ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ബ്രസീലിന് തോല്‍വി. റൊണാള്‍ഡീഞ്ഞോ പെനാല്‍റ്റി പാഴാക്കിയ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. ഇരുപത്തിമൂന്നു വര്‍ഷത്തിന് ശേഷമാണ് ഇംഗ്ലണ്ട് ബ്രസീലിനെ പരാജയപ്പെടുത്തുന്നത്.
ഏറെ നാളുകള്‍ക്ക് ശേഷം ബ്രസീല്‍ ടീമില്‍ തിരിച്ചെത്തിയ റൊണാള്‍ഡീഞ്ഞോ പത്തൊമ്പതാം മിനിറ്റിലാണ് പെനാല്‍റ്റി പാഴാക്കിയത്. ഇരുപത്തിയാറാം മിനുറ്റില്‍ വെയ്ന്‍ റൂണിയാണ് ആദ്യ ഗോള്‍ നേടിയത്. രണ്ടാം പകുതിയില്‍ ബ്രസീല്‍ സമനില ഗോള്‍ നേടി. പകരക്കാരനായി ഇറങ്ങിയ ഫ്രഡിലൂടെയാണ് ബ്രസീല്‍ ഒപ്പമെത്തിയത്.
അറുപതാം മിനിറ്റിലായിരുന്നു ഇംഗ്ലണ്ടിന്റെ വിജയഗോള്‍. ഫ്രാങ്ക് ലാംപാര്‍ഡാണ് ബ്രസീലിനെ ഞെട്ടിച്ച ഗോള്‍ സ്‌കോര്‍ ചെയ്തത്. ഗോള്‍ മടക്കാനുളള അവസരങ്ങള്‍ ബ്രസീല്‍ താരങ്ങള്‍ പാഴാക്കിയപ്പോള്‍ ഇംഗ്ലണ്ട് ഏറെക്കാലം കാത്തിരുന്നു വിജയം അവര്‍ക്ക് സ്വന്തമായി.
Key Words: England, Football , Brazil , Friendly matc, Wayne Rooney , Brazilian striker , Fred , Frank Lampard , Ashley Cole,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.