SWISS-TOWER 24/07/2023

Ferran Torres | ഇഷ്ടതാരം മകളുമായി പ്രേമത്തില്‍; ടോറസിന് നിബന്ധന വച്ച് പരിശീലകന്‍ ലൂയിസ്; 'അച്ഛനാകാന്‍ പോവുകയാണെന്ന് സൂചിപ്പിക്കുന്ന ബേബി സെലിബ്രേഷന്‍ പാടില്ല'

 


ADVERTISEMENT


ദോഹ: (www.kvartha.com) ബാര്‍സിലോന സ്‌ട്രൈകര്‍ ഫെറാന്‍ ടോറസ് ഖത്വര്‍ ലോകകപില്‍ സ്‌പെയിന്‍ പരിശീലകന്‍ ലൂയിസ് എന്റിക്വെയുടെ ഇഷ്ടതാരങ്ങളിലൊരാളാണ്. എന്നാല്‍ ടോറസിന് എന്റിക്വെയുമായി സഹതാരങ്ങള്‍ക്കാര്‍ക്കുമില്ലാത്തൊരു ബന്ധം കൂടിയുണ്ട്. കാരണം പരിശീലകന്റെ മകള്‍ സിറ മാര്‍ടിനെസുമായി  പ്രണയത്തിലാണ് ടോറസ്. 
Aster mims 04/11/2022

സ്‌പെയിനിന്റെ ആദ്യ മത്സരത്തില്‍ ഇരട്ടഗോളുകളുമായി പരിശീലകന്റെ വിശ്വാസം കാത്തുസൂക്ഷിച്ച ടോറസ് കഴിഞ്ഞ ജനുവരിയിലാണ് സിറ മാര്‍ടിനെസുമായി പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയത്. കോസ്റ്ററികയ്‌ക്കെതിരെ നേടിയ 2 ഗോളുകളും താരം സമര്‍പിച്ചതും പരിശീലകന്റെ മകളായ തന്റെ പ്രണയിനിക്ക്  തന്നെയായിരുന്നു.

മുന്‍ ബാര്‍സ റയല്‍ താരമായ തന്നോട് കൂടുതല്‍ സാദൃശ്യം ഇപ്പോഴത്തെ സ്‌പെയിന്‍ ടീമില്‍ ടോറസിനാണെന്നും എന്റിക്വെ പറയുന്നു. എന്നാല്‍ അങ്ങനെ പറഞ്ഞില്ലെങ്കില്‍ മകള്‍ തന്റെ തല വെട്ടിക്കളയുമെന്നും എന്റിക്വെ തമാശ രൂപേണ പറയുന്നു. 

Ferran Torres | ഇഷ്ടതാരം മകളുമായി പ്രേമത്തില്‍; ടോറസിന് നിബന്ധന വച്ച് പരിശീലകന്‍ ലൂയിസ്; 'അച്ഛനാകാന്‍ പോവുകയാണെന്ന് സൂചിപ്പിക്കുന്ന ബേബി സെലിബ്രേഷന്‍ പാടില്ല'


ഇരുവരുടെയും ബന്ധത്തിന് എന്റിക്വെയുടെ അനുഗ്രഹാശിസുകളുണ്ടെങ്കിലും പരിശീലകന് ഒരു കാര്യത്തില്‍ നിബന്ധനയുണ്ട്. ഗോള്‍ നേടിക്കഴിഞ്ഞാല്‍, അച്ഛനാകാന്‍ പോവുകയാണെന്ന് സൂചിപ്പിക്കുന്ന ' ബേബി സെലിബ്രേഷന്‍' പാടില്ല എന്നാണ്. അങ്ങനെ സംഭവിച്ചാല്‍, ആ നിമിഷം തന്നെ ടോറസിനെ  പറഞ്ഞുവിടുമെന്നാണ് എന്റിക്വെയുടെ മുന്നറിയിപ്പ്. 

Keywords:  News,World,international,Doha,Father,FIFA-World-Cup-2022,World Cup,Top-Headlines,Trending,Sports,Football,Football Player, Favorite actor, in love with his daughter; But the coach has a condition for Torres
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia