SWISS-TOWER 24/07/2023

കെട്ടിടത്തിന്റെ ഗേറ്റില്‍ കാര്‍ ഇടിച്ചു കയറ്റിയെന്ന് പരാതി; മുന്‍ ഇന്‍ഡ്യന്‍ ക്രികെറ്റ് താരം വിനോദ് കാംബ്ലിയെ പൊലീസ് അറസ്റ്റുചെയ്ത് ജാമ്യത്തില്‍ വിട്ടു

 


ADVERTISEMENT

മുംബൈ: (www.kvartha.com 27.02.2022) കെട്ടിടത്തിന്റെ ഗേറ്റില്‍ കാര്‍ ഇടിച്ചു കയറ്റിയെന്ന പരാതിയില്‍ മുന്‍ ഇന്‍ഡ്യന്‍ ക്രികെറ്റ് താരം വിനോദ് കാംബ്ലിയെ പൊലീസ് അറസ്റ്റുചെയ്ത് ജാമ്യത്തില്‍ വിട്ടു. ഞായറാഴ്ച ഉച്ചയ്ക്ക് മുംബൈ ബാന്ദ്രയിലെ റെസിഡന്‍ഷ്യല്‍ സൊസൈറ്റിയുടെ ഗേറ്റിലേക്ക് കാര്‍ ഇടിച്ചുകയറ്റിയതിനാണ് കാംപ്ലിയെ പൊലീസ് അറസ്റ്റു ചെയ്തത്.
Aster mims 04/11/2022

കെട്ടിടത്തിന്റെ ഗേറ്റില്‍ കാര്‍ ഇടിച്ചു കയറ്റിയെന്ന് പരാതി; മുന്‍ ഇന്‍ഡ്യന്‍ ക്രികെറ്റ് താരം വിനോദ് കാംബ്ലിയെ പൊലീസ് അറസ്റ്റുചെയ്ത് ജാമ്യത്തില്‍ വിട്ടു

സംഭവത്തിന് ശേഷം കോംപ്ലക്സിന്റെ വാച്മാനുമായും ചില താമസക്കാരുമായും തര്‍കത്തില്‍ ഏര്‍പെട്ട കാംബ്ലിയെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചതായും പൊലീസ് പറഞ്ഞു.

ഇന്‍ഡ്യന്‍ പീനല്‍ കോഡ് (ഐപിസി) സെക്ഷന്‍ 279 (അശ്രദ്ധമായി വാഹനമോടിക്കുക), 336 (മറ്റുള്ളവരുടെ ജീവനോ വ്യക്തിഗത സുരക്ഷയോ അപകടപ്പെടുത്തല്‍), 427 (കേടുവരുത്തുന്ന ദ്രോഹം) എന്നിവ പ്രകാരം കാംബ്ലിക്കെതിരെ കേസെടുത്തിട്ടുണ്ട്, ബാന്ദ്ര പൊലീസ് സ്റ്റേഷന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Keywords: Ex-Cricketer Vinod Kambli Arrested In Mumbai Accident Case, Out On Bail, Mumbai, News, Sports, Cricket, Police, Arrested, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia