അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ല; ലീഡ് സില്‍ ഇന്‍ഡ്യക്ക് ഇന്നിംഗ്‌സ് തോല്‍വി
Aug 28, 2021, 21:17 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ലീഡ്‌സ്: (www.kvartha.com 28.08.2021) ഇന്‍ഗ്ലന്‍ഡിനെതിരായ മൂന്നാം ക്രികെറ്റ് ടെസ്റ്റില്‍ ഇന്‍ഡ്യയ്ക്ക് ഇന്നിംഗ്‌സ് തോല്‍വി. ഇന്‍ഡ്യയെ ഇന്നിങ്സിനും 76 റണ്‍സിനും തകര്‍ത്ത് ഇന്‍ഗ്ലന്‍ഡ് വിജയിച്ചു. ഈ വിജയത്തോടെ അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്‍ഗ്ലന്‍ഡ് ഇന്‍ഡ്യയ്ക്കൊപ്പമെത്തി. ആദ്യ മത്സരം സമനിലയില്‍ അവസാനിച്ചപ്പോള്‍ രണ്ടാം ടെസ്റ്റില്‍ ഇന്‍ഡ്യ വിജയം നേടിയിരുന്നു.
രണ്ട് വികെറ്റിന് 215 എന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്‍ഡ്യയുടെ ബാറ്റിങ് നിര അപ്പാടെ തകര്‍ന്നു. മൂന്നാം ദിനം മികച്ച കൂട്ടുകെട്ടുമായി മുന്നേറിയ ക്യാപ്റ്റന്‍ കോലിയെയും പൂജാരയെയും തുടക്കത്തില്‍ തന്നെ ഇന്‍ഡ്യയ്ക്ക് നഷ്ടമായി. ഇന്‍ഡ്യയ്ക്ക് ആദ്യം പൂജാരയെയാണ് നഷ്ടമായത്. 189 പന്തുകളില്‍ നിന്നും 91 റണ്‍സെടുത്ത പൂജാരയെ റോബിന്‍സണ്‍ വികെറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. നാലാം ദിനം ഒരു റണ്‍സ് പോലും കൂട്ടിച്ചേര്‍ക്കാനാവാതെയാണ് പൂജാര പുറത്തായത്.
പിന്നാലെ നായകന്‍ കോലി അര്‍ധസെഞ്ച്വറി നേടിയെങ്കിലും 125 പന്തുകളില്‍ നിന്നും 55 റണ്‍സെടുത്ത ക്യാപ്റ്റനേയും റോബിന്‍സണ്‍ പറഞ്ഞയച്ചു. ജോ റൂട് പിടിച്ചാണ് കോലി പുറത്തായത്. ഇതോടെ ഇന്‍ഡ്യ 237 ന് നാല് എന്ന നിലയിലേക്ക് വീണു.
പിന്നാലെ ക്രീസിലെത്തിയ അജിങ്ക്യ രഹാനെയ്ക്കും പിടിച്ചുനില്‍ക്കാനായില്ല. 10 റണ്‍സ് മാത്രമെടുത്ത രഹാനെയെ ആന്‍ഡേഴ്സണ്‍ വികെറ്റ് കീപെര്‍ ജോസ് ബട്ലറുടെ കൈയിലെത്തിച്ചു. ഇതോടെ ഇന്‍ഡ്യ 239 ന് അഞ്ച് എന്ന നിലയിലേക്ക് വീണു. രഹാനെയ്ക്ക് ശേഷം ക്രീസിലെത്തിയ വികെറ്റ് കീപെര്‍ ബാറ്റ്സ്മാന്‍ ഋഷഭ് പന്തും പരാജയപ്പെട്ടു.
വെറും ഒരു റണ്‍സ് മാത്രമെടുത്ത താരത്തെ റോബിന്‍സണ്‍ ഓവര്‍ടണിന്റെ കൈയിലെത്തിച്ചു. പിന്നാലെ വന്ന ഷമിയെ മോയിന്‍ അലി ബൗള്‍ഡാക്കിയതോടെ ഇന്‍ഡ്യയ്ക്ക് നഷ്ടമായത് ഏഴുവികെറ്റുകള്‍. ആറു റണ്‍സ് മാത്രമാണ് ഷമിയ്ക്ക് എടുക്കാനായത്. ഇഷാന്ത് ശര്‍മയ്ക്കും അധികം പിടിച്ചുനില്‍ക്കാനായില്ല. രണ്ട് റണ്‍സെടുത്ത ഇഷാന്തിനെ ബട്ലറുടെ കൈയിലെത്തിച്ച് റോബിന്‍സണ്‍ അഞ്ചുവികെറ്റ് നേട്ടം സ്വന്തമാക്കി. പിന്നാലെ ക്രീസിലെത്തിയ സിറാജിനെയും (0) 30 റണ്‍സുമായി ഒരറ്റത്ത് പിടിച്ചുനിന്ന രവീന്ദ്ര ജഡേജയെയും മടക്കി ക്രെയ്ഗ് ഓവര്‍ടെണ്‍ ഇന്‍ഗ്ലന്‍ഡിന് വിജയം സമ്മാനിച്ചു.
ആദ്യ ഇന്നിങ്സില്‍ ഇന്‍ഗ്ലന്‍ഡ് നേടിയ 354 റണ്‍സിന്റെ ലീഡ് മറികടക്കാന്‍ ശ്രമിച്ച ഇന്‍ഡ്യ രണ്ടാം ഇന്നിങ്സില്‍ 278 റണ്‍സിന് ഓള്‍ഔടായി. അഞ്ചുവികെറ്റ് വീഴ്ത്തിയ ഫാസ്റ്റ് ബൗളര്‍ ഒലി റോബിന്‍സണാണ് ഇന്‍ഡ്യയുടെ നട്ടെല്ലൊടിച്ചത്. സ്‌കോര്‍: ഇന്‍ഡ്യ-78, 278. ഇന്‍ഗ്ലന്‍ഡ്- 432.
രണ്ട് വികെറ്റിന് 215 എന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്‍ഡ്യയുടെ ബാറ്റിങ് നിര അപ്പാടെ തകര്‍ന്നു. മൂന്നാം ദിനം മികച്ച കൂട്ടുകെട്ടുമായി മുന്നേറിയ ക്യാപ്റ്റന്‍ കോലിയെയും പൂജാരയെയും തുടക്കത്തില്‍ തന്നെ ഇന്‍ഡ്യയ്ക്ക് നഷ്ടമായി. ഇന്‍ഡ്യയ്ക്ക് ആദ്യം പൂജാരയെയാണ് നഷ്ടമായത്. 189 പന്തുകളില്‍ നിന്നും 91 റണ്‍സെടുത്ത പൂജാരയെ റോബിന്‍സണ്‍ വികെറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. നാലാം ദിനം ഒരു റണ്‍സ് പോലും കൂട്ടിച്ചേര്‍ക്കാനാവാതെയാണ് പൂജാര പുറത്തായത്.
പിന്നാലെ നായകന്‍ കോലി അര്‍ധസെഞ്ച്വറി നേടിയെങ്കിലും 125 പന്തുകളില്‍ നിന്നും 55 റണ്‍സെടുത്ത ക്യാപ്റ്റനേയും റോബിന്‍സണ്‍ പറഞ്ഞയച്ചു. ജോ റൂട് പിടിച്ചാണ് കോലി പുറത്തായത്. ഇതോടെ ഇന്‍ഡ്യ 237 ന് നാല് എന്ന നിലയിലേക്ക് വീണു.
പിന്നാലെ ക്രീസിലെത്തിയ അജിങ്ക്യ രഹാനെയ്ക്കും പിടിച്ചുനില്‍ക്കാനായില്ല. 10 റണ്‍സ് മാത്രമെടുത്ത രഹാനെയെ ആന്‍ഡേഴ്സണ്‍ വികെറ്റ് കീപെര്‍ ജോസ് ബട്ലറുടെ കൈയിലെത്തിച്ചു. ഇതോടെ ഇന്‍ഡ്യ 239 ന് അഞ്ച് എന്ന നിലയിലേക്ക് വീണു. രഹാനെയ്ക്ക് ശേഷം ക്രീസിലെത്തിയ വികെറ്റ് കീപെര്‍ ബാറ്റ്സ്മാന്‍ ഋഷഭ് പന്തും പരാജയപ്പെട്ടു.
വെറും ഒരു റണ്‍സ് മാത്രമെടുത്ത താരത്തെ റോബിന്‍സണ്‍ ഓവര്‍ടണിന്റെ കൈയിലെത്തിച്ചു. പിന്നാലെ വന്ന ഷമിയെ മോയിന്‍ അലി ബൗള്‍ഡാക്കിയതോടെ ഇന്‍ഡ്യയ്ക്ക് നഷ്ടമായത് ഏഴുവികെറ്റുകള്‍. ആറു റണ്‍സ് മാത്രമാണ് ഷമിയ്ക്ക് എടുക്കാനായത്. ഇഷാന്ത് ശര്‍മയ്ക്കും അധികം പിടിച്ചുനില്‍ക്കാനായില്ല. രണ്ട് റണ്‍സെടുത്ത ഇഷാന്തിനെ ബട്ലറുടെ കൈയിലെത്തിച്ച് റോബിന്‍സണ്‍ അഞ്ചുവികെറ്റ് നേട്ടം സ്വന്തമാക്കി. പിന്നാലെ ക്രീസിലെത്തിയ സിറാജിനെയും (0) 30 റണ്‍സുമായി ഒരറ്റത്ത് പിടിച്ചുനിന്ന രവീന്ദ്ര ജഡേജയെയും മടക്കി ക്രെയ്ഗ് ഓവര്‍ടെണ്‍ ഇന്‍ഗ്ലന്‍ഡിന് വിജയം സമ്മാനിച്ചു.
Keywords: ENG beats IND, wins by innings and 76 runs; Robinson picks five at Headingley, England, News, Winner, Trending, Sports, Cricket, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.