെത്തി. 4243 പേരാണ് ആദ്യ മത്സരം കാണാന്‍ കലിംഗ സ്റ്റേഡിയത്തില്‍ എത്തിയിരുന്നത്.

Keywords:  Latest-News, FIFA-U-17-Women’s-World-Cup, Sports, World, Football, Football Player, Top-Headlines, FIFA U-17 Women's World Cup: Brazil beats Morocco 1-0.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia