Police Booked | തട്ടികൊണ്ടുപോകല്‍, പിടിച്ചുപറി എന്നീ കുറ്റങ്ങള്‍ ആരോപിച്ച് മുന്‍ ഇന്‍ഡ്യന്‍ അന്‍ഡര്‍ 19 ക്രികറ്റ് ടീം ക്യാപ്റ്റന്‍ വിജയ് സോളിനെതിരെ കേസ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


പൂനെ: (www.kvartha.com) ഇന്‍ഡ്യന്‍ അന്‍ഡര്‍ 19 ക്രികറ്റ് ടീം ക്യാപ്റ്റന്‍ വിജയ് സോളിനെതിരെ കേസ്. തട്ടികൊണ്ടുപോകല്‍, പിടിച്ചുപറി എന്നീ കുറ്റങ്ങള്‍ ആരോപിച്ചാണ് സോളിനേയും അദ്ദേഹത്തിന്റെ സഹോദരന്‍ വിക്രം സോള്‍ ഉള്‍പെടെ 20 പേര്‍ക്കെതിരെ ജല്‍ന പൊലീസ് സ്റ്റേഷനില്‍ കേസ് രെജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒരു ക്രിപ്റ്റോ കറന്‍സി ഇന്‍വെസ്റ്റ്മെന്റ് മാനേജര്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. 
Aster mims 04/11/2022

ആയുധം കൈവച്ചതുള്‍പെടെയുള്ള കേസുകള്‍ ഇരുവര്‍ക്കെതിരേയുണ്ടെന്നാണ് വിവരം. പിന്നീട്, പരാതി നല്‍കിയ മാനേജര്‍ക്കെതിരെയും കേസ് ഫയല്‍ ചെയ്യുകയുണ്ടായി. നിരവധി നിക്ഷേപകരില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ വഞ്ചിച്ചതായും ക്രിമിനല്‍ ഗൂഢാലോചനയില്‍ ഏര്‍പെട്ടതായും ആരോപിച്ച് മറ്റൊരാള്‍ നല്‍കിയ പരാതിയിലാണ് കേസ്.

സോള്‍ സഹോദരന്മാര്‍ മറ്റു 20 പേര്‍ക്കൊപ്പം പൂനെയിലേക്ക് പോയി ഇന്‍വെസ്റ്റ്‌മെന്റ് മാനേജരെ വീട്ടില്‍ നിന്നിറക്കി 10 ദിവസത്തോളം ഔറംഗബാദ് നഗരത്തിലെ ഒരു ഹോടെലില്‍ കുടുങ്ങിയതായും ആരോപണമുണ്ട്. പിന്നാലെ ജല്‍നയിലെ സ്വന്തം വീട്ടിലേക്ക് കൊണ്ടുവരികയും ചെയ്തു. സോള്‍ സഹോദരന്മാര്‍ തന്റെ സ്ഥാപനത്തില്‍ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് മാനേജര്‍ എഫ്‌ഐആറില്‍ പറയുന്നുണ്ട്.

Police Booked | തട്ടികൊണ്ടുപോകല്‍, പിടിച്ചുപറി എന്നീ കുറ്റങ്ങള്‍ ആരോപിച്ച് മുന്‍ ഇന്‍ഡ്യന്‍ അന്‍ഡര്‍ 19 ക്രികറ്റ് ടീം ക്യാപ്റ്റന്‍ വിജയ് സോളിനെതിരെ കേസ്


ജല്‍ന പോലീസ് സ്റ്റേഷനിലെ പൊലീസ് സൂപ്രണ്ട് ആകാശ് ഷിന്‍ഡെ പറയുന്നത്: 'ഇരുഭാഗത്ത് നിന്നും ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ രണ്ട് എഫ്ഐആറുകള്‍ രെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം നടത്തി, ഉചിതമായ നടപടി സ്വീകരിക്കുകയും ചെയ്യും.' അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ സോളിന്റെ അച്ഛനും സീനിയര്‍ ക്രിമിനല്‍ വക്കീലുമായ ബൗസഹേബ് സോള്‍ സംഭവം നിഷേധിച്ചു. 
'എന്റെ മക്കള്‍, ക്രിപ്റ്റോ കറന്‍സി ഇന്‍വെസ്റ്റ്മെന്റ് മാനേജരുടെ കൂട്ടുകച്ചവടത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ടാവും. എന്നാല്‍ തട്ടികൊണ്ടുപോയി എന്ന് പരാതിയില്‍ പറയുന്നത് തെറ്റാണ്.'- അദ്ദേഹം വ്യക്തമാക്കി.

Keywords:  News,National,India,Pune,Case,Police,Complaint,Cricket,Player,Sports,police-station,Crime,Latest-News, Ex-U-19 cricket captain Vijay Zol booked for kidnapping in Aurangabad
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia