ഒളിംപിക്സ്: ടിക്കറ്റെല്ലാം വിറ്റുതീര്‍ന്നു, പക്ഷേ ഗാലറികള്‍ ശൂന്യം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഒളിംപിക്സ്: ടിക്കറ്റെല്ലാം വിറ്റുതീര്‍ന്നു, പക്ഷേ ഗാലറികള്‍ ശൂന്യം
ലണ്ടന്‍ : ഉദ്ഘാടനത്തിന് മുന്‍പേ എല്ലാ ടിക്കറ്റുകളും വിറ്റഴിഞ്ഞെന്നാണ്  ലണ്ടന്‍ ഒളിംപിക്സ് സംഘാടകര്‍ പറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍ മത്സരവേദികളെല്ലാം മിക്കപ്പോഴും ഒഴിഞ്ഞുകിടക്കുകയാണ്. എങ്ങനെയും ഒളിംപിക്സ് കാണണമെന്ന് പതിനായിരങ്ങള്‍ കൊതിക്കുമ്പോഴാണ് ഗാലറികള്‍ ഒഴിഞ്ഞുകിടക്കുന്നത്. എന്തായാലും സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഒളിംപിക്സ്‌ പാര്‍ക്കിലെ അക്വാറ്റിക് സെന്റര്‍, നോര്‍ത്ത്‌ ഗ്രീന്‍വിച്ചിലെ ജിംനാസ്റ്റിക് വേദി തുടങ്ങിയവ ഒഴിഞ്ഞ ഗാലറികള്‍ കൊണ്ട് ശ്രദ്ധനേടിക്കഴിഞ്ഞു. സീറ്റുകള്‍ ഇങ്ങനെ ഒഴിഞ്ഞു കിടക്കുമ്പോള്‍ ഇതേവേദികള്‍ക്ക് പുറത്ത്  നിരവധി പേര്‍ ടിക്കറ്റ് ലഭിക്കാതെ ഇരിക്കുന്നുണ്ടായിരുന്നു. ഹാന്‍ഡ്‌ബോള്‍, വോളിബോള്‍, ബാഡ്‌മിന്റണ്‍ വേദികളിലും നിരവധി സീറ്റുകള്‍ ഒഴിഞ്ഞു കിടന്നിരുന്നു.

2008 ലെ ബെയ്ജിംഗ് ഒളിമ്പിക്സില്‍ ഗാലറികള്‍ നിറഞ്ഞു കവിഞ്ഞിരുന്നു. നിറഞ്ഞ ഗാലറികള്‍ തന്നെ എല്ലാവര്‍ക്കും ആവേശമായിരുന്നു.  കാണികള്‍ മത്സരാര്‍ഥികള്‍ക്ക് പകരുന്ന ഊര്‍ജ്ജം വളരെ കൂടുതലാണ്.

ഒഴിഞ്ഞു കിടക്കുന്ന സീറ്റുകള്‍ മിക്കതും സ്പോണ്സര്‍മാരുടെ ടിക്കറ്റുകള്‍ ആണെന്ന് സംശയിക്കുന്നു. സ്പോണ്‍സര്‍മാരുടെ സീറ്റാണ് ഒഴിഞ്ഞു കിടന്നത് എങ്കില്‍ അത്തരം ടിക്കറ്റുകള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഒഴിഞ്ഞു കിടന്ന മിക്ക സീറ്റുകളും ഗവണ്‍മെന്റ് പ്രതിനിധികളുടെയോ മാധ്യമപ്രവര്‍ത്തകരുടെയോ ആകാമെന്നും അതേസമയം ടിക്കറ്റ് ഓണ്‍ലൈനില്‍ ലഭ്യമാണോ എന്ന കാര്യം ആവശ്യക്കാര്‍ പരിശോധിക്കണം അധികൃതര്‍ പ്രതികരിച്ചു.

SUMMARY: Olympic organisers are investigating why many seats were empty during events at venues including the Aquatics Centre in east London.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia