World Cup | ഫിഫ ലോകകപ്: 'സൂപർമാന്റെ' കരുത്തിൽ ഇക്വഡോർ; ആതിഥേയ ടീം ആദ്യ മത്സരം തോൽക്കുന്നത് ഇതാദ്യം!

 


ദോഹ: (www.kvartha.com) കാത്തിരിപ്പിനൊടുവിൽ ലോകകപിന് ഖത്വറിൽ തുടക്കമായപ്പോൾ ഉദ്‌ഘാടന മത്സരം എന്നെർ വലൻസിയയെന്ന ഇക്വഡോർ നായകന്റെ പേരിലാവുന്ന കാഴ്ചയാണ് കണ്ടത്. ലോകകപിന്റെ ഉദ്ഘാടന മത്സരത്തിൽ പരാജയപ്പെടുന്ന ആദ്യ ആതിഥേയരായി ഖത്വർ. അരങ്ങേറ്റക്കാരായ ഖത്വറിനെ 2-0ന് വീഴ്ത്തി ഇക്വഡോറിന് വിജയം സമ്മാനിച്ചത് 'സൂപർമാൻ' എന്ന് വിളിപ്പേരുള്ള ഇക്വഡോറിന്റെ എക്കാലത്തെയും മികച്ച സ്‌കോററാണ്.
             
World Cup | ഫിഫ ലോകകപ്: 'സൂപർമാന്റെ' കരുത്തിൽ ഇക്വഡോർ; ആതിഥേയ ടീം ആദ്യ മത്സരം തോൽക്കുന്നത് ഇതാദ്യം!

മത്സരത്തിന്റെ ആദ്യ പകുതിയിലാണ് ഇക്വഡോറിൻറെ രണ്ട് ഗോളുകളും പിറന്നത്. 16, 31 മിനിറ്റുകളിലായിരുന്നു വലൻസിയയുടെ ഗോളുകൾ. മൂന്നാം മിനിറ്റിൽ വലൻസിയയുടെ ഹെഡർ അനുവദിച്ചില്ലായിരുന്നുവെങ്കിൽ, കൂടാരത്തിന്റെ ആകൃതിയിലുള്ള അൽ ബെയ്ത് സ്റ്റേഡിയത്തിൽ 67,372 കാണികൾക്ക് മുന്നിൽ ആതിഥേയർ കൂടുതൽ മോശമാകുമായിരുന്നു. ആ ഗോൾ കൂടിയുണ്ടായിരുന്നെങ്കിൽ ഇക്വഡോർ നായകന് ആദ്യ പകുതിയിൽത്തന്നെ ഹാട്രിക് തികയ്ക്കാനും കഴിയുമായിരുന്നു.

കളിയിൽ ഒരുഘട്ടത്തിലും ഖത്വറിന്‌ കളംപിടിക്കാനായില്ല. മറുപടിക്കായുള്ള ആതിഥേയരുടെ ശ്രമങ്ങൾക്ക്‌ കൃത്യതയുണ്ടായിരുന്നില്ല. ആദ്യ പകുതിയുടെ അവസാനത്തിൽ അൽമോസ് അലിക്ക് മികച്ച അവസരം ലഭിച്ചിരുന്നു. എന്നാൽ ഹെഡർ പുറത്തുപോയി. വിജയത്തോടെ ഗ്രൂപ് എയിൽ ഇക്വഡോറിന് മൂന്നു പോയിന്റായി. വെള്ളിയാഴ്ച സെനഗലിനെ ഖത്വറും ഇക്വഡോർ നെതർലൻഡ്സിനെയും നേരിടും. ഈ പ്രകടനത്തിൽ ഖത്വറിന് പോയിന്റുകൾ നേടാനോ യോഗ്യത നേടാനോ ഉള്ള സാധ്യത കുറവാണ്. 2006ൽ അവസാന 16ൽ എത്തിയ ലോകകപിലെ എക്കാലത്തെയും മികച്ച പ്രകടനത്തെ മറികടക്കാമെന്നാണ് ഇക്വഡോർ സ്വപ്നം കാണുന്നത്.

Keywords: Enner Valencia Brace Helps Ecuador Win 2-0 Against Qatar, International, Doha, News, Top-Headlines, Latest-News, Football, Sports, Qatar.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia