വാഴ്സോ: ഡെന്‍മാര്‍ക്കിനെതിരെ പോര്‍ച്ചുഗലിന് ഉജ്ജ്വല വിജയം. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് പറങ്കിപട ഡെന്‍മാര്‍ക്കിനെ തകര്‍ത്തത്. ആവേശം അലതല്ലിയ പോരാട്ടത്തിനൊടുവില്‍ പോര്‍ച്ചുഗീസ് പടയ്ക്ക് ഡെന്‍മാര്‍ക്കിനെതിരെ തകര്‍പ്പന്‍ ജയം. കരുത്തരായ നെതര്‍ലന്റ്സിനെ അട്ടിമറിച്ച ആത്മവിശ്വാസവുമായി ഇറങ്ങിയ ഡെന്‍മാര്‍ക്ക് തകര്‍ത്തു കളിച്ചിട്ടും പ്രതിരോധത്തിലെ പിഴവാണ് തോല്‍വിയിലേക്ക് നയിച്ചത്.
സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നിരവധി അവസരങ്ങള്‍ തുലച്ചിട്ടും പോരാട്ടമികവുകൊണ്ട് പറങ്കിപട അവസാന നിമിഷം ഡെന്‍മാര്‍ക്കില്‍ നിന്നും വിജയം പിടിച്ചുവാങ്ങി. കളിയുടെ തുടക്കംമുതല്‍ പറങ്കികളുടെ ആധിപത്യമായിരുന്നു കളിയില്‍. 25ാം മിനിറ്റില്‍ പെപെയുടെ വക ആദ്യ ഗോള്‍. ജാവോ മൊട്ടീന്യൊ എടുത്ത കോര്‍ണറില്‍ പെപ്പെയുടെ തകര്‍പ്പന്‍ ഹെഡ്ഡര്‍ ഡെന്‍മാര്‍ക്ക് ഗോളി ആന്‍ഡേഴ്സനെ കാഴ്ചക്കാരനാക്കി വലയിലേക്ക്.
അധികം വൈകിയില്ല വീണ്ടും പറങ്കികളുടെ കടന്നാക്രമണം. 36ാം മിനിറ്റില്‍ പോസ്റ്റിഗയുടെ ഹെഡ്ഡര്‍ ഡെന്‍മാര്‍ക്കിനെ ഞെട്ടിച്ചു. നാനിയുടെ പാസാണ് ഗോളിന് വഴിതെളിച്ചത്. രണ്ട് ഗോള്‍ വഴങ്ങിയതോടെ ഡെന്‍മാര്‍ക്ക് ഉണര്‍ന്ന് കളിച്ചു. യാക്കൂബ് പോള്‍സണും മൈക്കല്‍ ഡെലിയും നടത്തിയ മനോഹര മുന്നേറ്റം ഗോളിന് വഴിവച്ചു. ബെന്‍ഡ്നറുടെ വക ഡെന്‍മാര്‍ക്കിന്റെ ആദ്യ ഗോള്‍. ആദ്യപകുതിയില്‍ പോര്‍ച്ചുഗല്‍ ഒരുഗോളിന് മുന്നില്‍. രണ്ടാംപകുതിയിലും ആവേശകരമായ പോരാട്ടം. പക്ഷെ മികച്ചുകളിക്കുന്നതിനിടെ രണ്ട് തവണ റൊണാള്‍ഡോയ്ക്ക് പിഴച്ചു. രണ്ടാംപകുതിയുടെ തുടക്കത്തില്‍ ഡെന്‍മാര്‍ക്ക് ഗോളിയുടെ തകര്‍പ്പന്‍ സേവാണ് ഗോള്‍ നിരസിച്ചതെങ്കില്‍ 78ാം മിനിറ്റില്‍ റൊണാള്‍ഡോ വരുത്തിയ പിഴവാണ് വിനയായത്. സൂപ്പര്‍താരത്തിന്റെ മുന്നേറ്റം കണ്ട് ആര്‍ത്തിരമ്പിയ ഗ്യാലറി അതോടെ നിശബ്ദമായി.
തൊട്ടുപിന്നാലെ ആ പിഴവിന് പോര്‍ച്ചുഗല്‍ വലിയ വില കൊടുക്കേണ്ടിവന്നു. മൂന്ന് മിനിറ്റിനുള്ളില്‍ ഡെന്‍മാര്‍ക്ക് തിരിച്ചടിച്ചു. ബെന്‍ഡ്നറുടെ രണ്ടാംഗോള്‍ ഡെന്‍മാര്‍ക്കിനെ ഒപ്പമെത്തിച്ചു. അതോടെ വീണ്ടും ആവേശനിമിഷങ്ങള്‍. കളി സമനിലയില്‍ കലാശിക്കുമെന്ന് തോന്നിച്ച ഘട്ടത്തില്‍ 87ാം മിനിറ്റില്‍ സില്‍വസ്റ്റര്‍ വരേല പറങ്കികളുടെ രക്ഷകനായി. ഫാബിയോ കോണ്‍ട്രാവോയുടെ വക നീട്ടികുറുക്കിയ പാസ്. ആര്‍ത്തുവിളിച്ച ആരാധകരെ സാക്ഷിനിര്‍ത്തി വരേല പോര്‍ച്ചുഗലിന് ഉജ്ജ്വല വിജയം സമ്മാനിച്ചു.

Keywords: World, Football, Sports, Winner, Portugal, Denmark, Euro 2012
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.