SWISS-TOWER 24/07/2023

അഞ്ജുവിന്റെ വാദങ്ങള്‍ക്ക് അക്കമിട്ട് മറുപടി നല്‍കി മന്ത്രി ജയരാജന്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 11.06.2016) സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒളിംപ്യന്‍ അഞ്ജു ബോബി ജോര്‍ജിന്റെ വാദങ്ങള്‍ക്ക് അക്കമിട്ട് മറുപടി നല്‍കി സംസ്ഥാന കായികമന്ത്രി ഇ.പി. ജയരാജന്‍. ജൂണ്‍ ഏഴിനാണ് അഞ്ജു ബോബി ജോര്‍ജും വൈസ് പ്രസിഡന്റ് ടി.കെ.ഇബ്രാഹിംകുട്ടിയും തന്നെ കാണാന്‍ എത്തിയത്.

ഓഫിസില്‍ വന്നപ്പോള്‍ നല്ല സൗഹൃദത്തിലാണു ഇരുവരും സംസാരിച്ചത്. സര്‍ക്കാര്‍ മാറി വന്നാല്‍ സ്വാഭാവികമായും പുതിയ സര്‍ക്കാരിന്റെ കായിക നയങ്ങളും തീരുമാനങ്ങളും ബാധകമാക്കേണ്ടതാണ്. ബോര്‍ഡ് യോഗം കൂടി തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ അക്കാര്യം മറക്കരുതെന്നും അവരോട് പറഞ്ഞിരുന്നു. വൈസ് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ പ്രസിഡന്റിനു വിമാനക്കൂലി അനുവദിക്കാന്‍ എടുത്ത തീരുമാനം അഞ്ജുവിനു ചീത്തപ്പേരുണ്ടാക്കുമെന്ന് ഉണര്‍ത്തി.

കൗണ്‍സിലിന്റെ ചില നിയമനങ്ങള്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിനു വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന തരത്തിലാണ്. മാത്രമല്ല പ്രത്യക്ഷത്തില്‍ തന്നെ അഴിമതി നിറഞ്ഞതും അനാവശ്യമായതുമായി ചിലര്‍ക്കു രണ്ടു മാസത്തേക്കു വിദേശയാത്ര അനുവദിച്ചതടക്കമുള്ള കാര്യങ്ങള്‍ കാണുന്നുണ്ട്. എല്‍ ഡി എഫ് സര്‍ക്കാര്‍ ഒരുതരത്തിലുള്ള അഴിമതിയും അനുവദിക്കില്ലെന്ന് അവരോടു പൊതുവായി പറഞ്ഞു.

അഞ്ജുവിന്റെ വാദങ്ങള്‍ക്ക് അക്കമിട്ട് മറുപടി നല്‍കി മന്ത്രി ജയരാജന്‍
അങ്ങനെ സൗഹൃദപരമായി പരിഞ്ഞ ശേഷമാണ് അഞ്ജു മാധ്യമങ്ങളില്‍ വിവാദങ്ങള്‍ ഉണ്ടാക്കിയത്. സത്യം അറിയാതെ മാധ്യമങ്ങള്‍ വാര്‍ത്തക്ക് വലിയ കവറേജ് നല്‍കുകയും ചെയ്തു. എന്നാല്‍ കൗണ്‍സില്‍ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് അനവധി പരാതികള്‍ മുന്‍കാല ഭാരവാഹികളും കായികതാരങ്ങളും നല്‍കിയിട്ടുണ്ട്.

ഇതില്‍ അന്വേഷണം നടത്താതിരിക്കാനും അഴിമതിക്കാരെ സംരക്ഷിക്കാനുമുള്ള ശ്രമമാണു മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിച്ച് നടത്തുന്നതെന്ന് സംശയിക്കുന്നതായും മന്ത്രി വിശദീകരിച്ചു.

Keywords: Thiruvananthapuram, Kerala, Sports, Minister, E.P Jayarajan, LDF, Government, Olympics, Winner, Kerala State Sports Council, President, Anju Bobby George.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia