ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഫുട്‌ബോളിനായി സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയ രണ്ട് നഗരങ്ങളിലാണ് ഇക്കുറി യൂറോ കപ്പ് മാമാങ്കം. പോളണ്ടിലെ വാഴ്‌സയിലും ഉെ്രെകയിനിലെ കീവിയിലും. ഹിറ്റ്‌ലറുടെ നാസി പട്ടാളം പോളണ്ടിലെ വാഴ്‌സയില്‍ തെരുവില്‍ ഫുട്‌ബോള്‍ കളിക്കുന്നത് നിരോധിച്ചപ്പോള്‍ ഫുട്‌ബോള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് ജനങ്ങള്‍ അതിനെ നേരിട്ടത്. ഉെ്രെകയിനിലെ കീവിലാകട്ടെ ജര്‍മ്മന്‍ പട്ടാളം ആയുധപുരയാക്കി മാറ്റിയത് ഒരു ഫുട്‌ബോള്‍ സ്‌റ്റേഡിയമായിരുന്നു. സോവിയറ്റ് താരങ്ങള്‍ ചോരയില്‍ ചരിത്രമെഴുതിയ കീവിലാണ് യുറോ 2012ന്റെ കലാശക്കലി നടക്കുന്നത്.
ലോകചാമ്പ്യന്‍മാരായ സ്‌പെയിന്‍, മുന്‍ ചാമ്പ്യന്‍മാരായ ജര്‍മ്മനി, ഇറ്റലി, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, ഹോളണ്ട് എന്നിവരാണ് യൂറോയിലെ പ്രമുഖ ടീമുകള്‍. കരുത്തരെ വിറപ്പിക്കാന്‍ ഗ്രീസും ഡെന്‍മാര്‍ക്കുമുണ്ട്. ഇവര്‍ക്കൊപ്പം ചെക്ക് റിപ്ലബിക്, ക്രൊയേഷ്യ, സ്വീഡന്‍ എന്നീ ടീമുകളും.
ജര്‍മ്മനിയും പോര്‍ച്ചുഗലും ഹോളണ്ടും ഡെന്‍മാര്‍ക്കും അടങ്ങുന്ന ബി ഗ്രൂപ്പാണ് ഇക്കുറി യൂറോയിലെ കിടിലന്‍ഗ്രൂപ്പുകള്‍. റൊണാര്‍ഡോ, നാനി എന്നിവരുടെ മികവിലാണ് പോര്‍ച്ചുഗലെത്തുന്നത്.
Keywords: Euro, 2012, Football, Tournament, World.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.