Sachin Tendulkar | 'മകനെ സമ്മര്‍ദത്തിലാക്കരുത്'; രഞ്ജി ട്രോഫി അരങ്ങേറ്റത്തിലെ സെഞ്ചുറി നേട്ടത്തിന് പിന്നാലെ ആരാധകരോട് അഭ്യര്‍ഥനയുമായി സചിന്‍ ടെന്‍ഡുല്‍കര്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

 
മുംബൈ: (www.kvartha.com) രഞ്ജി ട്രോഫി അരങ്ങേറ്റത്തിലെ അര്‍ജുന്‍ ടെന്‍ഡുല്‍കറുടെ സെഞ്ചുറി നേട്ടത്തിന് പിന്നാലെ മകന്റെ മേല്‍ സമ്മര്‍ദമുണ്ടാക്കരുതെന്ന് ആരാധകരോട് അഭ്യര്‍ഥനയുമായി ക്രികറ്റ് ഇതിഹാസം സചിന്‍ ടെന്‍ഡുല്‍കര്‍. 'മകനെ സമ്മര്‍ദത്തിലാക്കരുത്. അവനെ അവനായി വിട്ടേക്കൂ' എന്നാണ് സചിന്റെ വാക്കുകള്‍. 
Aster mims 04/11/2022

സചിന്റെ മകനാണെന്നത് മറന്നിട്ട് വേണം കളിക്കാനെന്ന് നേരത്തെ യുവരാജ് സിങ്ങിന്റെ അച്ഛന്‍ യോഗ് രാജും അര്‍ജുനെ ഉപദേശിച്ചിരുന്നു. യോഗ് രാജിനൊപ്പവും അര്‍ജുന്‍ പരിശീലനത്തിനായി എത്തിയിരുന്നു. 

രഞ്ജി ട്രോഫിയില്‍ രാജസ്താനെതിരായ മത്സരത്തില്‍ ഏഴാമനായാണ് അര്‍ജുന്‍ ടെന്‍ഡുല്‍കര്‍ ക്രീസിലെത്തിയത്. ഗോവ അഞ്ച് വികറ്റ് നഷ്ടത്തില്‍ 201 എന്ന സ്‌കോറില്‍ നില്‍ക്കുമ്പോഴായിരുന്നു അര്‍ജുന്റെ വരവ്. പിന്നീടങ്ങോട്ട് അര്‍ജുന്‍ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. 12 ബൗന്‍ഡറിയും രണ്ട് സിക്സറും ഉള്‍പെടെ 207 പന്തില്‍ നിന്ന് 120 റണ്‍സെടുത്ത തകര്‍പന്‍ ഇനിംഗ്സാണ് കാഴ്ച വച്ചത്.

Sachin Tendulkar | 'മകനെ സമ്മര്‍ദത്തിലാക്കരുത്'; രഞ്ജി ട്രോഫി അരങ്ങേറ്റത്തിലെ സെഞ്ചുറി നേട്ടത്തിന് പിന്നാലെ ആരാധകരോട് അഭ്യര്‍ഥനയുമായി സചിന്‍ ടെന്‍ഡുല്‍കര്‍


സെഞ്ചുറി നേട്ടത്തിന് പിന്നാലെ സന്തോഷം പങ്കുവെച്ചതും സചിനെ ഓര്‍മ്മിപ്പിക്കുന്ന രീതിയില്‍ തന്നെയായിരുന്നു. ഇതിന് പിന്നാലെയാണ് ആരാധകരോട് സചിന്‍ അഭ്യര്‍ഥനയുമായെത്തിയത്. നേരത്തെ വിജയ് ഹസാരെ ട്രോഫിയില്‍ ഗോവക്കായി ഏഴ് കളികളില്‍ എട്ട് വികറ്റ് വീഴ്ത്തിയും അര്‍ജുന്‍ തിളങ്ങിയിരുന്നു.

കഴിഞ്ഞ സീസണില്‍ മുംബൈ ടീമിന്റെ ഭാഗമായിരുന്ന ഇടം കൈയന്‍ പേസറായ അര്‍ജുന്‍ ടെന്‍ഡുല്‍കര്‍ അവിടെ അവസരം ലഭിക്കാതിരുന്നതോടെയാണ് സചിന്റെ ഉപദേശ പ്രകാരം ഗോവയിലേക്ക് മാറിയത്. 2018ല്‍ ശ്രീലങ്കക്കെതിരെ ഇന്‍ഡ്യക്കായി അന്‍ഡര്‍ 19 ക്രികറ്റില്‍ അരങ്ങേറിയ അര്‍ജുന്‍ ഐപിഎലില്‍ മുംബൈ ഇന്‍ഡ്യന്‍സ് ടീമിലുണ്ടെങ്കിലും ഇതുവരെ പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചിട്ടില്ല. 

വരാനിരിക്കുന്ന ഐപിഎല്‍ സീസണിലും മുംബൈ ഇന്‍ഡ്യന്‍സ് അര്‍ജുന്‍ ടെന്‍ഡുല്‍കറെ ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്. 

Keywords:  News,National,India,Mumbai,Sports,Cricket,Sachin Tendulker,Top-Headlines, ‘Don’t put pressure on him’: Sachin reacts after Arjun Tendulkar’s maiden Ranji Trophy century
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script