Women's IPL | വനിതകളുടെ ഐപിഎൽ വരുന്നു; അടുത്ത വർഷം ആരംഭിച്ചേക്കും; സൂചനകൾ നൽകി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി

 


മുംബൈ: (www.kvartha.com) ഐപിഎൽ മാതൃകയിൽ, രാജ്യത്തുടനീളം വനിതാ ക്രികറ്റിനെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനായി വനിതാ ഐപിഎൽ ആരംഭിക്കുന്നു. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി സംസ്ഥാന ക്രികറ്റ് അസോസിയേഷന് എഴുതിയ കത്ത് ഉദ്ധരിച്ച് ബിസിസിഐ വനിതാ ഐപിഎലിനുള്ള തയ്യാറെടുപ്പ് ആരംഭിച്ചതായി ടൈംസ് ഓഫ് ഇൻഡ്യ റിപോർട് ചെയ്തു. വനിതാ ഐപിഎൽ അടുത്ത വർഷം ആരംഭിക്കാൻ സാധ്യതയുണ്ടെന്ന് സൗരവ് ഗാംഗുലി അറിയിച്ചു.
  
Women's IPL | വനിതകളുടെ ഐപിഎൽ വരുന്നു; അടുത്ത വർഷം ആരംഭിച്ചേക്കും; സൂചനകൾ നൽകി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി

ഓസ്‌ട്രേലിയയിൽ വനിതാ ബിഗ് ബാഷ് ലീഗ് ഐ‌പി‌എലിന്റെ മാതൃകയിലാണ് കളിക്കുന്നത്, ഇൻഗ്ലണ്ടിൽ വനിതാ ക്രികറ്റ് സൂപർ ലീഗും 100 വനിതാ ക്രികറ്റ് ലീഗും നടത്തുന്നു. വനിതാ ഐപിഎൽ 2023 മാർചിൽ ആദ്യമായി സംഘടിപ്പിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണെന്നും ബോർഡ് അതിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചിട്ടുണ്ടെന്നും ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി നേരത്തെ പറഞ്ഞിരുന്നു.

ഇതുകൂടാതെ, ഈ സീസൺ മുതൽ പെൺകുട്ടികൾക്കായി 15 വയസിന് താഴെയുള്ളവരുടെ ടൂർണമെന്റും ബോർഡ് ആരംഭിക്കാൻ പോകുന്നതായും ഗാംഗുലി അറിയിച്ചു. വനിതാ ക്രികറ്റിന്റെ ഉന്നമനത്തിൽ ഈ ടൂർണമെന്റ് പ്രധാന പങ്ക് വഹിക്കുമെന്ന് ബിസിസിഐ കരുതുന്നു. 2020 ന് ശേഷം ആദ്യമായി ബിസിസിഐ മുഴുവൻ ആഭ്യന്തര സീസണും സംഘടിപ്പിക്കും. കൊറോണ കാരണം കഴിഞ്ഞ മൂന്ന് വർഷമായി ഇറാനി ട്രോഫി സംഘടിപ്പിച്ചിരുന്നില്ല.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia