ബെറ്റിങ് ആപ്പ് കേസ്; മുൻ ക്രിക്കറ്റ് താരങ്ങളായ ശിഖർ ധവാൻ്റേയും സുരേഷ് റെയ്‌നയുടേയും 11.14 കോടിയുടെ സ്വത്തുക്കൾ ഇ ഡി കണ്ടുകെട്ടി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ഓൺലെെൻ വാതുവെപ്പ് സൈറ്റായ 1xBet മായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിലാണ് നടപടി.
● റെയ്‌നയുടെ 6.64 കോടിയുടെ മ്യൂച്ച്വൽ ഫണ്ടും ധവാൻ്റെ 4.5 കോടിയുടെ ആസ്തികളുമാണ് കണ്ടുകെട്ടിയത്.
● നിയമവിരുദ്ധ ഇടപാടിന് പ്രതിഫലം വിദേശ സ്ഥാപനങ്ങൾ വഴിയാണ് താരങ്ങൾക്ക് ലഭിച്ചതെന്ന് ഇഡി കണ്ടെത്തി.
● ബെറ്റിങ് ആപ്പിന് ഇന്ത്യയിൽ പ്രവർത്തിക്കാൻ അനുമതിയില്ലെന്ന് ഇരുവർക്കും അറിവുണ്ടായിരുന്നുവെന്ന് ഇഡി ഉദ്യോഗസ്ഥർ പറഞ്ഞു.
● നേരത്തെ, കേസിൻ്റെ ഭാഗമായി ഇരുവരെയും എട്ട് മണിക്കൂറാണ് ഇഡി ചോദ്യം ചെയ്തത്.
● മുൻ താരങ്ങളായ യുവരാജ് സിങ്, റോബിൻ ഉത്തപ്പ ഉൾപ്പെടെയുള്ളവർക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്.
ന്യൂഡൽഹി: (KVARTHA) നിയമവിരുദ്ധമായ ബെറ്റിങ് ആപ്പ് പ്രൊമോട്ട് ചെയ്ത കേസിൽ ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരങ്ങളായ ശിഖർ ധവാൻ്റെയും സുരേഷ് റെയ്‌നയുടെയും 11.14 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം അനുസരിച്ചാണ് ഇഡി താരങ്ങൾക്കെതിരെ നിർണായക നടപടി സ്വീകരിച്ചിരിക്കുന്നത്. ഓൺലെെൻ വാതുവെപ്പ് സൈറ്റായ 1xBet മായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിൻ്റെ ഭാഗമായാണ് ഇരുവരുടേയും സ്വത്തുക്കൾ കണ്ടുകെട്ടാൻ ഇടക്കാല ഉത്തരവായത്.
കണ്ടുകെട്ടിയ 11.14 കോടി രൂപയിൽ റെയ്‌നയുടെ 6.64 കോടി രൂപയുടെ മ്യൂച്ച്വൽ ഫണ്ട് നിക്ഷേപങ്ങളും ധവാൻ്റെ 4.5 കോടി രൂപയുടെ ആസ്തികളുമാണ് ഉൾപ്പെടുന്നത്. നിയമവിരുദ്ധമായ വാതുവെയ്പ്പ് കമ്പനിയെ പ്രോത്സാഹിപ്പിക്കുന്നതിനായി റെയ്‌നയും ധവാനും കരാറിലെത്തിയതായി ഇഡി അന്വേഷണത്തിൽ നേരത്തെ കണ്ടെത്തിയിരുന്നു. ഈ ഇടപാടുകൾക്കുള്ള പ്രതിഫലം വിദേശ സ്ഥാപനങ്ങൾ വഴിയാണ് താരങ്ങൾക്ക് ലഭിച്ചത്.
അറിവുണ്ടായിരുന്നുവെന്ന് ഇഡി
ബെറ്റിങ് ആപ്പിന് ഇന്ത്യയിൽ പ്രവർത്തിക്കാൻ അനുമതിയില്ലായിരുന്നുവെന്ന് ഇരു താരങ്ങൾക്കും അറിവുണ്ടായിരുന്നെന്നും ഇഡി ഉദ്യോഗസ്ഥർ പറഞ്ഞു. നിയമവിരുദ്ധമായി പണം സമ്പാദിച്ചെന്ന് ഇഡി ഉദ്യോഗസ്ഥർ നേരത്തെ കണ്ടെത്തിയിരുന്നു. ഈ കണ്ടെത്തലിൻ്റെയും മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിൻ്റെയും തുടർച്ചയെന്നോണമാണ് ഇപ്പോൾ സ്വത്ത് കണ്ടുകെട്ടിയിരിക്കുന്നത്. നേരത്തെ കേസിൽ ഹാജരാകാൻ നോട്ടീസ് നൽകിയതിനെ തുടർന്ന് ഇരുവരെയും എട്ട് മണിക്കൂറാണ് ഇഡി ചോദ്യം ചെയ്തത്.
മറ്റ് താരങ്ങൾക്കെതിരെയും അന്വേഷണം
കേസിൽ റെയ്‌നയെയും ധവാനെയും കൂടാതെ മുൻ ക്രിക്കറ്റ് താരങ്ങളായ യുവരാജ് സിങ്, റോബിൻ ഉത്തപ്പ എന്നിവരെയും ഇഡി ചോദ്യം ചെയ്തിരുന്നു. യുവരാജ് സിങ്ങിന് സെപ്റ്റംബർ 23-നും റോബിൻ ഉത്തപ്പയ്ക്ക് സെപ്റ്റംബർ 22-നും ഡൽഹിയിലെ ഇഡി ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് അയച്ചിരുന്നു. നടന്മാരായ സോനു സൂദ്, മിമി ചക്രവർത്തി, അങ്കുഷ് ഹസ്ര, നടി ഉർവശി റൗട്ടേല എന്നിവർക്കെതിരെയും അന്വേഷണമുണ്ടായി. 2022ൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ച ഉത്തപ്പ വൺഎക്‌സ് ബെറ്റിൻ്റെ പരസ്യങ്ങളിൽ അഭിനയിച്ചിരുന്നു.
നിയമവിരുദ്ധ ബെറ്റിങ് ആപ്പ് കേസിൽ ഇഡിയുടെ ഈ നടപടിയെ നിങ്ങൾ എങ്ങനെ കാണുന്നു? അഭിപ്രായം പങ്കുവെക്കുക.
Article Summary: ED attaches Rs 11.14 Crore assets of Shikhar Dhawan and Suresh Raina in illegal betting app (1xBet) case.
#EDAction #BettingAppCase #ShikharDhawan #SureshRaina #MoneyLaundering #1xBet
