T20 World Cup | ട്വന്റി 20 ലോക കപ്: വിരാട് കോഹ്ലിയുടെ മാസ്മരിക പ്രകടനം; അവസാന പന്ത് വരെ ആവേശം നീണ്ടുനിന്ന മത്സരത്തില്‍ പാകിസ്താനെതിരെ ഇന്‍ഡ്യയ്ക്ക് ത്രസിപ്പിക്കുന്ന ജയം
Oct 23, 2022, 18:08 IST
ADVERTISEMENT
മെല്‍ബണ്‍: (www.kvartha.com) ട്വന്റി 20 ലോക കപില്‍ അവസാന പന്ത് വരെ ആവേശം നീണ്ടുനിന്ന മത്സരത്തില്‍ ബദ്ധവൈരികളായ പാകിസ്താനെതിരെ ഇന്‍ഡ്യയ്ക്ക് നാല് വികറ്റിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന് 20 ഓവറില്‍ എട്ട് വികറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്‍ഡ്യ അവസാന പന്തില്‍ ആറ് വികറ്റ് നഷ്ടത്തില്‍ വിജയം സ്വന്തമാക്കി.
ഇന്‍ഡ്യ പരാജയപ്പെടുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ രക്ഷകനായത് വിരാട് കോഹ്ലിയാണ്. ആരാധകര്‍ക്ക് ദീപാവലി സമ്മാനവുമായി വിരാട് കോഹ്ലി 53 പന്തില്‍ 82 റണ്‍സുമായി തകര്‍പ്പന്‍ പ്രകടനം കാഴ്ച വെച്ചതോടെയാണ് മത്സരം ഇന്‍ഡ്യയുടെ വരുതിയിലായത്. ഹര്‍ദിക് പാണ്ഡ്യ 40 റണ്‍സെടുത്ത് മികച്ച പിന്തുണ നല്കി. കോഹ്ലിയും പാണ്ഡ്യയും തമ്മിലുള്ള 113 റണ്‍സിന്റെ കൂട്ടുകെട്ട് പാകിസ്താനെതിരെ ടി20യില്‍ ഏതൊരു വികറ്റിലെയും ഇന്‍ഡ്യയുടെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടാണ്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പാകിസ്താന് 20 ഓവറില്‍ എട്ട് വികറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തു. പാകിസ്താനുവേണ്ടി 42 പന്തില്‍ 52 റണ്‍സുമായി ഷാന്‍ മസൂദ് പുറത്താകാതെ നിന്നു. അതേ സമയം ഇഫ്തിഖര്‍ അഹ്മദ് 34 പന്തില്‍ 51 റണ്‍സെടുത്തു. ഇന്‍ഡ്യയ്ക്കായി അര്‍ഷ്ദീപ് സിങ്ങും ഹാര്‍ദിക് പാണ്ഡ്യയും മൂന്ന് വികറ്റ് വീതം വീഴ്ത്തി.

Keywords: Latest-News, ICC-T20-World-Cup, World, World Cup, Sports, Cricket, Virat Kohli, Winner, India, India-Vs-Pakistan, Top-Headlines, ICC, Epic Virat Kohli innings leads IND to 4-wicket win in nail-biter.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.