ഫിഫ റാങ്കിംഗില്‍ സ്‌പെയ്ന്‍ ഒന്നാം സ്ഥാനത്തു തന്നെ

 


ADVERTISEMENT

സൂറിച്ച്: ഫിഫ റാങ്കിംഗില്‍ ലോക ചാമ്പ്യന്‍മാരായ സ്‌പെയിന്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. വ്യക്തമായ അധിപത്യത്തോടെയാണ് സ്പെയ്ന്‍​ഇത്തവണയും ഒന്നാംസ്ഥാനം കൈവശപ്പെടുത്തിയത്. ജര്‍മ്മനിയാണ് രണ്ടാം സ്ഥാനത്ത്. ജര്‍മ്മനിയേക്കാള്‍ 153 പോയിന്റെ മുന്നിലാണ് സ്‌പെയിന്‍. ലാറ്റിനമേരിക്കന്‍ ശക്തിയായ അര്‍ജന്റീനയാണ് മൂന്നാം സ്ഥാനത്ത്. പോയിന്റ് നിലയില്‍ സ്‌പെയിനിനേക്കാള്‍ 156 പോയിന്റ് പിന്നിലാണ് അര്‍ജന്റീന.ഇംഗ്ലണ്ട് നാലും ഒരു സ്ഥാനം നഷ്ടപ്പെട്ട ഇറ്റലി അഞ്ചും സ്ഥാനങ്ങളിലെത്തി.

ഫിഫ റാങ്കിംഗില്‍ സ്‌പെയ്ന്‍ ഒന്നാം സ്ഥാനത്തു തന്നെ കൊളംബിയയും പോര്‍ച്ചുഗലും ആറാം സ്ഥാനവും പങ്കിട്ടു. നെതര്‍ലന്‍ഡ്, ക്രൊയേഷ്യ, റഷ്യ തുടങ്ങിയ രാജ്യങ്ങളാണ് യഥാക്രമം റാങ്കിംഗില്‍ ആദ്യ പത്തില്‍ ഇടംപിടിച്ചത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഏറ്റവും ഉയര്‍ന്ന റാങ്ക് റാങ്കിംഗ് ഐവറികോസ്റ്റ് നേടി. ആഫ്രിക്കന്‍ നാഷന്‍സ് കപ്പ് നേടിയ നൈജീരിയയാണ് റാങ്കിംഗില്‍ ഏറ്റവും മുന്നേറ്റം നടത്തിയത്. 22 സ്ഥാനം മെച്ചപ്പെടുത്തി 30 സ്ഥാനത്താണ് നൈജീരിയ. ഇരുപത്തിയെട്ടാമതുളള  ജപ്പാനാണ് ഏഷ്യയില്‍ നിന്നും മുന്നില്‍ നില്‍ക്കുന്നത്. ഇന്ത്യ നൂറ്റി അറുപത്തിയൊന്നാം സ്ഥാനത്താണ്.

Keywords: Roy Hodgson,  England , FIFA , Monthly rankings,  Euro 2012 , Colombia ,  World Cup , Brazil ,  European, World champions,  Spain ,  Germany , Argentina, Portugal ,Croatia, England climb two spots, Spain stay top in latest FIFA rankings
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia