ജോക്കോവിച്ചും, സെറീനയും മികച്ച താരങ്ങള്‍

 


ADVERTISEMENT

ജോക്കോവിച്ചും, സെറീനയും മികച്ച താരങ്ങള്‍
പാരീസ്: അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷന്റെ ഈ വര്‍ഷത്തെ മികച്ച താരങ്ങളായി സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിനേയും അമേരിക്കയുടെ സെറീന വില്യംസിനേയും തെരഞ്ഞെടുത്തു. പുരുഷ ഡബിള്‍സില്‍ ബോബ് ബ്രയാന്‍, മൈക്ക് ബ്രായന്‍ സഹോദരന്‍മാരാണ് മികച്ച സഖ്യം.

പത്ത് വര്‍ഷത്തിനിടയില്‍ ബോബ് ബ്രയാന്‍, മൈക്ക് ബ്രായന്‍ സഹോദരന്‍മാര്‍ ഒന്‍പതാം തവണയാണ് ഈ നേട്ടം കൈവരിക്കുന്നത്. ഇറ്റലിയന്‍ ജോഡിയായ സാറ ഇറാനി, റോബര്‍ട്ടേ വിന്‍സി സഖ്യമാണ് വനിത ഡബിള്‍സിലെ മികച്ച ജോഡി. ഇത്തവണത്തെ അന്താരാഷ്ട്ര മത്സരങ്ങള്‍ സമാപിച്ചതോടെയാണ് കഴിഞ്ഞ വര്‍ഷത്തെ മികച്ച താരങ്ങളെ തെരഞ്ഞെടുത്തത്.

ജോക്കോവിച്ച് തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് മികച്ച താരത്തിനുള്ള ബഹുമതി സ്വന്തമാക്കുന്നത്. ഈ വര്‍ഷം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ചാമ്പ്യനായ ജോക്കോവിച്ച് ഫ്രഞ്ച് ഓപ്പണിലും, യു എസ് ഓപ്പണിലും റണ്ണേഴ്‌സ് അപ്പായിരുന്നു. ടെന്നീസ് റാങ്കിംഗിലെ ഒന്നാം സ്ഥാനവും ജോക്കോവിച്ചിന് സ്വന്തം.സെറീന വില്യംസ് മൂന്നാം തവണയാണ് മികച്ച താരമായി തെരഞ്ഞെടുക്കപ്പെടുന്നത്.

SUMMERY: Paris: Serbia's Novak Djokovic and US player Serena Williams were on Tuesday announced as this year's International Tennis Federation world champions, based on their performances in tournaments throughout 2012.

Key Words: Paris, Serbia, Novak Djokovic, US player, Serena Williams, Announced, International Tennis Federation world champions, Performances, Tournaments, Throughout 2012, Governing body, Bob and Mike Bryan, Doubles world champions, Sara Errani, Roberta Vinci,
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia