SWISS-TOWER 24/07/2023

ടീം ഇന്ത്യക്കെതിരെ ദ്രാവിഡും ഗാംഗുലിയും

 


ADVERTISEMENT

ടീം ഇന്ത്യക്കെതിരെ ദ്രാവിഡും ഗാംഗുലിയും
ലണ്ടന്‍: ഇംഗ്‌ളണ്ടിനെതിരെ സ്വന്തം നാട്ടില്‍ തുടര്‍ച്ചയായ രണ്ട് ടെസ്റ്റുകള്‍ തോറ്റ ടീം ഇന്ത്യക്കെതിരെ വിമര്‍ശനവുമായി മുന്‍നായകന്‍മാരായ സൗരവ് ഗാംഗുലിയും രാഹുല്‍ ദ്രാവിഡും രംഗത്ത്.
നിലവിലെ ടീമംഗങ്ങളുടെ കഴിവില്‍ എനിക്ക്  വിശ്വാസമില്ല. രാജ്യത്തെ പ്രതിനിധീകരിക്കുന്നവര്‍ വേണ്ടത്ര നിലവാരം പുലര്‍ത്തുന്നില്ലെന്നും ദ്രാവിഡ് കുറ്റപ്പെടുത്തി. ഇതേസമയം എം എസ് ധോണിയെ ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നു മാറ്റണമെന്നാണ് സൗരവ് ഗാംഗുലിയുടെ അഭിപ്രായം. ഏകദിന, ട്വന്റി20യില്‍ ധോണിയെത്തന്നെ നായക പദവി ഏല്‍പ്പിക്കാമെന്നും ഗാംഗുലി പറഞ്ഞു.

പല താരങ്ങളും ഐ പി എല്ലില്‍ കളിക്കുന്ന രീതിയിലാണ് ടെസ്റ്റ്  കളിക്കുന്നത്.  ഐ.പി.എല്ലില്‍ കൂടുതല്‍ പണം ലഭിക്കുമെന്നത് തന്നെ അവര്‍ക്ക് മറ്റ് മത്സരങ്ങളിലെ താത്പര്യം കുറയാന്‍ കാരണമാകുന്നുണ്ട്. ടെസ്റ്റ് മത്സരങ്ങളില്‍ കളിക്കാരെല്ലാം തികഞ്ഞ പരാജയമാണെന്നത് വളരെ നിരാശാജനകവും അതുപോലെ ആശങ്കയുയര്‍ത്തുന്നതുമാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഒരു പേരുണ്ട്. അന്താരാഷ്ര്ട മത്സരങ്ങളില്‍ കളിച്ച് നേടിയ പേരാണ് അത്. എന്നാല്‍ ഇന്ന് പേര് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു-ദ്രാവിഡ് ആശങ്കപ്പെട്ടു.

പിച്ചും ടോസും അനുകൂലമായിട്ടും ഇന്ത്യന്‍ ടീമിന് ഇംഗ്‌ളണ്ടിനെതിരെ വേണ്ട നിലവാരം പുറത്തെടുക്കാന്‍ കഴിയുന്നില്ല. ടെസ്റ്റ് മത്സരങ്ങളില്‍ ഓസ്‌ട്രേലിയന്‍ ടീമിനെതിരെയും പാക്കിസ്ഥാനെതിരെയും ഇംഗ്‌ളണ്ടിനെതിരെയും വെസ്റ്റ് ഇന്‍ഡീസിനെതിരെയും ഇന്ത്യ നേടിയെടുത്ത മികച്ചജയങ്ങള്‍ കഠിനാധ്വാനത്തിന്റേയും ടീം വര്‍ക്കിന്റേയും ഫലമായിരുന്നു. എന്നാല്‍ ഇന്നത്തെ ടീമില്‍ അതെല്ലാം നടക്കുന്നുണ്ടോ എന്നുതന്നെ സംശമാണ്.

ഇന്ത്യയ്ക്ക് ഇംഗ്‌ളണ്ട് ടീമില്‍ നിന്ന് ഏറെ പഠിക്കാനുണ്ട്. ഇനി നാഗ്പൂരില്‍ നടക്കുന്ന അവസാന ടെസ്റ്റ് മത്സരത്തില്‍ ശക്തമായ തിരിച്ച് വരവ് നടത്താന്‍ ഇന്ത്യന്‍ ടീമിന് സാധിക്കുമെന്നാണ് കരുതുന്നതെന്നും ദ്രാവിഡ് പറഞ്ഞു.

Key Words: Rahul Dravid, Saurav Ganguly, Cricket, England, Indian team, Faith, MS Dhoni, Twenty-20, Sports, Test match, Malayalam News, Kerala Vartha
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia