ബിര്‍മിങ്ഹാം: (www.kvartha.com30.07.2015) ആഷസ് ടെസ്റ്റില്‍ ആദ്യ ദിനം ആന്‍ഡേഴ്‌സണ്‍ ഉറഞ്ഞാടിയതോടെ ആസ്‌ട്രേലിയ തകര്‍ന്നടിഞ്ഞു. ലോര്‍ഡ്‌സിലെ 405 റണ്‍സിന്റെ നാണംകെട്ട തോല്‍വിക്ക് മധുരമായ പ്രതികാരമാണ് ആറുവിക്കറ്റെടുത്ത ആന്‍ഡേഴ്‌സണ്‍ ആസ്‌ട്രേലിയയ്ക്ക് നല്‍കിയത്.
ഇതോടെ ആസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സില്‍ വെറും 136 റണ്‍സിലൊതുങ്ങി. ഇടയ്ക്ക് മഴ തടസമായി വന്നപ്പോള്‍ രണ്ടാം സെഷന്റെ അവസാനം വരെ നീണ്ട 36.4 ഓവര്‍ കളിയിലാണ് പേരുകേട്ട കങ്കാരു ബാറ്റിങ് ശീട്ടുകൊട്ടാരമായത്. ആന്‍ഡേഴ്‌സണ്‍ എടുത്ത ആറു വിക്കറ്റിനിടെ ആറ് ഓസീസ് ബാറ്റ്‌സ്മാന്മാര്‍ക്ക് രണ്ടക്കം കടക്കാനാവുകയും ചെയ്തു. 14.4 ഓവറില്‍ 47 റണ്‍സ് മാത്രം നല്‍കി ആറു വിക്കറ്റ് നേടിയ ആന്‍ഡേഴ്‌സണ്‍ കരിയറിലെ നാലാമത്തെ മികച്ച പ്രകടനമാണ് നടത്തിയത്.
ഓപണര്‍ ക്രിസ് റോജേഴ്‌സ് അര്‍ധശതകവുമായി പൊരുതിയെങ്കിലും പിന്തുണയ്ക്കാന്‍ആളില്ലാത്തതിനാല്‍ 52 റണ്‍സെടുത്ത് എട്ടാമനായി തിരിച്ചുകയറുമ്പോള്‍ ആസ്‌ട്രേലിയയുടെ പതനം പൂര്‍ണമായി. മൈക്കല്‍ ക്‌ളാര്‍ക്ക് 10ഉം ആദം വോഗ്‌സ് 16ഉം വാലറ്റത്ത് മിച്ചല്‍ സ്റ്റാര്‍ക് 11ഉം നഥാന്‍ ലിയോണ്‍ 11ഉം റണ്‍സെടുത്ത് പുറത്തായി. 14 റണ്‍സുമായി ജോഷ് ഹാസില്‍വുഡ് പുറത്താകാതെ നിന്നു.
ആദ്യം ടോസ് വീണ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുക്കാതെ ആസ്‌ട്രേലിയയെകളിപ്പിക്കുകയായിരുന്നു. ഇതു ഒരു കണക്കിന് ഇംഗ്ലണ്ടിന് തുണയായി. ആന്‍ഡേഴ്‌സണ്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, സ്റ്റീവന്‍ ഫിന്‍ എന്നിവരെ മാത്രം ഉപയോഗിച്ചാണ് കുക്ക് ഓസീസിനെ കുരുക്കിയത്. ഓപണിങ് സെഷനില്‍ സ്റ്റീവന്‍ ഫിന്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ഓസീസ് ഇന്നിങ്‌സ് അവസാനത്തോടടുപ്പിച്ച് ബ്രോഡും രണ്ട് വിക്കറ്റ് നേടി. ആസ്‌ട്രേലിയന്‍ ബൗളര്‍മാര്‍ ഉയര്‍ത്താന്‍ സാധ്യതയുള്ള വെല്ലുവിളി അതിജീവിക്കുകയാണ് ഇംഗ്‌ളണ്ടിന് മുന്നില്‍ ഇനിയുള്ള ദൗത്യം.
Also Read:
പള്ളഞ്ചി പാലത്തിന് രണ്ടര കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു; മലയോരജനത ആഹ്ലാദത്തില്‍
Keywords: England vs Australia, third Test, day two - live. Mitchell Johnson the destroyer, and Joe Root falls,Winner, Cricket, Sports.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.