ഇന്‍ഡ്യയുടെ ദേശീയഗാനം ഏറ്റവും പരിഹാസ്യമായരീതിയില്‍ ചൊല്ലിയെന്ന ഇന്‍ഗ്ലീഷ് സ്പിനെര്‍ ഡൊമിനിക് ബെസിന്റെ പഴയ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് ചര്‍ച്ചയാകുന്നു
Jun 9, 2021, 19:58 IST
ലന്‍ഡന്‍: (www.kvartha.com 09.06.2021) ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്‍ഗ്ലീഷ് പേസര്‍ ഒലി റോബിന്‍സിനു പകരം ഡൊമിനിക് ബെസിനെ ഉള്‍പെടുത്തിയത്തിനു പിന്നാലെ താരത്തിന്റെ പഴയ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് ചര്‍ച്ചയാവുകയാണ്. 2013 ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്‍ഡ്യന്‍ ടീം ദേശീയഗാനം ചൊല്ലുമ്പോള്‍ ടീമിനെ പരിഹസിക്കുന്ന തരത്തില്‍ ബെസി ഒരു പോസ്റ്റിട്ടിരുന്നു. 'ഏറ്റവും പരിഹാസ്യമായ ദേശീയ ഗാനം' എന്നും പോസ്റ്റിനു താഴെ കുറിച്ചിരുന്നു.
ഒലി റോബിന്‍സന്‍ എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയ വംശീയ- ലൈംഗിക അധിക്ഷേപങ്ങള്‍ ഉയര്‍ന്നുവന്നതോടെയാണ് താരത്തെ ഇസിബി സസ്പെന്‍ഡ് ചെയ്തത്.
ഇന്‍ഗ്ലന്‍ഡ് ടീമെലെത്തിയതിനു പിന്നാലെ ബെസ് തന്റെ ട്വിറ്റര്‍ അകൗന്‍ഡ് നിര്‍ജീവമാക്കിയിരുന്നു. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയേയും ഇന്ത്യന്‍ ടീമിനേയും പരിഹസിച്ചുള്ള പോസ്റ്റുകളും ബെസിന്റെ ഇന്‍സ്റ്റഗ്രാം അകൗന്‍ഡിലുണ്ടായിരുന്നു.
ഒരു മത്സരത്തിനിടെ ബാറ്റ് മാറ്റുന്ന ധോണിയുടെ ചിത്രം പോസ്റ്റ് ചെയ്ത് 'നിങ്ങള്‍ക്ക് കളിക്കാന്‍ എത്ര ബാറ്റുകള്‍ വേണം' എന്നായിരുന്നു ബെസിന്റെ മറ്റൊരു പരിഹാസം കലര്‍ന്ന പോസ്റ്റ്. ചിത്രത്തോടൊപ്പം 'ധോണി', 'വിഡ്ഢി' എന്നിങ്ങനെയുള്ള ഹാഷ് ടാഗുകളും താരം ഉപയോഗിച്ചിരുന്നു. ആരാധകര്‍ കടുത്ത വിയോജിപ്പാണ് ഇത്തരം പോസ്റ്റുകളോട് രേഖപ്പെടുത്തിയിരിക്കുന്നത്. ഇങ്ങനെയോക്കെ പോസ്റ്റിട്ട താരത്തിനെതിരെ കടുത്ത നടപടി വേണമെന്നാണ്
ആരാധകരുടെ ആവിശ്യം.
ആരാധകരുടെ ആവിശ്യം.
Keywords: News, World, London, India, Sports, Cricket, Mahendra Singh Dhoni, Social Media, Twitter, Dom Bess deactivates Twitter account after selection in England Test squadDom Bess old instagram post indicated #MSDhoni as ( #stupid )
— ABDULLAH NEAZ (@AbdullahNeaz) June 7, 2021
And he also told that India's national anthem one of the funniest.#DomBess #OllieRobinson #ENGvsNZ #ENGvsNZL #Cricket #WTCFinal2021 #WTC21 #ENGvNZ@WasimJaffer14 pic.twitter.com/BKgWL1DtMQ
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.