എന്റെ ജീവിതം സിനിമയാക്കിയാല്‍ നായകന്‍ ദുല്‍ഖറാകണം; സുരേഷ് റെയ്‌ന
Jun 14, 2020, 13:57 IST
ADVERTISEMENT
മുംബൈ:(www.kvartha.com 14/06/2020) കായിക താരങ്ങളുടെ ജീവിതകഥ സിനിമയാകുന്നത് അത്ര പുതുമയൊന്നുമല്ല. ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍, മഹേന്ദ്രസിങ് ധോണി, ബോക്‌സിങ് താരം മേരി കോം, ഓട്ടക്കാരന്‍ മില്‍ഖ സിങ് തുടങ്ങിയവരുടെ ജീവിതം ആസ്പദമാക്കിയുള്ള സിനിമകള്‍ പുറത്തിറിയിട്ടുമുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌നയോട് കഴിഞ്ഞ ദിവസം ട്വിറ്ററില്‍ സംഘടിപ്പിച്ച ചോദ്യോത്തര പരിപാടിയില്‍ തന്റെ ജീവിതം സിനിമയാക്കിയാല്‍ സ്വന്തം വേഷം ചെയ്യാന്‍ ആരെ നിര്‍ദ്ദേശിക്കുമെന്ന ചോദ്യത്തിന് അദ്ദേഹം ഉത്തരം നല്‍കിയത്. രണ്ടു താരങ്ങളുടെ പേരാണ് റെയ്‌ന നിര്‍ദ്ദേശിച്ചത്. അതിലൊന്ന് മലയാളത്തിന്റെ സ്വന്തം ദുല്‍ഖര്‍ സല്‍മാന്‍, മറ്റൊന്ന് ഹിന്ദി നടന്‍ ഷാഹിദ് കപൂറും. 'എനിക്കു തോന്നുന്നത് ദുല്‍ഖര്‍ സല്‍മാനോ ഷാഹിദ് കപൂറോ നായകനായാല്‍ നന്നാകും' എന്ന അഭിപ്രായമാണ് സുരേഷ് റെയ്‌ന പങ്കുവെച്ചത്.
ഏതാനും മാസങ്ങള്‍ക്കു മുന്‍പ് സുരേഷ് റെയ്‌നയുമായി ചെന്നൈയില്‍വച്ച് കണ്ടുമുട്ടിയ സംഭവം വിവരിച്ച് ദുല്‍ഖര്‍ അദ്ദേഹവുമൊത്തുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. സുരേഷ് റെയ്‌നയെ പരിചയപ്പെടാനായതില്‍ സന്തോഷം അറിയിച്ച ദുല്‍ഖര്‍, താനൊരു ചെന്നൈ സൂപ്പര്‍ കിങ്‌സ് ആരാധകനാണെന്നും വെളിപ്പെടുത്തിയിരുന്നു.
ഇടം കയ്യന്‍ ബാറ്റ്‌സ്മാനും വലം കയ്യന്‍ ഓഫ് സ്പിന്‍ ബൗളറുമായ റെയ്‌ന ക്രിക്കറ്റിന്റെ മൂന്ന് രൂപങ്ങളിലും ശതകം കുറിച്ച ഒരേയൊരു ഇന്ത്യക്കാരനാണ് സുരേഷ് റെയ്‌ന. ആഭ്യന്തര ക്രിക്കറ്റിലെ രഞ്ചി ട്രോഫിയില്‍ ഉത്തര്‍ പ്രദേശിന് വേണ്ടിയും ദുലീപ് ട്രോഫിയില്‍ മധ്യ മേഖലക്ക് വേണ്ടിയും കളിക്കുന്നു.
Keywords: India, Cinema, Sports, Dulquar Salman, Cricket, Actor, Player, Mumbai, Dulquer Salmaan or Shahid Kapoor; Suresh Raina reveals which actor would he prefer in his biopic

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.